അവധിക്കാല യാത്രകളിലെ ഏറ്റവും വലിയ പ്രശ്നം ട്രെയിനിലെ തിരക്കാണ്. ടിക്കറ്റ് കിട്ടുക എന്നതാണ് ഏറ്റവും വലിയ കടമ്പ. എങ്ങനെയെങ്കിലും ടിക്കറ്റ് ഒപ്പിച്ചാലോ... ബുക്ക് ചെയ്ത സീറ്റ് പോലും ലഭിക്കാത്തത്രയും തിരക്കും. വേനൽക്കാല യാത്രകൾ കൂടുതൽ സുഗമമാക്കുവാനും തിരക്കു കുറയ്ക്കാനും നിരവധി സ്പെഷ്യൽ സർവീസുകളാണ് റെയിൽവേ ഒരുക്കിയിട്ടുള്ളത്, അതിലൊന്നാണ് കോട്ടയം- മംഗളുരു റൂട്ടിലെ പ്രത്യേക ട്രെയിൻ സർവീസ്.
കോട്ടയം- മംഗളുരു റൂട്ടില്‍ വാരാന്ത്യങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് ദക്ഷിണ റെയില്‍വേ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലേക്കായി സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. കുറഞ്ഞ സ്റ്റോപ്പുകൾ മാത്രമാണ് ട്രെയിനിനുള്ളത്. അിനാൽ സുഗമമായ യാത്ര ഉറപ്പു വരുത്താനും യാത്രക്കാർക്ക് സാധിക്കും. 21 കോച്ചുകളാണ് ആകെയുള്ളത്. ഇതിൽ 19 ഉം സ്ലീപ്പർ കോച്ചുകളാണ്. 375 രൂപയാൻണ് ടിക്കറ്റ് നിരക്ക്.

മംഗളുരു- കോട്ടയം (06075) സ്പെഷ്യൽ ട്രെയിൻ
ട്രെയിൻ നമ്പർ 06075 മംഗളുരു- കോട്ടയം സ്പെഷ്യൽ ട്രെയിൻ ഏപ്രിൽ 27, മേയ് നാല്, 11, 18, 25, ജൂൺ ഒന്ന് എന്നീ ശനിയാഴ്ചകളിൽ ആണ് സർവീസ് നടത്തുന്നത്. ശനിയാഴ്ച രാവിലെ 10.30ന് മംഗളുരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിക്കുന്ന ട്രെയിനിൽ ആകെ 9.00 മണിക്കൂറാണ് യാത്രാ സമയം. സ്ലീപ്പർ ക്ലാസുകളാണ് ലഭ്യമായിട്ടുള്ളത്. ആകെ ആറ് സ്റ്റോപ്പുകളാണുള്ളത്. അതിനാൽ തന്നെ വേഗത്തിലുള്ള യാത്രയും ഉറപ്പു വരുത്തു.
മംഗളുരു- കോട്ടയം (06075) സമയം, സ്റ്റോപ്പ്
മംഗളുരു സെൻട്രൽ - 10:30
കാസർകോഡ് - 11:02
കണ്ണൂർ - 13:20
കോഴിക്കോട് - 13:50
ഷൊർണൂർ ജംങ്ഷൻ - 15:10
തൃശൂർ - 16:25
എറണാകുളം ജംങ്ഷൻ - 17:40
കോട്ടയം - 19:30
സീറ്റ് ലഭ്യത
ഏപ്രിൽ 22 -ാം തിയതി രാവിലെ 8.30 ന് സീറ്റ് ലഭ്യത ഇനി പറയും പ്രകാരമാണ്. ഏപ്രിൽ 27 ന് 938, മേയ് 4 ന്- 1003, മേയ് 11 ന് - 1008, മേയ് 18 ന് - 1015, മേയ് 25 ന് 1015.
കോട്ടയം- മംഗളുരു (06076) സ്പെഷ്യൽ ട്രെയിൻ
ട്രെയിൻ നമ്പർ 06076 കോട്ടയം- മംഗളുരു സ്പെഷ്യൽ ട്രെയിൻ ഏപ്രിൽ 27, മേയ് നാല്, 11, 18, 25, ജൂൺ ഒന്ന് എന്നീ ശനിയാഴ്ചകളിൽ സര്‍വീസ് നടത്തും. മടക്കയാത്ര ശനിയാഴ്ച രാത്രി 9.45 ന് കോട്ടയത്തു നിന്ന് സർവീസ് ആരംഭിക്കും. പിറ്റേന്ന് ഞായറാഴ്ച രാവിലെ 6.55 ന് മംഗളുരു സെൻട്രൽ റെയില്‍വേ സ്റ്റേഷനിൽ എത്തും. 9 മണിക്കൂർ 10 മിനിറ്റാണ് യാത്രാ സമയം. ഏപ്രിൽ 27, മേയ് നാല്, 11, 18, 25, ജൂൺ ഒന്ന് എന്നീ തിയതികളിലാണ് സർവീസ്.
കോട്ടയം- മംഗളുരു (06076) സമയം, സ്റ്റോപ്പ്
കോട്ടയം -21:45
എറണാകുളം ജംങ്ഷൻ - 22:55
തൃശൂർ - 00:22
ഷൊർണൂർ ജംങ്ഷൻ - 01:25
കോഴിക്കോട് -02:30
കണ്ണൂർ -03:32
കാസർകോഡ് -05:02
മംഗളുരു സെൻട്രൽ -06:55
കോട്ടയം- മംഗളുരു സ്പെഷ്യൽ ട്രെയിൻ (06076) സീറ്റ് ലഭ്യത
ഏപ്രിൽ 22 -ാം തിയതി രാവിലെ 8.30 വരെയുള്ള സീറ്റ് ലഭ്യത ഇനി പറയും പ്രകാരമാണ്. ഏപ്രിൽ 27 ന് 947, മേയ് 4 ന്- 960, മേയ് 11 ന് - 1004, മേയ് 18 ന് - 1005, മേയ് 25 ന് 1012.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













