Search
  • Follow NativePlanet
Share
» »നാടും കാടും കയറിയിറങ്ങാം.. പോക്കറ്റ് കാലിയാക്കില്ല! കോഴിക്കോട് കെഎസ്ആർടിസിയുടെ ബജറ്റ് യാത്രകൾ

നാടും കാടും കയറിയിറങ്ങാം.. പോക്കറ്റ് കാലിയാക്കില്ല! കോഴിക്കോട് കെഎസ്ആർടിസിയുടെ ബജറ്റ് യാത്രകൾ

ഇതാ ഈ മാസത്തിൽ കോഴിക്കോട് നിന്നും പുറപ്പെടുന്ന ബജറ്റ് ടൂറിസം സെല്ലിന്‍റെ യാത്രകൾ ഏതൊക്കെയാണെന്നു നോക്കാം...

നീണ്ട വാരാന്ത്യങ്ങളും അവധികളും കുറേ ഇനി ഫെബ്രുവരിയിൽ വരാനുണ്ട്. മടിപിടിച്ചു വീട്ടിലിരിക്കുന്നതിനു പകരം നാടുകാണാനിറങ്ങിയാലോ? അതും വളരെ കുറഞ്ഞ ചിലവിൽ മൂന്നാറും വാഗമണ്ണും എല്ലാം കറങ്ങാം. എന്നാൽ യാത്രയിൽ ഇത്തിരി വ്യത്യസ്തത തേടുന്നുണ്ടെങ്കിൽ നെല്ലിയാമ്പതിയോ ഗവിയോ അല്ലെങ്കിൽ കുമരകമോ തിരഞ്ഞെടുക്കാം.
ഫെബ്രുവരി മാസത്തിലെ ഏറ്റവും പുതിയ യാത്രകളും പാക്കേജും ഒക്കെയായി കോഴിക്കോട് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ വന്നിട്ടുണ്ട്.
വെറും 200 രൂപ നിരക്കുള്ള കോഴിക്കോട് നഗര യാത്ര മുതൽ 3400 രൂപ ചിലവുള്ള ഗവി-പരുന്തുംപാറ യാത്ര വരെ വ്യത്യസ്തമായ പാക്കേജുകളാണ് ഇവർ ഒരുക്കിയിരിക്കുന്നത്.
ഇതാ ഈ മാസത്തിൽ കോഴിക്കോട് നിന്നും പുറപ്പെടുന്ന ബജറ്റ് ടൂറിസം സെല്ലിന്‍റെ യാത്രകൾ ഏതൊക്കെയാണെന്നു നോക്കാം...

Kozhikode KSRTC February 2023

PC:Lino Jacob/Unsplash

1. മൂന്നാർ യാത്ര

ഫെബ്രുവരി 10-ാം തിയതി വെള്ളിയാഴ്ച പുലർച്ചെ ആറ് മണിക്ക് കോഴിക്കോട് നിന്നും പുറപ്പെടുന്ന മൂന്നാർ യാത്രയുടെ ചിലവ് വെറും 1900/- രൂപയണ്. മൂന്നാറിലെ പ്രധാന കാഴ്ചകളും രാത്രി താമസവും ഭക്ഷണം ഉൾപ്പെടെയുള്ള ചിലവുകളും ഈ തുകയിൽ പെടുന്നു. ഏറ്റവും കുറഞ്ഞ ചിലവിൽ മൂന്നാറിലെ പ്രധാന സ്ഥലങ്ങളെല്ലാം കണ്ടുവരുവാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ ചിന്തിക്കാതെ പ്രയോജനപ്പെടുത്തുവാൻ പറ്റിയ യാത്രയാണിത്.

2. വാഗമൺ കുമരകം യാത്ര
വാഗമണ്ണും ഓഫ് റോഡിങ്ങും കുമരകം ഹൗസ് ബോട്ട് യാത്രയും ഉൾപ്പെടുന്ന . വാഗമൺ കുമരകം യാത്രയും കോഴിക്കോട് നിന്നും പുറപ്പെടുന്നു.ഫെബ്രുവരി 10-ംാ തിയതി വെള്ളിയാഴ്ച രാത്രി 10 മണിക്ക് ആണ് കോഴിക്കോട് നിന്ന് യാത്ര ആരംഭിക്കുന്നത്. ഭക്ഷണവും ടിക്കറ്റ് നിരക്കും ഉൾപ്പെടെ 3850/- രൂപയാണ് ഒരാൾക്കുള്ള നിരക്ക്,

3. നെല്ലിയാമ്പതി യാത്ര

നെല്ലിയാമ്പതിയുടെ മനോഹരിതയിലേക്ക് സഞ്ചാരികളെ എത്തിക്കുന്ന ഏകദിന യാത്രയാണിത്. ഫെബ്രുവരി 11 ശനിയാഴ്ച പുലർച്ചെ നാല് മണിക്ക് യാത്ര ആരംഭിക്കും. പാലക്കാടൻ കാഴ്ചകളും വ്യൂ പോയിന്‍റുകളും കണ്ടുള്ള യാത്രയ്ക്ക് ഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് 1300 രൂപയാണ് ടിക്കറ്റ് നിരക്ക്,.

4. ഗവി-പരുന്തുംപാറ യാത്ര

കേരളത്തിലെ സഞ്ചാരികളുടെ ഗവി യാത്രാ മോഹം സഫലമാക്കിയത് കെഎസ്ആർടിസിയാണ്. കോഴിക്കോട് നിന്നുള്ള ഗവി-പരുന്തുംപാറ യാത്ര ഫെബ്രുവരി 16, 23 തിയതികളിലായി നടക്കും. ഉച്ചയ്ക്ക് 1 മണിക്ക് കോഴിക്കോട് നിന്നും യാത്ര ആരംഭിക്കും. താമസവും ഗവിയിലെ ഭക്ഷണവും ഉൾപ്പെടെ 3400/- രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്.

5. നെഫർറ്റിറ്റി കപ്പൽ യാത്ര

ആഢംബര കപ്പൽ യാത്രാനുഭവം സഞ്ചാരികൾക്ക് നല്കുന്ന നെഫർറ്റിറ്റി കപ്പൽ യാത്ര ഫെബ്രുവരി 21, 8 തിയതികളിലായി കോഴിക്കോട് നിന്നും പുറപ്പെടുന്നു. രാവിലെ ആറ് മണിക്ക് കോഴിക്കോട് നിന്നും യാത്ര ആരംഭിക്കും. ഭക്ഷണം കപ്പലിൽ ലഭ്യമാകും. 3600/- രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്.

6. കോഴിക്കോട് നഗരം കാണാം

കോഴിക്കോട് കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ യാത്രയാണ് നഗരം ചുറ്റിക്കറങ്ങുന്ന 'കോഴിക്കോടിനെ അറിയാൻ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര'. പ്ലാനിറ്റോറിയം, തളി ക്ഷേത്രം, കുറ്റിച്ചിറ മിശ്കാൽ പള്ളി, കുറ്റിച്ചിറ കുളം, കോതി ബീച്ച്, നൈനാംവളപ്പ്, സൗത്ത് ബീച്ച്, ഗാന്ധി പാർക്ക്, ഭട്ട്‌റോഡ് ബീച്ച്, ഇംഗ്ലീഷ് പള്ളി, മാനാഞ്ചിറ സ്‌ക്വയർ എന്നിവിടങ്ങളിലൂടെ പോകുന്ന യാത്ര കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നുമാണ് ആരംഭിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി 8.00 വരെ നഗരം ചുറ്റി കാണാം എന്നതാണ് ഇതിന്റെ പ്രത്യേകത. ടിക്കറ്റ് നിരക്ക് വെറും 200 രൂപ മാത്രമേയുള്ളൂ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+