വേനലവധിക്കാലം യാത്രകളുടേതാണ്. അമ്മ വീട്ടിലേക്കുള്ള യാത്രകളായിരുന്നു ഒരുപതിറ്റാണ്ടു മുൻപു വരെയെങ്കിൽ ഇപ്പോഴത് വിനോദയാത്രകളായി മാറിയിട്ടുണ്ട്. ഊട്ടിയും കൊടൈക്കനാലും മൂന്നാറും കോവളവുമെല്ലാം ഇപ്പോഴത്തെ യാത്രകളാണ്. ഈ മധ്യവേനലവധിയിൽ യാത്രകൾ പ്ലാൻ ചെയ്യുന്നവര്‍ക്ക് ഇഷ്ടംപോലെ യാത്രകളാണ് കെഎസ്ആർടിയുടെ ബജറ്റ് ടൂറിസം സെൽ ഒരുക്കിയിട്ടുള്ളത്. താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോയും കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഈ ഏപ്രിൽ മാസത്തിൽ യാത്രകൾ നടത്തുന്നു.

ഏറ്റവും കുറഞ്ഞ ചിലവിൽ പ്രസിദ്ധ വിനോദസഞ്ചാര ലക്ഷ്യസ്ഥാനങ്ങളിലേക്ക് താമരശ്ശേരി കെഎസ്ആർടിസി യാത്രകൾ സംഘടിപ്പിക്കുന്നു. പ്രായഭേദമന്യേ ആളുകൾക്കു പങ്കെടുക്കുവാൻ സാധിക്കുന്ന തരത്തിലുള്ള യാത്രകളാണിത്. നെല്ലിയാമ്പതി, മൂന്നാർ, ഗവി, മലക്കപ്പാറ, വയനാട്, മൂകാബിക, വാഗമൺ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് ഏപ്രിൽ മാസത്തിലെ യാത്രകൾ പ്ലാൻ ചെയ്തിരിക്കുന്നത്.
യാത്രക്കാർക്കായി അടിസ്ഥാന സൗകര്യങ്ങളും ആധുനിക സൗകര്യമുള്ള ബസ്സുകളും കെഎസ്ആർടിസി ഉറപ്പുവരുത്തിയിട്ടുണ്ട്.

താമരശ്ശേരി കെഎസ്ആർടിസി ഏപ്രിൽ മാസ വിനോദയാത്രകൾ
ഏപ്രിൽ 7 -ാം തിയതി മൂകാബിക തീർത്ഥ യാത്ര. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 2000 രൂപ.
ഏപ്രിൽ 10,16,23 തിയതികളിൽ നെല്ലിയാമ്പതിയിലേക്കുള്ള ഏകദിന യാത്ര. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 1300 രൂപ.
ഏപ്രിൽ 7,14,18,21,28, തിയതികളിൽ മൂന്നാറിലേക്ക് ദ്വിദിന യാത്ര. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 2220 രൂപ.
ഏപ്രിൽ 6,12, 20 തിയതികളിൽ പത്തനംതിട്ട ഗവിയിലേക്ക് വിനോദയാത്ര. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 3400 രൂപ
ഏപ്രിൽ 8,22 തിയതികളിൽ മലക്കപ്പാറ ഏകദിന യാത്ര. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 1200 രൂപ.
ഏപ്രിൽ 26 ന് കൊച്ചിയിൽ നെഫർട്ടിറ്റി കപ്പൽ യാത്ര. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 3600 രൂപ.
ഏപ്രിൽ 6,21 തിയ്യതികളിൽ വയനാട് യാത്ര. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 1100 രൂപ.

ഏപ്രിൽ 6,12,20,29 തിയ്യതികളിൽ കോട്ടയം വാഗമൺ ദ്വിദിന യാത്ര. ഓഫ്റോഡ് യാത്രയും താമസവും ഉൾപ്പെടെ ടിക്കറ്റ് നിരക്ക് ഒരാൾക്ക് 3850 രൂപ.
ഏപ്രിൽ 23,30, തിയതികളിൽ നിലമ്പൂർ യാത്ര. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 850 രൂപ. ഭക്ഷണം ഒഴികെയുള്ള നിരക്കാണിത്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും
താമരശ്ശേരി: 9846100728 , കോഴിക്കോട്: 9544477954, തൊട്ടിൽപ്പാലം: 9048485827, 9961761708, 8589038725 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











