2022 ലെ അവസാനത്തെ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കുവാൻ ഒരുങ്ങുകയാണ് ലോകം. ഈ വര്‍ഷത്തെ രണ്ടാമത്തെ ഭാഗിക ഗ്രഹണം കൂടിയായിരിക്കും അന്നു നടക്കുക. ഒക്ടോബർ 25ന് നടക്കുന്ന സൂര്യഗ്രഹണത്തിന് ഒരു ദിവസം മുൻപേയാണ് ഈ വർഷത്തെ ഈ വർഷത്തെ ദീപാവലി നടക്കുക എന്ന പ്രത്യേകതയും ഉണ്ട്. 2022 ലെ അവസാന സൂര്യഗ്രഹണത്തെക്കുറിച്ചും അതിന്റെ സമയം, ഇന്ത്യയിൽ എവിടെയൊക്കെ ദൃശ്യമാകും എന്നതിനെക്കുറിച്ചും വായിക്കാം

2022 ലെ അവസാന സൂര്യഗ്രഹണം
നേരത്തെ പറഞ്ഞതുപോലെ ഈ വർഷത്തെ അവസാന സൂര്യഗ്രഹണം ഒക്ടോബർ 25 ചൊവ്വാഴ്ചയാണ് നടക്കുക. വൈകുന്നേരം 4:29 ന് ആരംഭിച്ച് 5:42 ന് അവസാനിക്കുന്ന രീതിയിലായിരിക്കും ഗ്രഹണം സംഭവിക്കുക. ഭാഗിക സൂര്യഗ്രഹണം ആയിരിക്കും ഇതെന്ന പ്രത്യേകതയും ഉണ്ട്.
ഭാഗിക സൂര്യഗ്രഹണം
നമുക്കറിയാവുന്നതുപോലെ , ഒരു നേർരേഖയിൽ ചന്ദ്രൻ, ഭൂമി, സൂര്യൻ എന്നിവ വരുമ്പോഴാണ് സൂര്യഗ്രഹണം നടക്കുന്നത്. ഈ സമയത്ത് സൂര്യനെ ചന്ദ്രന്‍ മറയ്ക്കുകയും അങ്ങനെ ചന്ദ്രന്‍റെ നിഴല്‍ ഭൂമിയില്‍ പതിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്.
എന്നാൽ ഭാഗിക സൂര്യഗ്രഹണം നടക്കുമ്പോൾ ചന്ദ്രന്‍ സൂര്യനെ പൂർണ്ണമായും മൂടുന്നില്ല, അതുകാരണം പാതി കടിച്ചതു പോലെ തോന്നിക്കുന്ന രൂപത്തിലായിരിക്കും ചന്ദ്രനെ കാണുവാൻ സാധിക്കുക.
ഈ സമയത്ത് ഇന്ത്യയുടെ മിക്ക ഭാഗങ്ങളും ഈ ഗ്രഹണത്തിന്റെ ഏതെങ്കിലും രൂപത്തിന് സാക്ഷ്യം വഹിക്കും, വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ മാത്രമേ സൂര്യന്റെ 40% ത്തിലധികം ചന്ദ്രനെ മൂടാൻ സാധ്യതയുള്ളൂ. ഇന്ത്യയിൽ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൈകുന്നേരം 4:30 ന് ഗ്രഹണം ആരംഭിക്കും 6:30 വരെ ഗുജറാത്തിലും രാജസ്ഥാനിലും ഇതിന്ഡറെ ദൃശ്യങ്ങൾ കാണാം. യൂറോപ്പിന്റെ ഭൂരിഭാഗം, വടക്കൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യയുടെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നും ഇത് ദൃശ്യമാകും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













