Search
  • Follow NativePlanet
Share
» » യാത്ര ലേയിലേക്കാണോ?? മാസ്ക് ധരിക്കാൻ മറക്കേണ്ട...മറ്റു നിബന്ധനകൾ ഇങ്ങനെ..

യാത്ര ലേയിലേക്കാണോ?? മാസ്ക് ധരിക്കാൻ മറക്കേണ്ട...മറ്റു നിബന്ധനകൾ ഇങ്ങനെ..

സഞ്ചാരികളുടെ സ്വപ്നഭൂമിയാണ് ലേ. മലകളും മഞ്ഞുനിറഞ്ഞ പർവ്വതങ്ങളും വഴിയാണോ എന്നു സംശയിപ്പിക്കുന്ന തരത്തിലുള്ള റോഡുകളും ഒക്കെയായി ധൈര്യമുണ്ടെങ്കിൽ മാത്രം കയറിവരാൻ സാധിക്കുന്ന ഒരിടം. ശൈത്യകാലത്തെ തണുപ്പുകൂടിയാകുമ്പോൾ പറയുകയും വേണ്ട! എന്നാലും ലേ എന്നു കേൾക്കുമ്പോള്‍ ഒന്നു പോകുവാൻ ആഗ്രഹിക്കുന്നവരാണ് സഞ്ചാരികളില്‍ അധികവും.

എന്നാൽ ഈ സീസണിൽ ഇപ്പോൾ ലേയിലേക്കാണ് പോകുന്നതെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കുറേയുണ്ട്. ജില്ലയിൽ കൊവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുഇടങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കിയിരിക്കുകയാണ് സർക്കാർ. വൈറസ് ബാധ കുറയ്ക്കുക എന്ന ലക്ഷ്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പുതിയ നിബന്ധന.

Leh Travel

പൊതുജനങ്ങൾക്കിടയിൽ രോഗം വ്യാപിക്കുന്നത് കുറയ്ക്കുകയെന്ന ഉദ്ദേശത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഇതനുസരിച്ച് പൊതുഗതാഗതത്തോടൊപ്പം ഓഫീസുകൾ, ജോലിസ്ഥലങ്ങൾ, പൊതു ഇടങ്ങൾ എന്നിവയുൾപ്പെടെ വിവിധ ക്രമീകരണങ്ങളിൽ ഫെയ്സ് മാസ്കുകള് നിർബന്ധമായും ഉപയോഗിക്കണം.

മാസ്ക് ധരിക്കുന്നത് കൂടാതെ സാമൂഹിക അകലം പാലിക്കുവാനും അധികൃതർ ആവശ്യപ്പെടുന്നു. പൊതു സ്ഥലങ്ങളിൽ മാത്രമല്ല, ഓഫീസ് പരിസരങ്ങളിലും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. തിരക്കേറിയ ഇടങ്ങളിലേക്കുള്ള യാത്രകളും അനാവശ്യമായ ഒത്തുചേരലുകളും ഒഴിവാക്കാൻ ശ്രമിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

ലേ സഞ്ചാരികൾ ശ്രദ്ധിക്കുവാൻ

ലേയിലേക്ക് യാത്ര പ്ലാൻ ചെയ്തിരിക്കുന്ന യാത്രക്കാർ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്. ലേയിലെ പൊതുഇടങ്ങളിൽ യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കുവാനും സാമൂഹിക അകലം പാലിക്കുവനും കൈകൾ കൃത്യമായ ഇടവേളകളില്‌ സാനിറ്റൈ,ർ ഉപയോഗിച്ച് വൃത്തിയാക്കുവാനും ശ്രദ്ധിക്കണം. അനാവശ്യമായ കൂടിച്ചേരലുകൾ ഒഴിവാക്കുക, തിരക്കേറിയ ഇടങ്ങൾ സന്ദര്‍ശിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുക തുടങ്ങിയ കാര്യങ്ങളും യാത്രക്കാർ ശ്രദ്ധിക്കേണ്ടതാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: leh travel tips ലേ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+