Search
  • Follow NativePlanet
Share
» »സാമൂഹീക അകലം പാലിച്ച് കാരവനില്‍ യാത്ര ചെയ്യാം! മധ്യപ്രദേശ് ടൂറിസം പൊളിയാണ്!

സാമൂഹീക അകലം പാലിച്ച് കാരവനില്‍ യാത്ര ചെയ്യാം! മധ്യപ്രദേശ് ടൂറിസം പൊളിയാണ്!

ലോക്ഡൗണ്‍ കഴിഞ്ഞിറങ്ങുമ്പോള്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള യാത്രകള്‍ക്കായി കാരവന്‍ സജ്ജമാക്കിയാണ് മധ്യ പ്രദേശ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്.

ലോക്ഡൗണും നിബന്ധനകളും ഒന്നു കഴിഞ്ഞുകിട്ടുവാനിരിക്കുന്നവരാണ് സഞ്ചാരികള്‍. ബഹളങ്ങള്‍ ഒന്നു കഴിഞ്ഞതിനു ശേഷം വേണം പണ്ടുള്ളതുപോലെ നാ‌‌ടുചുറ്റല്‍ ആരംഭിക്കുവാന്‍ എന്ന പ്ലാനിലാണ് ഓരോ ദിവസവും ഇവര്‍ തള്ളി നീക്കുന്നതു തന്നെ. അങ്ങനെ കാത്തിരിക്കുന്നവരുടെ മുന്നിലേക്ക് ഒരു അടിപൊളി ഓഫറുമായാണ് മധ്യപ്രദേശ് ടൂറിസം കടന്നുവന്നിരിക്കുന്നത്. ലോക്ഡൗണ്‍ കഴിഞ്ഞിറങ്ങുമ്പോള്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള യാത്രകള്‍ക്കായി കാരവന്‍ സജ്ജമാക്കിയാണ് മധ്യ പ്രദേശ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്.

caravan tourism mp

കഴിഞ്ഞ ദിവസം മധ്യപ്രദേശ് ‌ടൂറിസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ആധുനിക സൗകര്യങ്ങളുള്ള കാരവന്റെ ചിത്രം സഞ്ചാരികള്‍ ഏറ്റെടുത്തിരുന്നു,
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ മധ്യപ്രദേശ് കാരവന്‍ ടൂറിസത്തെ പരിചയപ്പെടുത്തിയിരുന്നുവെങ്കിലും വേണ്ടത്ര രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍, കോവിഡ് കഴിഞ്ഞുള്ള വിനോദ സഞ്ചാരത്തില്‍ ഇത് ശ്രദ്ധ നേടിയേക്കുമെന്നും കൂടുതല്‍ ആളുകള്‍ ഇതുപയോഗിക്കുമെന്നുമാണ് കരുതുന്നത്.
ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന സംസ്ഥാനങ്ങളെയും പോലെ വിനോദ സഞ്ചാരം തന്നെയാണ് മധ്യപ്രദേശിന്‍റെയുംപ്രധാന വരുമാന മാര്‍ഗ്ഗം. ലോക്ഡൗണ്‍ കഴിയുന്നതോടെ വിനോദ സഞ്ചാര മേഖല തിരിച്ചുപിടിക്കുക എന്നതാണ് ലക്ഷ്യം.

കാരവനെക്കുറിച്ചറിയാം
ഒരു യാത്രയില്‍ സഞ്ചാരി വേണം എന്നാഗ്രഹിക്കുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊണ്ടുള്ള ഒരു ചലിക്കുന്ന കൊട്ടാരം തന്നെയാണ് കാരവന്‍. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പ്രത്യേകം തിരിച്ച ക്യാബിനുകളാണുള്ളത്. ബെഡ്, എസി, ടെലിവിഷന്‍, ഫ്രിഡ്ജ്, പാചകവാതകം അടക്കമുള്ള പാചക സൗകര്യങ്ങള്‍, മൈക്രോവേവ് ഓവന്‍, വീഡിയോ ഗെയിം, ഡിവിഡി പ്ലെയര്‍, ലോക്കര്‍, ‌ടോയ്ലറ്റ് സൗകര്യങ്ങള്‍, ക്യാംപ് ചെയ്യുവാന്‍ ആവശ്യമുള്ള സാധനങ്ങള്‍ തുടങ്ങിയവയെല്ലാം കാരവനില്‍ സജ്ജമായിരിക്കും. പരമാവധി 12 പേരെ വരെ കാരവന് ഉള്‍ക്കൊള്ളാം.

ബുക്ക് ചെയ്യുവാന്‍
കാരവന്‍ ‌ടൂറിസത്തില്‍ താല്പര്യമുള്ളവര്‍ക്ക് ബുക്ക് ചെയ്യുവാനായി പ്രത്യേക ടോള്‍ ഫ്രീ നമ്പര്‍ ഒരുക്കിയിട്ടുണ്ട്. 18002337777 ഈ നമ്പറില്‍ വിളിച്ച് വിശദ വിവരങ്ങള്‍ അറിയുകയും കാരവന്‍ ബുക്ക് ചെയ്യുകയും ചെയ്യാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+