പൊങ്കൽ, മകരവിളക്ക് ആഘോഷങ്ങൾക്കായി മറുനാട്ടിൽ നിന്നും മലയാളികൾ നാട്ടിലെത്തിയ സമയമാണിത്. നീണ്ട അവധിയും വാരാന്ത്യവും ഒക്കെ ഇവിടെ ചെലവഴിച്ച് മടങ്ങാനുള്ള പ്ലാനിലാണ് മിക്കവരും. അവധി കഴിയുന്നതോടെ തിരികെ ജോലിസ്ഥലത്തേയ്ക്ക് മടങ്ങാനുള്ള തിരക്കിലാവും എല്ലാവരും. ഈ സമയത്തെ ആളുകളുടെ ആവശ്യകത പരിഗണിച്ച് റെയില്‍വേ കേരളത്തിൽ നിന്നും പ്രത്യേക ട്രെയിൻ സർവീസുകള് നടത്തുന്നു.
ഇപ്പോഴിതാ, ദക്ഷിണ റെയില്‍വേ തിരുവനന്തപുരത്ത് നിന്ന് ആന്ധ്രാ പ്രദേശിലെ വിജയവാഡയിലേക്ക് കുറഞ്ഞ സ്റ്റോപ്പുകളോടെ പ്രത്യേക ട്രെയിൻ സര്‍വീസ് പ്രഖ്യപിച്ചിരിക്കുകയാണ്. അവധി കഴിഞ്ഞ് മടങ്ങുന്നവർക്കായി തിരുവനന്തപുരം- കോട്ടയം- എറണാകുളം- പാലക്കാട് - തിരുപ്പൂർ - സേലം - ആരക്കോണം - ഓംഗോളെ - തെനാലി വഴി വിജയവാഡയിലെത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ട്രെയിൻ നമ്പര്‍ 06152 തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - വിജയവാഡ പൊങ്കൽ 2025 മകരവിളക്ക് പ്രത്യേക ട്രെയിൻ ജനുവരി 15 ബുധനാഴ്ച രാത്രി 1.00 മണിക്ക് പുറപ്പെട്ട് വ്യാഴാഴ്ച പുലർച്ചെ 5.20 ന് വിജയവാഡയിൽ എത്തുന്ന വിധത്തിലാണ് ക്രമീകരണം.
തിരുവന്തപുരം നോർത്ത് - 1.55 AM
കൊല്ലം - 2.55 AM
ചെങ്ങന്നൂർ - 3.25 AM
തിരുവല്ല - 3.40 AM
കായംകുളം - 4.03 AM
എറണാകുളം നോർത്ത് - 5.05 AM
തൃശൂർ - 6.10 AM
പാലക്കാട് - 7.50 AM
പോത്തനൂർ - 8.10 AM
തിരുപ്പൂർ - 8.47 AM
ഈറോഡ് - 9.25 AM
സേലം - 12.15 PM
ജോളാർപേട്ട - 1.35 PM
കൃപാരം - 2.15 PM
അരക്കോണം - 3.17 PM
പെരമ്പൂർ - 4.12 PM
ഗൂഡൂർ - 10.33 PM
നെല്ലൂർ - 10.43 PM
ഓങ്ങോൾ - 12.03 AM
ചിറാല - 2.03 AM
തെനാലി - 2.43 AM
വിജയവാ- - 5.20 AM
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













