മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയാണ്. യാത്രകളുടെ മാത്രമല്ല, ഇന്ത്യൻ റെയിൽവേയുടെ തന്നെ വിധി മാറ്റിമറിക്കുവാൻ മാത്രം ശക്തമായ ഈ പദ്ധതി വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. സ്റ്റേഷനുകളുടെ നിർമ്മാണവും പാളത്തിന്‍റെ പ്രവർത്തനങ്ങളും എല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ മുന്നോട്ടു പോവുകയാണ്. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായി ഗുജറാത്തിലൂടെ 2027 നവംബറോടെ ട്രെയിന്‍ ഓടിത്തുടങ്ങുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനുകളുടെ അലൈൻമെന്‍റിൽ എല്ലാ ഭാഗങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഗുജറാത്തിലെ 8 സ്റ്റേഷനുകളുടെയും അടിസ്ഥാന ജോലികൾ പൂർത്തിയായി. മാത്രമല്ല, സൂപ്പർ സ്ട്രക്ചറുകളുടെ നിർമ്മാണം വിപുലമായ ഘട്ടത്തിലാണെന്നും നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍എച്ച്എസ്ആര്‍സിഎല്‍) പത്രക്കുറിപ്പിൽ അറിയിച്ചു.
ബുള്ളറ്റ് ട്രെയിന്‍ സ്റ്റേഷനുകൾ
മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍ ഇടനാഴി ഗുജറാത്തില് എട്ടു സ്റ്റേഷനുകളും മഹാരാഷ്ട്രയിൽ നാല് സ്റ്റേഷനുകളും ആണുള്ളത്. വാപി, ബിലിമോറ, സൂറത്ത്, ബറൂച്ച്, ആനന്ദ്, വഡോദര, അഹമ്മദാബാദ്, സബര്‍മതി എന്നിവയാണ് ഗുജറാത്തിലെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനുകൾ. ബോയ്‌സർ, വിരാർ, താനെ, മുംബൈ എന്നിവയാണ് മഹാരാഷ്ട്രയിലെ സ്റ്റേഷനുകൾ. സൂററ്റിനും ബിലിമോറയ്ക്കും ഇടയിലുള്ള 50 കിലോമീറ്റർ ദൂരത്തിൽ 2026ൽ ട്രയൽ റൺ ആരംഭിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.
ബുള്ളറ്റ് ട്രെയിന്‍ സ്റ്റേഷനുകൾ, നിർമ്മാണ പുരോഗതി
ഗുജറാത്തിലെ സ്റ്റേഷനുകളിൽ അഞ്ച് സ്റ്റേഷനുകളുടെ പണി പൂർത്തീകരിച്ചു. ബറൂച്ചില്‍ 100 മീറ്ററോളം ദൂരം റെയില്‍വെ സ്ലാബ് ഇടുന്ന ജോലിയാണ് ഇനിയുള്ളത്. വഡോധരയിൽ ഒന്നാം നിലയുടെ സ്ലാബ് കാസ്റ്റിങ് പണിയാണ് പൂർത്തിയാകുവാനുള്ളത്. സബർമതിയിൽ ഒന്നാം നിലയിലെ 9 സ്ലാബുകളും പൂർത്തിയായി. ഇവിടെ, കോൺകോർസിൽ 9 സ്ലാബുകളിൽ 6 എണ്ണം ഇനി പൂർത്തിയാക്കാനുണ്ട്.
ബുള്ളറ്റ് ട്രെയിന്‍ സ്റ്റേഷൻ, ആധുനിക സൗകര്യങ്ങൾ
മുംബൈ - അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍ ഇടനാഴിയിലെ എല്ലാ സ്റ്റേഷനുകളിലും ഏറ്റവും മികച്ചതും ആധുനികവുമായ സൗകര്യങ്ങളാണ് ലഭ്യമാക്കുക. ടിക്കറ്റിംഗ്, കാത്തിരിപ്പ് കേന്ദ്രങ്ങൾ, ബിസിനസ് ക്ലാസ് ലോഞ്ച്, നഴ്‌സറി, വിശ്രമമുറികൾ, പുകവലി മുറികൾ, ഇൻഫർമേഷൻ ബൂത്തുകൾ, റീട്ടെയിൽ സെൻ്ററുകൾ, പൊതു വിവര, അറിയിപ്പ് സംവിധാനം എന്നിവ ഉണ്ടായിരിക്കും.
കൂടാതെ, ഓട്ടോകൾ, ബസുകൾ, ടാക്സികൾ എന്നിങ്ങനെ സ്റ്റേഷനിൽ നിന്നും പുറത്തേക്കും പുറത്തേക്കും മെച്ചപ്പെട്ടതും വേഗമേറിയതും തടസ്സരഹിതവുമായ കണക്റ്റിവിറ്റിക്കായി എല്ലാ അടിസ്ഥാന ഗതാഗത മാർഗ്ഗങ്ങളുമായും സംയോജിപ്പിക്കും, ചില സ്റ്റേഷനുകളെ ഒരു ട്രാൻസ്പോർട്ട് ഹബ്ബാക്കി വികസിപ്പിക്കാനും പദ്ധതിയുണ്ട്.
ബുള്ളറ്റ് ട്രെയിൻ ട്രയൽ റൺ 2026 ൽ
ഗുജറാത്തിലൂടെ 2027 നവംബറോടെ ട്രെയിന്‍ ഓടിത്തുടങ്ങുമെന്ന് നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ വക്താവ് അറിയിച്ചിരുന്നു. ഇതിനായി, 2026-ല്‍ സൂറത്ത് മുതല്‍ ബിലിമോറവരെയുള്ള 50 കിലോമീറ്റർ ട്രയൽ റൺ നടക്കും. തുടർന്ന് 2028 മധ്യത്തോടെ മുംബൈയില്‍നിന്ന് അഹമ്മദാബാദിലേക്ക് ബുള്ളറ്റ് ട്രെയിന്‍ ഓടുമെന്നാണ് പ്രതീക്ഷ. പദ്ധതി പൂർത്തിയാകുന്നതോടെ രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി കുറയും
മുംബൈ - അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍ ഇടനാഴി, അടിസ്ഥാന വിവരങ്ങള്‍
ആകെ ദൂരം - 508 കിലോമീറ്റർ
വേഗത - 508 കിലോമീറ്റർ/ മണിക്കൂർ
ട്രാക്ക് - ജാപ്പനീസ് സാങ്കേതികവിദ്യയായ ഷിൻകാൻസെൻ ട്രാക്ക് സിസ്റ്റം
സ്റ്റേഷനുകൾ - 12
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications

















