Search
  • Follow NativePlanet
Share
» »മുംബൈ വിമാനത്താവളം ഒന്നാം ടെർമിനൽ അടയ്ക്കുന്നു, യാത്രകൾക്ക് ടെർമിനൽ 2 ഉം നവിമുംബൈ വിമാനത്താവളവും

മുംബൈ വിമാനത്താവളം ഒന്നാം ടെർമിനൽ അടയ്ക്കുന്നു, യാത്രകൾക്ക് ടെർമിനൽ 2 ഉം നവിമുംബൈ വിമാനത്താവളവും

വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമാനയാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളിലൊന്നായ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ഇന്‍റർനാഷണൽ എയർപോർട്ട് താത്കാലികമായി അടയ്ക്കുന്നു. ടെർമിനലിന്‍റെ ശേഷി 42% വർദ്ധിപ്പിച്ച്, 20 ദശലക്ഷം അധിക യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയിലേക്ക് വിമാനത്താവളത്തെ ഉയർത്തുക എന്ന ലക്ഷ്യത്തിൽ നവീകരണ പ്രവർത്തനങ്ങൾ നവംബർ മുതൽ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് അടയ്ക്കുന്നത്.

നവീകരണ സമയത്ത് ടെർമിനൽ 1 ൽ നിന്ന് സാധാരണയായി സർവീസ് നടത്തുന്ന വിമാനങ്ങൾ താൽക്കാലികമായി ടെർമിനൽ 2 ലേക്ക് മാറ്റും. പുതുതായി തുറന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളവും ഈ സമയത്ത് പ്രയോജനപ്പെടുത്തും. ഈ വര്‍ഷം നവംബറില‍് വിവിധ ഘട്ടങ്ങളിലായി നിർമ്മാണ പ്രവർത്തികൾ ആരംഭിക്കും.

Mumbai airport T1 To Shut For Renovation

ടെർമിനൽ 1-ൻറെ നവീകരണം 2029 ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ടെർമിനൽ 1 പൂർണ്ണമായും പൊളിച്ചുമാറ്റി അടിമുടി പുതിയതാക്കിയാണ് നിർമ്മാണം.
മുംബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് അസൗകര്യങ്ങൾ ഒന്നും ഉണ്ടാകാത്ത വിധത്തിലുള്ള ക്രമീകരണങ്ങളാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്.
വ്യോമയാത്രകളുടെ വർധിച്ചു വരുന്ന ആവശ്യം കണക്കിലെടുത്തും യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനും ആണ് ടെർമിനൽ പുതുക്കിപ്പണിയുന്നത്.

രണ്ടു ഘട്ടങ്ങളാണ് ടെർമിനൽ ഒന്നിന്‍റെ നിർമ്മാണ പ്രവര്‍ത്തികൾക്കുള്ളത്. ഒന്നാം ഘട്ടം ടെർമിനൽ 1 ന്‍റെ പഴയ ഘടന പൊളിച്ച് ആധുനിക സൗകര്യത്തിനുള്ള അടിത്തറ ഒരുക്കുന്നതിൽ ആയിരിക്കും പ്രാധാന്യം. തുടർന്നുള്ള രണ്ടാം ഘട്ടത്തിൽവിപുലമായ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പുതിയ ടെർമിനൽ 2029-ഓടെ പൂർത്തീകരിക്കുന്ന വിധത്തിൽ പുരോഗമിക്കും.

നൂതന ലാൻഡ്‌സ്‌കേപ്പിംഗ് ടെക്‌നിക്കുകൾ ഉപയോഗിച്ച് മെച്ചപ്പെട്ട തണുപ്പിക്കൽ സംവിധാനങ്ങൾ, എയർപോർട്ട് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി മൾട്ടി പർപ്പസ് സബ്‌സ്റ്റേഷനുകൾ, വേഗതയേറിയതും സുഗമവുമായ ലഗേജ് പ്രോസസ്സിംഗിനായി ആധുനിക ലഗേജ് ഹാൻഡ്ലിങ് സംവിധാനം തുടങ്ങിയവയാണ് ഒരുക്കുന്നത്.

യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുംബൈ വിമാനത്താളം ടെർമിനൽ 1 അടയ്ക്കുന്നതോടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. മുംബൈ വഴി യാത്ര ചെയ്യുന്നവർക്ക് മുംബൈ (BOM), നവിമുംബൈ (NMI) എന്നീ കോഡുകളാണ് ലഭിക്കുക. കണക്ഷൻ ഫ്ലൈറ്റുകൾ ഉൾപ്പെടെയുള്ളവ ബുക്ക് ചെയ്യുമ്പോള്‌‍ ഈ കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: mumbai airport travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+