മുംബൈയുടെ നഗരത്തിരക്കിലൂടെ നിറയെ ആളുകളുമായി മെല്ലെ ആടിയുലഞ്ഞ് പോകുന്ന ഡബിൾ ഡെക്കർ ബസുകൾ. നീണ്ട വർഷങ്ങൾ മുംബൈയുടെ അടയാളമായി മാറിയ ഡബിൾ ഡെക്കർ ബസുകൾ നിരത്തൊഴിയുകയാണ്. ബൃഹാൻമുംബൈ ഇലക്ട്രിക് സപ്ലെ ആന്‌ഡ് ട്രാൻസ്പോർട്ട് (ബെസ്റ്റ്-BEST)അവശേഷിക്കുന്ന അഞ്ച് ഫ്ലീറ്റ് ബസുകൾ കൂടി നിർത്തലാക്കാൻ തീരുമാനിച്ചതോടെ മുംബൈയിലെ ഐക്കണിക് ഡബിൾ ഡെക്കർ ബസുകൾ ചരിത്രമാകും.
ഡബിൾ ഡെക്കർ ബസുകൾ മുംബൈയിലെ നിരത്തുകളിൽ വർഷങ്ങളായി സ്ഥിരം കാഴ്ചയാണ്. 1937-ൽ ഡബിൾ ഡെക്കർ ബസുകൾ ആദ്യമായി അവതരിപ്പിച്ചതിന് ശേഷം എംടിഡിസിയുടെ സഹകരണത്തോടെ 1997 ജനുവരി 26-നാണ് അടിസ്ഥാന നോൺ-എസി ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ ബസുകൾ ആദ്യമായി അവതരിപ്പിച്ചത്.

PC: Flicker
ഡബിൾ ഡെക്കർ ബസുകളുടെ അവസാന യാത്ര സെപ്റ്റംബർ 15 വെള്ളിയാഴ്ച ആയിരിക്കുമെന്നാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പറയുന്നത്. അതോടൊപ്പം മറൈന്‍ ഡ്രൈവ് വഴി ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്ക് പോകുന്ന ഓപ്പണ്‍ ഡെക്ക് ഡബിൾ ഡെക്കർ ബസുകളും ഒക്ടോബർ 5ന് സർവീസ് അവാസാനിപ്പിക്കും.
മുംബൈ യാത്രയുടെ ഏറ്റവും രസകരമായ അടയാളമായ ഡബിൾ ഡെക്കർ ബസിൽ ഇനി കയറാൻ കഴിയില്ലേ എന്ന സങ്കടം പക്ഷേ വേണ്ട. ബൃഹാൻമുംബൈ ഇലക്ട്രിക് സപ്ലെ ആന്‌ഡ് ട്രാൻസ്പോർട്ടിന്റെ ഔദ്യോഗിക വിശദീകരണം അനുസരിച്ച് എയർ കണ്ടീഷൻഡ് ഡബിൾ ഡെക്കർ ബസുകൾ പ്രധാന ടൂറിസ്റ്റ് റൂട്ടുകളിൽ ഇറക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. പുതിയതായി 18 ബസുകളാണ് പ്രതീക്ഷിക്കുന്നത്. അതിൽ പത്ത് എണ്ണം മുംബൈ സബർബനും ബാക്കി എട്ടെണ്ണം സൗത്ത് മുംബൈയ്ക്കും നല്കാനാണ് ഭാവിയിലെ പദ്ധതി.
ഒരുകാലത്ത് 242 ഡബിൾ ഡെക്കർ ബസുകൾ വരെ മുംബൈയിൽ സർവീസ് നടത്തിയിരുന്നതായി ചരിത്രകാരനായ ദീപക് റാവുവിനെ ഉദ്ധരിച്ച് നേരത്തെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യകാലത്ത് നഗരത്തിലെ റോഡുകളിൽ ഡബിൾ ഡെക്കർ ബസുകളും പ്രാന്തപ്രദേശങ്ങളിൽ സിംഗിൾ ഡെക്കറുകളാണ് സർവീസ് നടത്തിയിരുന്നത്. ഭാവിയിൽ ഒരു ചുരുക്കം ഡബിൾ ഡെക്ക് ബസുകൾ വീണ്ടും അവതരിപ്പിക്കുന്നത് പരിഗണിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ഒരു മുതിർന്ന ബെസ്റ്റ് ഉദ്യോഗസ്ഥൻ സൂചന നൽകിയതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











