വേനൽച്ചൂടിൽ പൊള്ളുകയാണ് കേരളം. പകൽ നേരം പുറത്തിറങ്ങുവാൻ പോലും കഴിയാത്ത വിധത്തിലാണ് ചിലയിടങ്ങളിലെ ചൂട്. എന്നാൽ നാട്ടിലെ ഈ ചൂടൊന്നും ഇതുവരെ ഏശാത്ത ഒരിടമുണ്ട്. സംശയിക്കേണ്ട, ഇടുക്കി തന്നെ. മൂന്നാറിലെ പകലിന് ഇപ്പോഴും തണുപ്പാണ്. മൂന്നാറിലും പരിസരത്തും ചുറ്റിക്കറങ്ങുവാൻ പറ്റിയ സമയമാണെങ്കിലും പക്ഷേ, സഞ്ചാരികളെത്തുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
സാധാരണ ഗതിയിൽ നാട്ടിൽ ചൂടു കൂടുമ്പോൾ ആദ്യം യാത്ര പ്ലാൻ ചെയ്യുന്ന ഇടങ്ങളിലൊന്നാണ് മൂന്നാറും ഇടുക്കിയിലെ മറ്റിടങ്ങളും. നിലവിൽ ഇടുക്കിയിലെ ഭൂരിഭാഗം വിനോദസഞ്ചാര കേന്ദ്രങ്ങളിലും വളരെ കുറച്ച് തിരക്ക് മാത്രമേ അനുഭവപ്പെടുന്നുള്ളൂ. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലാണ് വൻ കുറവ് അനുഭവപ്പെടുന്നത്. കുട്ടികൾക്ക് പരീക്ഷാക്കാലം ആരംഭിച്ചു എന്നതും സാമ്പത്തിക വർഷാവസം ആണെന്നതുമാണ് കാരണങ്ങളായി കരുതുന്നത്. എന്നിരുന്നാലും ചുരുക്കം വിദേശികളും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പ്രത്യേകിച്ച് ഉത്തരേന്ത്യയുടെ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ ഇവിടേക്ക് ഇപ്പോഴെത്തുന്നുണ്ട്.

വരയാടുകളുടെ പ്രജനനകാലം കണക്കിലെടുത്ത് ഇരവികുളം ദേശീയോദ്യാനത്തിൽ സന്ദർശകർക്ക് താത്കാലികമായി വിലക്ക് ഏർപ്പെടുത്തിയതും മൂന്നാർ യാത്രികരുടെ എണ്ണത്തെ ബാധിച്ചിട്ടുണ്ട്. ഫെബ്രുവരി 1 മുതൽ ഏപ്രിൽ 1 വരെയാണ് ദേശീയോദ്യാനം അടച്ചിടുന്നത്.മനുഷ്യരുടെ സാമീപ്യവും മറ്റും പ്രജനനകാലത്ത് വരയാടുകൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് സന്ദര്‍ശകർക്ക് ഈ സമയം പ്രവേശനം നിഷേധിക്കുന്നത്.
തമിഴ്നാട്ടിൽ നിന്നും മൂന്നാറിലേക്കും മറ്റിടങ്ങളിലേക്കും സ്ഥിരം സന്ദർശകർ എത്താറുണ്ടെങ്കിലും അവിടെ പരീക്ഷാക്കാലം ആണെന്നതും സഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടുണ്ട്. എന്നാൽ ശനി, ഞായർ ദിവസങ്ങളിൽ ഇടുക്കിയിൽ പൊതുവെ തിരക്ക് അനുഭവപ്പെടാറുണ്ട്.
സീസണിൽ അയ്യായിരം വരെ ആളുകൾ മാട്ടുപ്പെട്ടിയിലെത്തിയിട്ടുണ്ടെങ്കിലും നിലവിൽ ആയിരത്തോളം ആളുകൾ മാത്രമാണ് എത്തുന്നത്.

മൂന്നാറിലെ താപനില
നിലവിലെ സാഹചര്യത്തിൽ മൂന്നാറിൽ സന്ദർശനം നടത്തുവാൻ പറ്റിയ ഏറ്റവും മികച്ച കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. പകൽ താപനില 27 ഡിഗ്രി വരെ ഉയർന്നിട്ടുണ്ട്. മുൻസമയത്തെ അപേക്ഷിച്ച് ഇത് കൂടുതൽ ആണെങ്കിലും സന്ദർശകരെ ഇത് മോശമായി ബാധിക്കില്ല. പകൽനേരത്ത് മാത്രമാണ് ഇതുള്ളത്. വൈകുന്നേരവും രാത്രിയും പുലർച്ചെയും സന്ദർശനത്തിന് യോജിച്ച, സുഖകരമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്. കഴിഞ്ഞ ദിവസം തുടർച്ചയായി വേനൽമഴ പെയ്തത് പകൽചൂടിന് ശമനമുണ്ടാക്കിയിട്ടുമുണ്ട്.
ഏപ്രിൽ മാസത്തിലെ മൂന്നാർ
മധ്യവേനലവധിക്കാലമായ ഏപ്രിൽ, മേയ് മാസങ്ങളാണ് മൂന്നാറിലെ ടൂറിസ്റ്റ് സീസൺ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ ഈ സമയം ഇവിടേക്ക് വരാറുണ്ട്, ചൂടിൽ നിന്നു രക്ഷപെടുക എന്നൊരുദ്ദേശവവും വേനൽക്കാലത്തെ മൂന്നാർ യാത്രകൾക്കുണ്ട്. ഈ സമയത്ത് വലിയ തിരക്കാണ് സാധാരണ അനുഭവപ്പെടാറുള്ളത്.

ഏപ്രിൽ മാസത്തിലെ അവധി ദിവസങ്ങൾ കൂടി കണക്കിലെടുത്ത് ഇവിടേക്കുള്ള യാത്രകൾ പ്ലാൻ ചെയ്യാം. ഈസ്റ്റർ, വിഷു തുടങ്ങി നീണ്ട വാരാന്ത്യങ്ങളാണ് ഇനി വരുവാൻ പോകുന്നത്. യാത്രകൾ നേരത്തെ പ്ലാൻ ചെയ്യുകയാണെങ്കിൽ അവസാന നിമിഷത്തിലെ തിരക്കും ബുദ്ധിമുട്ടുകളും ഒഴിവാക്കുകയും ചെയ്യാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













