മൂന്നാർ യാത്രയ്ക്ക് പ്ലാൻ ചെയ്യുകയാണോ? അതോ തണുപ്പൊക്കെ മാറിയെന്നു പറഞ്ഞ് വേറെ യാത്രകൾ നോക്കുകയാണോ? എന്തായാലും മൂന്നാറിപ്പോൾ കിടിലൻ തണുപ്പിലൂടെയാണ് കടന്നുപോകുന്നത്. ഫെബ്രുവരി മൂന്നാമത്തെ ആഴ്ചയാകുമ്പോഴേക്കും മെല്ലെ വെയിലൊക്കെ കടന്നു വരേണ്ട സ്ഥാനത്ത് ഇപ്പോൾ അതിശൈത്യമാണ് ഉള്ളത്.

PC: PTI Images
സൈലന്‍റ് വാലി, കന്നിമല, ചെണ്ടുവര, ചൊക്കനാട്, ലാക്കാട് സിമന്‍റ് പാലം തുടങ്ങിയ സ്ഥലങ്ങളിലാണ് നിലവിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് ഒന്ന് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ചയാമ് മൈനസ് ഒരു ഡിഗ്രി ഇവിടെ രേഖപ്പെടുത്തിയത്. ഇവിടങ്ങളിൽ ചെറിയ മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടു. ഇതിൽ സിമന്‍റ് പാലം, ലാക്കാട് , കന്നിമല എന്നിവിടങ്ങളിൽ ആണ് ഈ സമയത്ത് ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച ഉണ്ടായത്. ലക്ഷ്മി എസ്റ്റേറ്റ്, കുണ്ടള, ചെണ്ടുവര തുടങ്ങിയ സ്ഥലങ്ങളിൽ ഇപ്പോൾ രാത്രിയിൽ പൂജ്യം ഡിഗ്രി താപനിലയാണ് അനുഭവപ്പെടുന്നത്.
ഈ സീസണിൽ ഇത് നാലാം തവണയാണ് മൂന്നാർ അതിശൈത്യത്തിലൂടെ കടന്നുപോകുന്നത്. കഴിഞ്ഞ ഡിസംബർ മുതലുള്ള കണക്കെടുക്കുമ്പോൾ ഈ ജനുവരി 18നാണ് ഇതിനു മുൻപ് അവസാനമായി മൂന്നാറിൽ മഞ്ഞുവീഴ്ചയുണ്ടായത്.
പെട്ടന്ന് താഴ്ന്ന താപനില
ജനുവരി പകുതിക്ക് ശേഷവും മൂന്നാറിൽ തണുപ്പും മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടിരുന്നുവെങ്കിലും ഫെബ്രുവരി തുടക്കത്തിൽ അത് സാധാരണ നിലയിലേക്കു മാറുകയായിരുന്നു. 3 ഡിഗ്രി മുതല്‍ 13 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു താപനില. പിന്നീട് പെട്ടന്ന് വെള്ളിയാഴ്ചയോടെ താപനില മൈനസ് എത്തുകയായിരുന്നു. വരുംദിവസങ്ങളിലും ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
20 വർഷത്തിനിടെ ഇതാദ്യം
കഴിഞ്ഞ 20 വർഷത്തിനിടെ ഇതാദ്യമായാണ് ഫെബ്രുവരി പകുതിക്ക് ശേഷം ഇത്രയും തണുപ്പും മഞ്ഞുവീഴ്ചയും ഇവിടെ അനുഭവപ്പെടുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












