ക്രൂസ് കപ്പലിൽ കടലിന്‍റെ കാഴ്ചകൾ കണ്ടുള്ള യാത്രകളാണ് പുതിയ കാലത്തിന്‍റെ ട്രെൻഡ്. അതും അന്താരാഷ്ട്ര യാത്രകളാണെങ്കിൽ പറയുകയും വേണ്ട! ക്രൂസ് യാത്രയിലെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുവാൻ ഇനി കാത്തിരിപ്പില്ല. ചെന്നൈയിൽ നിന്ന് ശ്രീലങ്കയിലേക്കുള്ള ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര കപ്പൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്തോടെ രാജ്യാന്ത ക്രൂസ് യാത്രകളിലേക്കുള്ള പുതിയൊരു വാതിൽ കൂടി സഞ്ചാരികൾക്കു മുന്നിൽ തുറക്കുകയാണ്. എംവി എംപ്രസ് ക്രൂസ് കപ്പലാണ് സർവീസ് നടത്തുക.
ഇതോടൊപ്പം ചെന്നൈ തുറമുഖത്ത് നിർമ്മിച്ച അന്താരാഷ്ട്ര ക്രൂസ് ടൂറിസം ടെർമിനലിന്‍റെ ഉദ്ഘാടനവും നടന്നു. 17.21 കോടി രൂപ ചെലവിലാണ് ടെർമിനലിന്‍റെ നിർമ്മാണം പൂർത്തിയാക്കിയത്. ശ്രീലങ്കയിലെ മൂന്നു തുറമുഖങ്ങളിലൂടെ ഇത് കടന്നു പോകും, ഹമ്പൻടോട്ട, ട്രിങ്കോമാലി, കാങ്കസന്തുറൈ എന്നിവിടങ്ങളാണ് യാത്രയിൽ സന്ദർശിക്കുക. രാജ്യത്തെ ആദ്യ റെഗുലർ അന്താരാഷ്ട്ര ക്രൂസ് പാസഞ്ചർ കപ്പൽ കൂടിയാണ് എംവി എംപ്രസ്. 2022-ൽ ഇൻക്രെഡിബിൾ ഇന്ത്യ ഇന്റർനാഷണൽ ക്രൂസ് സമ്മേളനത്തിൽ ചെന്നൈ തുറമുഖവും വാട്ടർവേസ് ലെഷർ ടൂറിസവും തമ്മിൽ ഇതുസംബന്ധിച്ച് ധാരണ ഒപ്പുവെച്ചിരുന്നു.

ചെന്നൈ ക്രൂസ് ടെർമിനൽ
ചെന്നൈ തുറമുഖത്തിന്‍റെ ഭാഗമായാണ് ചെന്നൈ ക്രൂസ് ടെർമിനൽ നിർമ്മിച്ചിരിക്കുന്നത്. 3000 പേരെയാണ് ഒരേ സമയം ഇതിന് ഉൾക്കൊള്ളുവാൻ സാധിക്കുക. 2,880 ചതുരശ്ര മീറ്റർ വിസ്തൃതിയും ഈ ക്രൂസ് ടെർമിനലിനുണ്ട്. , ബാഗേജ് സ്കാനറുകൾ, ഇമിഗ്രേഷൻ കൗണ്ടറുകൾ,ഷോപ്പിങ് കൗണ്ടറുകൾ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
എംവി എംപ്രസ് ക്രൂസ്
ഏറ്റവും മികച്ചതും ആധുനികവുമായ രീതിയിൽ പഞ്ചനക്ഷത്ര ഹോട്ടലിനു തുല്യമായ സൗകര്യങ്ങളോടെയാണ് എംവി എംപ്രസ് ക്രൂസിലുള്ളത്. യാത്രക്കാർക്ക് കപ്പലിനുള്ളിൽ ഓണ് ബോർഡിങ് ഷോപ്പിങ് സൗകര്യങ്ങളുൾപ്പെടെയുള്ള കാര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. താല്പര്യമനുസരിച്ച് വ്യത്യസ്തയിനം ഭക്ഷണങ്ങളും ലഭിക്കും. അന്താരാഷ്ട്ര ജലഅതിർത്തി കടന്നു കഴിഞ്ഞാൽ കാസിനോ ഗെയിം കളിക്കുവാനുള്ള സൗകര്യവുമുണ്ടായിരിക്കും.

രണ്ട് രാത്രി മുതൽ അഞ്ച് രാത്രി വരെ കപ്പലിൽ ചെലവഴിക്കുവാൻ കഴിയുന്ന രീതിയിലുള്ള ക്രൂസ് പാക്കേജുകൾ ലഭ്യമാണ്. 86,383 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെയുള്ള പാക്കേജ് ലഭ്യമാണ്. രണ്ട് പേര്‍ക്ക് മൂന്നു രാത്രി ചെലവഴിക്കുവാനുള്ള പാക്കേജിന് 86,383 രൂപയാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












