Search
  • Follow NativePlanet
Share
» » ഇന്ത്യയുടെ കണ്ണുനീരും രാത്രി താമസമില്ലാത്ത ഹോട്ടലുകളും.. ശ്രീലങ്കയുടെ രസകരമായ വിശേഷങ്ങള്‍

ഇന്ത്യയുടെ കണ്ണുനീരും രാത്രി താമസമില്ലാത്ത ഹോട്ടലുകളും.. ശ്രീലങ്കയുടെ രസകരമായ വിശേഷങ്ങള്‍

കാലാകാലങ്ങളായി വിനോദ സഞ്ചാര ഭൂപടത്തില്‍ ഉണ്ടായിരുന്നെങ്കിലും വളരെ കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പു മാത്രം സഞ്ചാരികള്‍ ഏറ്റെടുത്ത രാജ്യങ്ങളിലൊന്നാണ് ശ്രീ ലങ്ക. വൈവിധ്യപൂര്‍ണ്ണമായ ചരിത്രവും സംസ്കാരവും മാത്രമല്ല, എല്ലാത്തരം ആളുകളെയും ചേര്‍ത്തു പിടിക്കുന്ന വിനോദ സഞ്ചാരവും ഈ രാജ്യത്തിന്‍റെ മുതല്‍ക്കൂട്ടാണ്. ഇത്തിരിക്കുഞ്ഞന്‍ രാജ്യങ്ങളുടെ കൂട്ടത്തിലാണ് നില്‍പ്പെങ്കിലും ഇന്ത്യയുടെ കണ്ണുനീരെന്നും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മുത്ത് എന്നും വിളിക്കപ്പെടുന്ന രാജ്യത്തിന് സ്വന്തമെന്ന് പറയുവാന്‍ പ്രത്യേകതകള്‍ നിരവധിയുണ്ട്. ലോക സഞ്ചാരികളുടെ പ്രിയപ്പെട്ട ശ്രീലങ്കയെക്കറിച്ചുള്ള രസകരമായ വസ്തുതകള്‍ വായിക്കാം.

 ഇന്ത്യയുടെ കണ്ണുനീര്‍

ഇന്ത്യയുടെ കണ്ണുനീര്‍

ഭൂപടത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയ്ക്കു താഴെയായി കണ്ണുനീര്‍ തുള്ളിയുടെ ആകൃതിയില്‍ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക അറിയപ്പെടുന്നത് ഇന്ത്യയുടെ കണ്ണുനീര്‍ എന്നാണ്. മഹാസമുദ്രത്തിന്റെ മുത്ത് എന്നാണ് രാജ്യത്തിന്റെ മറ്റൊരു വിളിപ്പേര്. പ്രകൃതി ഭംഗിയും ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ജൈവവൈവിധ്യവും തന്നെയാണ് മഹാസമുദ്രത്തിന്റെ മുത്ത് എന്ന പേരിന് അര്‍ഹമാക്കിയത് എന്ന് നിസംശയം പറയാം.

ജൈവവൈവിധ്യവും മ‍ൃഗങ്ങളും

ജൈവവൈവിധ്യവും മ‍ൃഗങ്ങളും


വലുപ്പത്തിന്റെ കാര്യം നോക്കിയാല്‍ വലറെ കുഞ്ഞനാണ് ശ്രീലങ്ക. യുഎസ്എയിലെ സംസ്ഥാനമായ വെസ്റ്റ് വിര്‍ജീനിയെക്കാള്‍ കുറച്ചുകൂടി വലുപ്പം മാത്രമേ ഈ രാജ്യത്തിനുള്ളൂ, ശ്രീലങ്കയുടെ വിസ്തീർണ്ണം 25,332 ചതുരശ്ര മൈലാണ്. എന്നാല്‍ ഇതില്‍ ഒതുങ്ങുന്നതല്ല രാജ്യത്തിന്റെ ജൈവവൈവിധ്യം. . 123 ഇനം സസ്തനികൾ (ആന, പുള്ളിപ്പുലി, മുതല മുതലായവ), 227 ഇനം പക്ഷികൾ, 178 ഇനം ഉരഗങ്ങൾ, 122 ഇനം ഉഭയജീവികൾ, മറ്റ് നിരവധി മൃഗങ്ങൾ എന്നിവ ഇവിടെയുണ്ട്
വന്യജീവി പ്രേമികളെ സംബന്ധിച്ചിടത്തോളം ശ്രീലങ്കയിലേക്കുള്ള യാത്രയിൽ യാല നാഷണൽ പാർക്ക് തീർച്ചയായും സന്ദർശിക്കേണ്ടതാണ്. തിമിംഗലങ്ങളിൽ താൽപ്പര്യമുള്ള യാത്രക്കാർക്ക്, മിരിസ്സയിലേക്കോ ട്രിങ്കോമലയിലേക്കോ ഉള്ള ഒരു യാത്ര പ്രയോജനകരമാണ്.

ശ്രീലങ്കയും ദേശീയ വിനോദവും

ശ്രീലങ്കയും ദേശീയ വിനോദവും

ശ്രീലങ്കയെന്ന പേര കേള്‍ക്കുമ്പോള്‍ ഉശിരന്‍ ക്രിക്കറ്റ് ടീമിനെയാണ് പലര്‍ക്കും ഓര്‍മ്മ വരിക. അതോടൊപ്പം ശ്രീലങ്കയുടെ ദേശീയ സ്പോര്‍ട്സ് ക്രിക്കറ്റല്ല എന്നു കേള്‍ക്കുന്പോള്‍ പലരും അതിശയപ്പെടാറുമുണ്ട്. 1800 കളിൽ ബ്രിട്ടീഷുകാർ ആണ് രാജ്യത്ത് ക്രിക്കറ്റ് അവതരിപ്പിക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെ ദേശീയ കായിക വിനോദം 1916 ൽ അവിടെയെത്തിയ വോളിബോള്‍ ആണ്.

ചായയുടെ പര്യായമായ ശ്രീലങ്ക

ചായയുടെ പര്യായമായ ശ്രീലങ്ക

ലോകത്തിലെ ഏറ്റവും മികച്ചതും പ്രസിദ്ധവുമായ തേയില ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക. ബ്രിട്ടീഷുകാർ 1824 ൽ ചൈനയിൽ നിന്ന് കൊണ്ടുവന്ന ഈ ദ്വീപിലെ ആദ്യത്തെ തേയില പ്ലാന്റ് കാൻഡിക്ക് പുറത്തുള്ള റോയൽ ബൊട്ടാണിക്കൽ ഗാർഡനിൽ പ്രദർശിപ്പിക്കുകയും ഒരു വലിയ ബിസിനസ്സായി വളരുകയും ചെയ്തു. 22 ദശലക്ഷം ആളുകളിൽ 1 ദശലക്ഷത്തിലധികം ആളുകൾ തേയില വ്യവസായത്തിനായി ഇവിടെ പ്രവർത്തിക്കുന്നു.കാൻഡിയിൽ നിന്ന് 4 കിലോമീറ്റർ തെക്ക് സ്ഥിതിചെയ്യുന്ന സിലോൺ ടീ മ്യൂസിയം സന്ദർശിക്കുന്നത് ഇവിടുത്തെ തേയിലയുടെ ചരിത്രം മനസ്സിലാക്കുവാന്‍ സഹായിക്കും.

ശ്രീലങ്കന്‍ കറുവപ്പട്ട

ശ്രീലങ്കന്‍ കറുവപ്പട്ട

ചായ കഴിഞ്ഞാല്‍ ഇവിടെ പ്രസിദ്ധമായിരിക്കുന്നത് കറുവാപ്പട്ടയാണ്. ശ്രീലങ്കയിലാണ് ഇതിന്‍റെ ഉത്ഭവം എന്നാണ് വിശ്വസിക്കപ്പെടുന്നത്. പിന്നീട്ബിസി 2000 ൽ ഈജിപ്തുകാർ ആദ്യമായി കണ്ടെത്തിയത്രെ. ഇന്നും ലോകത്തിലെ കറുവപ്പട്ട കയറ്റുമതിയിൽ മുൻപന്തിയിലാണ് ശ്രീലങ്കയുള്ളത്.

ശ്രീലങ്കയിലെ ബ്രിട്ടീഷ് പട്ടണമായ നുവാര ഏലിയ

ശ്രീലങ്കയിലെ ബ്രിട്ടീഷ് പട്ടണമായ നുവാര ഏലിയ

ശ്രീലങ്കയിലെ മലയോര മേഖലയില്‍ സ്ഥിതി ചെയ്യുന്ന നുവാര ഏലിയ ബ്രിട്ടീഷ് കാലാവസ്ഥയ്ക്ക്ക് പ്രസിദ്ധമായ നഗരമാണ്. കോളനിക്കാലത്ത് ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട അവധിക്കാല വിനോദ കേന്ദ്രമായിരുന്നു ഇവിടം. താല്പര്യമുണ്ടെങ്കില്‍ പത്തൊൻപതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലാണെന്ന തോന്നൽ അനുഭവിക്കാൻ ഇവിടുത്തെ കൊളോണിയൽ ശൈലിയിലുള്ള വീടുകളും ഹോട്ടലുകളും സന്ദർശിക്കാം.

രാജ്യത്തെ വിശുദ്ധ കേന്ദ്രമായ ആഡംസ് പീക്ക്

രാജ്യത്തെ വിശുദ്ധ കേന്ദ്രമായ ആഡംസ് പീക്ക്

ശ്രീലങ്കന്‍ വിശ്വാസങ്ങളുടെ കേന്ദ്രസ്ഥാനങ്ങളിലൊന്നായാണ് ആംഡംസ് പീക്കിനെ കരുതുന്നത്. വിവിധ മതവിശ്വാസികള്‍ക്ക് പ്രധാനപ്പെട്ട ഇടമാണിത്. ഈ വിശുദ്ധ കൊടുമുടി ആയിരം വർഷത്തിലേറെയായി വിശ്വാസ സ്ഥാനമായി വര്‍ത്തിക്കുന്നു. ബുദ്ധമതത്തിൽ, ഈ കൊടുമുടി ശ്രീ പാദം എന്നാണ് അറിയപ്പെടുന്നത്, അതായത് പവിത്രമായ കാൽപ്പാടുകൾ, ബുദ്ധൻ നിര്‍വ്വാണത്തിലേക്ക് യാത്രയാകുമ്പോള്‍ ഇവിടം ഉപേക്ഷിച്ചാണ് പോയതത്രെ. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ഇത് ശിവന്റെ പാദമുദ്രയാണ്.ക്രിസ്തു മതവിശ്വാസികള്‍ക്കാം ഇസ്ലാം വിശ്വാസികള്‍ക്കും ഇവിടം ആദവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ആദാമിനെ ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കിയതിനാൽ അത് ആദമിന്റെ കാൽപ്പാടാണെന്നാണ് ഇവരുടെ വിശ്വാസം.

ലോകത്തിലെ ഏറ്റവും പഴയ പതാകകളിലൊന്ന്

ലോകത്തിലെ ഏറ്റവും പഴയ പതാകകളിലൊന്ന്

ലോകത്തിലെ ഏറ്റവും പഴയ പതാകകളിലൊന്നാണ് സിംഹ പതാക എന്നും അറിയപ്പെടുന്ന ശ്രീലങ്കയുടെ പതാക. ബിസി 162 മുതലുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഒന്നായി കണക്കാക്കപ്പെടുന്നു. ലോകത്തിലെ വിവിധ മതവിശ്വാസങ്ങളെ തിരിച്ചറിയുന്ന ഒരേയൊരു പതാകയായി ഇത് കണക്കാക്കപ്പെടുന്നു, ബോ ഇലകൾ ബുദ്ധമതത്തെ പ്രതിനിധാനം ചെയ്യുന്നു, ഓറഞ്ച് ഹിന്ദുമതത്തെയും പച്ച ഇസ്ലാം മതത്തെയുമാണ് പ്രതിനിധീകരിക്കുന്നത്.

 ബുദ്ധന്റെ പല്ല് സൂക്ഷിച്ചിരിക്കുന്ന രാജ്യം

ബുദ്ധന്റെ പല്ല് സൂക്ഷിച്ചിരിക്കുന്ന രാജ്യം

ശ്രീബുദ്ധന്‍റെ പല്ല് സൂക്ഷിച്ചിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രങ്ങളില്‍ ഒന്ന് സ്ഥിതി ചെയ്യുന്ന രാജ്യം കൂടിയാണ് ശ്രീലങ്ക. ദളദ മലിഗവ ക്ഷേത്രം അഥവാ ടെമ്പിൾ ഓഫ് ടൂത്ത് എന്നാണിതിന്റെ പേര്,. ശ്രീബുദ്ധന്റെ ഇന്നുള്ള ഏക ഭൗതികാവശിഷ്ടമാണ്‌ ഇവിടെ സൂക്ഷിച്ചിരിക്കുന്ന പല്ല് എന്നാണ് വിശ്വാസം. ഇവിടുത്തെ വിശ്വാസം അനുസരിച്ച് ഈ ദന്തം സൂക്ഷിക്കുന്നവര്‍ക്ക് ഭാഗ്യം കൈവരുമെന്നാണ്. അതുകൊണ്ടുതന്നെ ഇത് സംരക്ഷിക്കുക എന്നത് ഭരിക്കുന്ന രാജാക്കന്മാരുടെ കടമ പോലെയായിരുന്നു. ഏഴ് പേടകങ്ങള്‍ക്കുള്ളിലായി സ്തൂപത്തിന്റെ ആകൃതിയിലാണ് ഈ ദന്തം സൂക്ഷിച്ചിരിക്കുന്നത്. രണ്ട് നിലകളുള്ള ക്ഷേത്രത്തിന്റെ ഒന്നാം നിലയിലാണ് ഈ പേടകം സൂക്ഷിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും ഓഗസ്റ്റില്‍ എസല ഉത്സവകാലത്ത് ഈ ദന്താവശിഷ്ടം ഒരു പേടകത്തിലാക്കി കാൻഡിയിൽ പ്രദക്ഷിണം നടത്താറുണ്ട്.

ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്ത രാജ്യം

ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്ത രാജ്യം

പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യവനിത ശ്രീലങ്കയില്‍ നിന്നായിരുന്നു. സിരിമാവോ രത്വാത് ഡയസ് ബണ്ഡാരനായകെ എന്ന സിരിമാവോ ബണ്ഡാരനായകെ ആയിരുന്നു ഇത്. 2000 ഓഗസ്റ്റിൽ രാജിവയ്ക്കുന്നതിനുമുമ്പ് അവർ മൂന്ന് തവണ രാജ്യത്തെ സേവിച്ചു. 1960-65, 1970-77,1994-2000 എന്നിീ വര്‍ഷങ്ങളിലായിരുന്നു ഇത്.

രാത്രി താമസമില്ലാത്ത ഹോട്ടലുകള്‍

രാത്രി താമസമില്ലാത്ത ഹോട്ടലുകള്‍

ശ്രീലങ്കയില്‍ യാത്ര ചെയ്യുമ്പോള്‍ അനുഭവിച്ചറിയുവാന്‍ സാധിക്കുന്ന പ്രധാന കാര്യം എല്ലാ ഹോട്ടലുകളിലും രാത്രി താമസം നല്കില്ല എന്നതാണ്. റെസ്റ്റോറന്റുകൾ, കഫേകൾ, ബാറുകൾ എന്നിവയെ ഹോട്ടലുകള്‍ എന്ന പേരില്‍ വിളിക്കുന്നതിനാലാണ് ഇങ്ങനെയൊരു പ്രശ്നം ഇവിടെ നിലനില്‍ക്കുന്നത്. അതിനാൽ ഇത് ഒരു ഹോട്ടലാണോ അതോ റെസ്റ്റോറന്റാണോ എന്നറിയാൻ, അത് ഭക്ഷണം നൽകുന്നുണ്ടോ അതോ രാത്രിക്ക് ഇടമുണ്ടോ എന്ന് നിങ്ങൾ പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്.

ദക്ഷിണേഷ്യയിലെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്ക്

ദക്ഷിണേഷ്യയിലെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്ക്

ദക്ഷിണേഷ്യയിലെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കാണിത്
ശ്രീലങ്ക വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകുകയും അത് ഭരണഘടനയിൽ മൗലികാവകാശമാക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ സാക്ഷരതാ നിരക്ക് 92%ആണെന്ന് പറയപ്പെടുന്നു, ഇത് ദക്ഷിണേഷ്യയിലെ ഏറ്റവും ഉയർന്നതാണ്.

മുടിക്കെട്ടിലൊളിപ്പിച്ചു കടത്തിയ ബുദ്ധന്‍റെ പല്ല്, അത് സൂക്ഷിച്ചിരിക്കുന്ന കൊട്ടാരത്തിലെ ക്ഷേത്രം!!മുടിക്കെട്ടിലൊളിപ്പിച്ചു കടത്തിയ ബുദ്ധന്‍റെ പല്ല്, അത് സൂക്ഷിച്ചിരിക്കുന്ന കൊട്ടാരത്തിലെ ക്ഷേത്രം!!

ഭൂമിയു‌ടെ അവസാനമായ നാ‌ട്, നാ‌ടോടികളായി ജീവിക്കുന്ന ജനം! ജെങ്കിസ്ഖാന്‍റെ മംഗോളിയയുടെ വിശേഷങ്ങള്‍ഭൂമിയു‌ടെ അവസാനമായ നാ‌ട്, നാ‌ടോടികളായി ജീവിക്കുന്ന ജനം! ജെങ്കിസ്ഖാന്‍റെ മംഗോളിയയുടെ വിശേഷങ്ങള്‍

ഇനിയും വൈകിയാല്‍ കാണാന്‍ സാധിച്ചെന്നുവരില്ല! അപ്രത്യക്ഷമാകുന്ന ഭൂമിയിലെ ഇടങ്ങള്‍ഇനിയും വൈകിയാല്‍ കാണാന്‍ സാധിച്ചെന്നുവരില്ല! അപ്രത്യക്ഷമാകുന്ന ഭൂമിയിലെ ഇടങ്ങള്‍

Read more about: world interesting facts temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X