ദേശീയ വിനോദസഞ്ചാര ദിനം 2025: യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ആഘോഷിക്കാൻ ഒരു ദിവസത്തിന്‍റെ ആവശ്യമില്ല. ജീവിതത്തിലെന്നും യാത്രകൾ വേണെന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ യാത്രാ പ്രേമിയും. എന്നാൽ കാഴ്ചകൾ കാണുന്നതിനും ആളുകളെ പരിചയപ്പെടുന്നിനും അപ്പുറം യാത്രകൾ കൊണ്ട് നമുക്കോരോരുത്തർക്കും സമൂഹത്തിന് നല്കാൻ കഴിയുന്നതെന്തെന്ന് ചിന്തിപ്പിക്കുന്നതാണ് ദേശീയ വിനോദസഞ്ചാര ദിനം

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും സുസ്ഥിരമായ സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനം ഉറപ്പാക്കുന്നതും ഒക്കെയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
എന്തുകൊണ്ട് ജനുവരി 25
എല്ലാ വർഷവും ജനുവരി 25 നാണ് ഇന്ത്യ ദേശീയ ടൂറിസം ദിനം ആചരിക്കുന്നത്. 1948-ൽ ആണ് രാജ്യം ഇവിടേക്ക് എത്തുന്ന വിനോദസഞ്ചാരികളെക്കുറിച്ചും അതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും കൂടുതലായി മനസ്സിലാക്കുന്നത്. ഇതെത്തുടർന്നാണ് വിനോദസഞ്ചാര വകുപ്പ് രൂപീകരിക്കുന്നത്. ദേശീയ പൈതൃകം സംരക്ഷിക്കാനും വിനോദസഞ്ചാര കേന്ദ്രങ്ങളെ വിനോദസഞ്ചാരമാക്കുന്നതിനൊപ്പം അവയെ തനതായ രീതിയിൽ സംരക്ഷിക്കുകയിരുന്നു ഇതിന്റെ ഉദ്ദേശം.
1949 ജനുവരി 25-ന് നാണ് രാജ്യം ദേശീയ വിനോദസഞ്ചാര ദിനം ആഘോഷിച്ചത്. തുടർന്ന് . എല്ലാ വർഷവും ജനുവരി 25 ന് ഇത് മുടക്കമില്ലാതെ ആചരിക്കുന്നു. ഇന്ത്യയിൽ ടൂറിസം മന്ത്രാലയം രൂപീകരിച്ചത് ഈ ദിവസമായതിനാലാണ് ഈ ദിവസം തിരഞ്ഞെടുത്തത്.
യാത്രകൾ നാട്ടിൽ നിന്നു തുടങ്ങാം
ചുറ്റിലും ഒന്നു കണ്ണോടിച്ചു നോക്കിയാൽ കാണാനുള്ള കാഴ്ചകളുടെ ഒരു വലിയ ശേഖരം തന്നെ കാണാം. പേരുകേട്ട ഇടങ്ങളും വലിയ ചെലവിൽ പോയി വരേണ്ട സ്ഥലങ്ങളും ഒക്കെ യാത്രാ പട്ടികയിൽ ഉൾപ്പെടുത്തുമ്പോൾ വിട്ടുപോകരുതാത്തത് നമ്മുടെ തൊട്ടടുത്തുള്ള ഇടങ്ങൾ തന്നെയാണ്. നാടുവിട്ടുള്ള യാത്രകളെ മാത്രമേ ചിലർ വിനോദസഞ്ചാരമായി കണക്കാക്കുകയുള്ളൂ. പുതിയ ഇടങ്ങൾ തേടിയുള്ള, കണ്ട സ്ഥലങ്ങൾ വീണ്ടും കാണാനുള്ള യാത്രകളെല്ലാം യാത്രയുടെ ഓരോ തലങ്ങളാണ്.
ഉത്തരവാദിത്വം സഞ്ചാരികളുടേത്
പെട്ടന്നു പ്ലാൻ ചെയ്തു പോയി കണ്ടുവരുന്ന യാത്രകളാണെങ്കിലും നീണ്ട തയ്യാറെടുപ്പോടെ പോകുന്ന വിനോദയാത്രയാണെങ്കിലും ഓരോ സഞ്ചാരിക്കും തങ്ങൾ പോകുന്ന ഇടത്തെ സംരക്ഷിക്കുവാനും അത് മലിനമാകാതെ സൂക്ഷിക്കുവാനും വരുംതലമുറയേക്കൂടി കണക്കിലെടുത്ത് അവർക്കായി അത് കരുകലോടെ വയ്ക്കുവാനുമുള്ള ഉത്തരവാദിത്വം ഓരോ സഞ്ചാരിയും സ്വയം കാണിക്കോണ്ടതാണ്. പരിസ്ഥിതിയിലെ അനാവശ്യ ഇടപെടലുകൾ കുറയ്ക്കുകയെന്നതും സഞ്ചാരികൾ ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












