Search
  • Follow NativePlanet
Share
» »ബെംഗളൂരു മൊത്തത്തിൽ മാറും; കനകപുര റോഡിലെ കുരുക്ക് പഴങ്കഥ, ബനശങ്കരി- നൈസ് റോഡ് അതിവേഗ പാത വരുന്നു

ബെംഗളൂരു മൊത്തത്തിൽ മാറും; കനകപുര റോഡിലെ കുരുക്ക് പഴങ്കഥ, ബനശങ്കരി- നൈസ് റോഡ് അതിവേഗ പാത വരുന്നു

ബെംഗളൂരു ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് അതിന്‍റെ ഗതാഗതക്കുരുക്ക്. നഗരത്തിന്‍റെ കുരുക്കഴിക്കാനായി നിരവധി പദ്ധതികളാണ് സംസ്ഥാനം കൊണ്ടുവന്നിരിക്കുന്നത്. ഇപ്പോഴിതാ, നഗരത്തിനുള്ളിലെ യാത്രകൾ ഏറ്റവും എളുപ്പമാക്കുന്നതിനായി പുതിയൊരു അതിവേഗ പാത കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധികൃതർ. കനകപുരയിലേക്കുള്ള യാത്രകൾ എളുപ്പമാക്കുന്നതിനായി ബനശങ്കരി- നൈസ് റോഡ് അതിവേഗ പാതയാണ് ഏറ്റവും പുതിയ പദ്ധതി.

ബനശങ്കരിയെ നൈസ് റോഡുമായി ബന്ധിപ്പിക്കുന്ന ഫ്ലൈ ഓവര്‍ എക്സ്പ്രസ് വേയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുകയാണ് ബ്രുഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി). പത്ത് കിലോമീറ്റർ ദൈർഘ്യമുള്ള ബനശങ്കരി- നൈസ് റോഡ് അതിവേഗ പാതയ്ക്ക് 1200 കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്.

Expressway from Banashankari to NICE Road to Ease Traffic on Kanakapura Road
Photo Credit:

ബെംഗളൂരുവിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന റോഡുകളിലൊന്നാണ് കനകപുര റോഡ്. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി പൗരസമിതി നിർദ്ദേശിച്ച 17 മേൽപ്പാലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് കനകപുരയിലേക്കുള്ള ഫ്‌ളൈഓവർ പാത. ഈ മേൽപ്പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് ഉടൻ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരു മെട്രോ ഇടനാഴിയുടെ ഭാഗമായതിനാൽ കനകപുര റോഡിൽ ഒരു മേൽപ്പാലം എന്നത് ബുദ്ധിമുട്ടുള്ള പദ്ധിയാണ്. കനകപുര റോഡിൽ ബദൽ പാത കൊണ്ടുവരികയെന്നത് ബെംഗളൂരു നിവാസികളുടെ ദീർഘകാല ആവശ്യം കൂടിയാണ്. ഇത് പരിഹരിക്കാനായി , BWSSB കാവേരി പൈപ്പ്‌ലൈൻ റോഡിൽ മേൽപ്പാലം നിർമ്മിക്കാനും സിവിക് ബോഡി പദ്ധതിയിട്ടിട്ടുണ്ട്.

ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിന് അയച്ച കത്തിൽ കർണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ കനകപുര റോഡിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് വിശദമാക്കുന്നുണ്ട്. മെട്രോ റെയിൽ ഇതുവഴി കടന്നുപോകുന്നതിനാൽ ഗ്രേഡ് സെപ്പറേറ്റർ നിർമിക്കാൻ പ്രയാസമാണെന്നും അതിനാൽ പകരം ക്രമീകരണം എന്ന നിലയിൽ ഈ പാതയ്ക്ക് സമാന്തരമായി പോകുന്ന ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡിന്‍റെ (ബിഡബ്ല്യുഎസ്എസ്ബി) പൈപ്പ് ലൈൻ റോഡിൽ മേൽപ്പാലം വരികയാണെങ്കിൽ കനകപുര റോഡിലെ തിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നും പറയുന്നു.

ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാനും സാധ്യതാ റിപ്പോർട്ടും വിശദമായ പ്രോജക്ട് റിപ്പോർട്ടും തയ്യാറാക്കാനും ബിബിഎംപി പ്ലാനിംഗ് സെന്‍റർ ചീഫ് എൻജിനീയറോട് നിർദ്ദേശം നല്കിയതായും ഡി കെ ശിവകുമാർ കത്തിൽ വിശദമാക്കിയിട്ടുണ്ട്. ഈ മേൽപ്പാലത്തിന്‍റെ വിശദമായ പദ്ധതി റിപ്പോർട്ടിനായി ഉപമുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ടെൻഡർ വിളിക്കും.
ബനശങ്കരിയെയും കനകപുര റോഡിനെയും ബന്ധിപ്പിക്കുന്ന ആർട്ടീരിയൽ റോഡിന് സമാന്തരമയാണ് ഈ പാത വരിക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore expressway road
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+