Search
  • Follow NativePlanet
Share
» » ഊട്ടി യാത്ര ഈസി! ഇ-പാസ് നിയന്ത്രണം അഞ്ച് ചെക്ക് പോസ്റ്റുകളിൽ.. ഗൂഡല്ലൂർ വഴി പാസ് വേണ്ട!

ഊട്ടി യാത്ര ഈസി! ഇ-പാസ് നിയന്ത്രണം അഞ്ച് ചെക്ക് പോസ്റ്റുകളിൽ.. ഗൂഡല്ലൂർ വഴി പാസ് വേണ്ട!

വേനൽക്കാല യാത്രകളിൽ മലയാളികളടക്കം ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിച്ചേരുന്ന ഇടങ്ങളിലൊന്നാണ് ഊട്ടി. എന്നാൽ സന്ദർശകരുടെ ബാഹുല്യം കാരണം ഇ-പാസ് ഏർപ്പെടുത്തിയതോടെ സന്ദർശരുടെ എണ്ണത്തിൽ വലിയ ഇടിവ് സംഭവിച്ചിരുന്നു. ഇപ്പോഴിതാ, ഊട്ടി ഇ-പാസ് നിയന്ത്രണം ചുരുക്കിയിരിക്കുകയാണ് അധികൃതർ.

ഊട്ടിയിലേക്കുള്ള ഇ-പാസ് പരിശോധന ഇനി ആകെ അഞ്ചിടങ്ങളിൽ മാത്രമേ ഉണ്ടാവുകയുള്ളൂ. മേട്ടുപ്പാളയം - കൂനൂർ റോഡിലെ കല്ലാർ, മേട്ടുപ്പാളയം - കോത്തഗിരി റോഡിലെ കുഞ്ചപ്പന, മസിനഗുഡി, മേൽ ഗൂഡല്ലൂർ, കാരമട- മഞ്ചൂർ റോഡിലെ ഗെദ്ദ എന്നീ സ്ഥലങ്ങളിലാവും ഇനിമുതൽ ഇ-പാസ് പരിശോധിക്കുന്ന കേന്ദ്രങ്ങൾ. ഇതോടെ മറ്റു ചെക്ക് പോസ്റ്റുകളിലെ തിരക്ക് കുറയും.

Ooty e-pass 5 New Check Points For entering Nilgiri-Updates

കേരളത്തിൽ നിന്ന് ഊട്ടിയിലേക്ക് പോകുന്ന പ്രധാന റൂട്ടുകളിലൊന്നായ ഗൂഡല്ലൂർ വഴി പോകുന്ന വാഹനങ്ങൾക്ക് ഇ-പാസ് ആവശ്യമില്ല. കൂടാതെ, നാടുകാണി, പാട്ടവയൽ, താളൂർ, കക്കനല്ല എന്നിവിടങ്ങളിലെ ചെക് പോസ്റ്റുകളിലെ തിരക്കും ഇതോടെ കുറയും.

നിലവിലുള്ള നിയമങ്ങളിൽ ഇളവ് വരുത്തുന്നതായി തോന്നുമെങ്കിലും, ഉദഗമണ്ഡലം, കൂനൂർ, കോട്ടഗിരി എന്നീ പ്രധാന പട്ടണങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾ ഇപ്പോഴും ഇ-പാസ് വാങ്ങേണ്ടതുണ്ട്, കാരണം അവർ പരാമർശിച്ച അഞ്ച് ചെക്ക്‌പോസ്റ്റുകളിൽ ഒന്നിലൂടെയെങ്കിലും കടന്നുപോകേണ്ടതുണ്ട്.

നേരത്തെ,ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകുന്ന വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനായാണ് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് ഇ-പാസ് കൊണ്ടുവന്നത്. ഊട്ടിയില്‍ സാധാരണ ദിവസങ്ങളില്‍ 6,000 വാഹനങ്ങളും അവധി ദിവസങ്ങളില്‍ 8,000 വാഹനങ്ങളുമാണ് കടത്തിവിടുക. അതേസമയം കൊടൈക്കനാലിൽ സാധാരണ ദിവസങ്ങളിൽ 4000 വാഹനങ്ങളും അവധി ദിവസങ്ങളിൽ 6000 വാഹനങ്ങളുമാണ് കടത്തി വിടുക. ട്ടിയിലേക്കും കൊടൈക്കനാലിലേക്കും എത്തുന്ന വാഹനങ്ങളുടെ എണ്ണം കൃത്യമായി അറിയുകയെന്നതും പാസ് ഏർപ്പെടുത്തിയതിനു പിന്നിലുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ooty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+