ഊട്ടി യാത്രയിലെ ഏറ്റവും വലിയ ആകർഷണം ടോയ് ട്രെയിൻ ആണ്. ആഗ്രഹിച്ചെത്തിയാലും പലപ്പോഴും ഇതില്‍ കയറാന്‍ അവസരം കിട്ടാറില്ലെന്ന് സഞ്ചാരികൾക്ക് നിരന്തരം പരാതിയുമുണ്ട്. മാസങ്ങൾക്കു മുൻപേ യാത്ര പ്ലാൻ ചെയ്ത് ടോയ് ട്രെയിൻ ഓണ്‍ലൈൻ ബുക്കിങ് നടത്തുന്നവർക്കായിരിക്കും പൈതൃക തീവണ്ടിയിൽ കയറാനും അതിമനോഹരമായ പ്രദേശത്തുകൂടിയുളള യാത്ര പോകുവാനും അവസരം ലഭിക്കുക.
ഇപ്പോഴിതാ, ടോയ് ട്രെയിൻ യാത്ര പോകാൻ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാർത്തയുമായി സതേൺ റെയിൽവേ വന്നിരിക്കുകയാണ്. സതേൺ റെയിൽവേയുടെ സേലം ഡിവിഷൻ ആണ് വേനൽക്കാലത്ത് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുവാനായി മാർച്ച് മുതൽ ജൂലൈ വരെ പ്രത്യേക ടോയ് ട്രെയിൻ സർവീസ് നടത്തുക.

വാർത്തകളനുസരിച്ച് മേട്ടുപ്പാളയം - ഊട്ടി - കൂനൂർ - ഊട്ടി റൂട്ടിൽ 2024 മാർച്ച് 29 മുതൽ ജൂലൈ 1 വരെ സ്പെഷ്യൽ ടോയ് ട്രെയിൻ പ്രവർത്തിക്കും. വെള്ളി, ശനി, ഞായർ, തിങ്കൾ എന്നീ നാലുദിവസങ്ങളിൽ മാത്രമാകും സർവീസ് ഉണ്ടായിരിക്കുക. ഇത് കൂടാതെ യാത്രക്കാരുടെ സൗകര്യത്തിനായി പ്രത്യേക ഷെഡ്യളുകളും ഒരുക്കിയിട്ടുണ്ട്.
നീലഗിരി ഹിൽസിന്‍റെ ഭംഗി എല്ലാ കോണുകളിൽ നിന്നും കാണാൻ അവസരമൊരുക്കുന്ന ഊട്ടി പൈതൃക തീവണ്ടി യാത്ര ശരിക്കും അവിസ്മരണീയമായ ഒരു യാത്രാനുഭവം തന്നെയാണ്. 206 പാലങ്ങളും 16 തുരങ്കങ്ങളും ആണ് 46 കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയിൽ സഞ്ചരിക്കുന്നത്.
കാണാനും യാത്ര ചെയ്യാനും രസകരമാണെങ്കിലും ടോയ് ട്രെയിനിന്റെ സ്പീഡ് മണിക്കൂറിൽ വെറും 10.4 കിമീ മാത്രമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വേഗ കുറഞ്ഞ ട്രെയിൻ സർവീസ് കൂടിയാണിത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












