Search
  • Follow NativePlanet
Share
» »ഊട്ടിയിലേക്ക് പോകാം, പക്ഷേ പൈക്കര ലേക്കും വെള്ളച്ചാട്ടവും കാണാനാവില്ല!

ഊട്ടിയിലേക്ക് പോകാം, പക്ഷേ പൈക്കര ലേക്കും വെള്ളച്ചാട്ടവും കാണാനാവില്ല!

സ്കൂൾ അടയ്ക്കുമ്പോഴും വേനൽ കടുക്കുമ്പോഴും പിന്നെ എല്ലാവരും കൂടിയൊരു യാത്ര എന്ന പ്ലാൻ വരുമ്പോഴും ആദ്യം തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലൊന്ന് ഊട്ടി ആണ്. ഇപ്പോഴിതാ നാട്ടിലെ ചൂടും സ്കൂൾ അടവും ഒക്കെ കാരണം ഊട്ടിക്ക് പോകാൻ പറ്റിയ സമയം വന്നിരിക്കുകയാണ്. ഇഷ്ടംപോലെ ആളുകളാണ് ഈ വേനൽക്കാലത്ത് ഊട്ടിയിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്യുന്നത്.

ഊട്ടിയിൽ ഏതൊക്കെ സ്ഥലങ്ങൾ കാണണം എന്നു മുൻകൂട്ടി പ്ലാൻ ചെയ്തിട്ടാവും നമ്മൾ പോവുക. എന്നാൽ ഇത്തവണത്തെ യാത്രയിൽ ഊട്ടിയിൽ ഒരിടം നിങ്ങൾക്ക് യാത്രയിൽ ഉൾപ്പെടുത്താനായേക്കില്ല. ഊട്ടിയിലെ പ്രധാന കാഴ്ചകളിലൊന്നായ പൈക്കര ലേക്കിലേക്കുള്ള പ്രവേശിക്കാനും ഇവിടെ ബോട്ടിങ് നടത്തുവാനും സഞ്ചാരികൾക്ക് അനുമതിയില്ല.

Ooty Travel Pykara Lake Is Closed For Visitors Till April 30

PC:Sankalp Malik

വനംവകുപ്പിന്‍റെ കീഴിലുള്ള പൈക്കര തടാകത്തിലേക്കുള്ള റോഡിന്‍റെ അറ്റകുറ്റപണികൾ നടക്കുന്ന സാഹചര്യത്തിലാണ് സഞ്ചാരികൾക്ക് ഈ ഏപ്രിൽ 30 വരെ പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പൈക്കര ബോട്ട് ഹൗസിലേക്കുള്ള റോഡിലും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗിക്കുന്നുണ്ട്. ഇവിടെ കലുങ്കാണ് നിർമ്മിക്കുന്നത്. ബോട്ട് ഹൗസിലേക്കുള്ള റോഡിന് കേടുപാടുകൾ സംഭവിക്കുന്നത് കുറയ്ക്കാനായാണ് ഇവിടെ ഇപ്പോൾ കലുങ്ക് നിർമ്മിക്കുന്നത്. കൂടാതെ വനംവകുപ്പിന്റെ കീഴിലുള്ള മൂന്നുകിലോമീറ്റർ റോഡ് പുതുക്കിപ്പണിയുകയും ചെയ്യുന്നുണ്ട്. ഇവയെല്ലാം പൂർത്തിയായാൽ മാത്രമേ വീണ്ടും പഴയപോലെ പൈക്കര ലേക്കിലേക്ക് സഞ്ചാരികളെ കടത്തി വിടുകയുള്ളൂ.

പൈക്കര ലേക്ക്

ഊട്ടി കാഴ്ചകളിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലമാണ് പൈക്കര ലേക്ക്. ഊട്ടിയിൽ നിന്നും 21 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പൈക്കര ഇവിടുത്തെ മനോഹരമായ ഗ്രാമമാണ്. ഊട്ടി-മൈസൂർ റോഡിലാണ് ഇവിടം സ്ഥിതിചെയ്യുന്നത്. ഗോത്രവിഭാഗത്തിൽപെടുന്ന തോഡ വിഭാഗക്കാർക്ക് ഈ പ്രദേശം വിശുദ്ധമാണ്. പച്ചപ്പിനോടും കാടിനോടും ചേർന്നാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. പൈക്കര തടാകത്തിൽ ബോട്ടിങ് ആണ് പ്രധാനം. തടാകത്തിന്‍റെയും പച്ചപ്പിന്‍റെയും കാഴ്ചകൾ ആസ്വദിച്ചുള്ള ബോട്ടിങ് ഊട്ടിയിലെത്തുന്നവർ മിസ് ചെയ്യാറില്ല.

പൈക്കര ഡാമിന് താഴെയായുള്ള പൈക്കര നദി വെള്ളച്ചാട്ടത്തിലേക്ക് പതിക്കുന്നതാണ് പൈക്കര വെള്ളച്ചാട്ടം. 55 മീറ്റർ ഉയരത്തിൽ നിന്നും രണ്ടു തട്ടുകളായാണ് ഇത് പതിക്കുന്നത്.

പൈക്കരയിലേക്കുള്ള വഴിയിൽ വെൻലോക്ക് ഡൗൺസ് എന്ന വിശാലമായ പുൽമേട് സ്ഥിതി ചെയ്യുന്നു. ഊട്ടിയിലെത്തുന്നവരുടെ പ്രിയപ്പെടട് പിക്നിക് കേന്ദ്രമാണിത് മാത്രമല്ല, ഊട്ടിയില് നടക്കുന്ന സിനിമാ ഷൂട്ട് ഉൾപ്പെടെയുള്ള ചിക്രീകരണങ്ങളിൽ ഭൂരിഭാഗവും ഇവിടെയാണ് നടക്കുന്നത്.

പൈക്കര ലേക്ക് പ്രവേശന സമയം

രാവിലെ 8.30 മുതൽ പൈക്കര ലേക്കിൽ പ്രവേശനം ആരംഭിക്കും. വൈകിട്ട് 5.30 നവരെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. പത്ത് രൂപയാണ് ഒരാള്‍ക്കുള്ള നിരക്ക്, എല്ലാ ദിവസവും 10:00 AM നും 5:30 PM നും ഇടയിലാണ് പൈക്കര തടാകം ബോട്ടിംഗ് സമയം. 20 മിനിറ്റ് മോട്ടോർ ബോട്ട് സവാരിക്ക് നിലവിലുള്ള നിരക്കുകൾ 8 സീറ്റുള്ള മോട്ടോർബോട്ടിന് 770+ നികുതി, 10 സീറ്റുള്ള മോട്ടോർബോട്ടിന് 890 + നികുതി, 15 സീറ്റുള്ള മോട്ടോർബോട്ടിന് 1240 + നികുതി എന്നിങ്ങനെയാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ooty travel news ഊട്ടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+