Search
  • Follow NativePlanet
Share
» »പഹൽഗാം: ശ്രീനഗറിൽ നിന്ന് അധിക വിമാന സർവീസുകൾക്ക് നിർദ്ദേശം.. ക്യാൻസലേഷൻ ഫീസ് ഒഴിവാക്കും

പഹൽഗാം: ശ്രീനഗറിൽ നിന്ന് അധിക വിമാന സർവീസുകൾക്ക് നിർദ്ദേശം.. ക്യാൻസലേഷൻ ഫീസ് ഒഴിവാക്കും

പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കുവാന്‌ നിർദ്ദേശം നല്കി വ്യോമയാന മന്ത്രാലയം. പഹൽഗാമിൽ നടന്ന സംഭവത്തിനു പിന്നാലെ ശ്രീനഗറിൽ നിന്ന് തിരികെ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള ആളുകളുടെ എണ്ണത്തിൽ വർധനവുണ്ടായതിനെ തുടർന്നാണ് നിർദ്ദേശം.

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറത്തിറക്കിയ നിര്‍ദേശത്തിൽ ശ്രീനഗറിൽ നിന്ന് ഇന്ത്യയിലുടനീളമുള്ള മറ്റ് നഗരങ്ങളിലേക്കുള്ള വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ വിമാന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരികെയെത്താൻ സഹായിക്കുന്നതിന് ശ്രീനഗറിൽ നിന്ന് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുകയാണ് ലക്ഷ്യം. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശ്രീനഗറിൽ നിന്ന് അധിക വിമാനങ്ങൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

Increased Flights from Srinagar Amid Tourist Rush

അധിക നിരക്ക് ഒഴിവാക്കണം

അക്രമണത്തിനു പിന്നാലെ ശ്രീനഗറിൽ നിന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് ആവശ്യകത വർധിച്ചിരുന്നു. ഇതിനു പിന്നാലെ ടിക്കറ്റുകളുടെ നിരക്കിലും വലിയ വർധനവുണ്ടായി. പല എയർലൈനുകളുടെയും ടിക്കറ്റുകൾ ലഭ്യമല്ലാത്ത അവസ്ഥയുണ്ടായിരുന്നു. എയർ ഇന്ത്യയുടെ ശ്രീനഗർ- ഡൽഹി ടിക്കറ്റിന് 36,000 രൂപ വരെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിൽ ശ്രീനഗറിൽ നിന്നുള്ള വിമാന യാത്രക്ക് കൂട്ടിയ നിരക്ക് ഒഴിവാക്കുവാൻ വ്യോമയാന മന്ത്രാലയം ആവശ്യപ്പടുകയും നിർദ്ദേശം നല്കുകയും ചെയ്തിട്ടുണ്ട്.

പല എയർലൈനുകളും അധിക നിരക്കാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഏപ്രിൽ 24 ന് ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്കുള്ള ഒരു മണിക്കൂർ 15 മിനിറ്റ് സ്‌പൈസ് ജെറ്റ് വിമാനത്തിനുള്ള ടിക്കറ്റുകൾ നിലവിൽ 28,800 രൂപയ്ക്ക് മുകളിലാണ്. മെയ് 5 ന് ഇതേ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ വിമാന നിരക്ക് 14,600 രൂപ മാത്രമാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നുയ

കൂടാതെ, വിമാനക്കമ്പനികൾക്ക് വിമാന ടിക്കറ്റിന്‍റെ റദ്ദാക്കലും റീഷെഡ്യൂളിംഗും സംബന്ധിച്ച ഫീസുകൾ ഒഴിവാക്കാനും അധികൃതർ നിർദ്ദേശം നല്കിയിട്ടുണ്ട്. ശ്രീനഗർ റൂട്ടുകളിൽ പതിവ് നിരക്ക് നിലനിർത്താൻ സിവിൽ ഏവിയേഷൻ മന്ത്രാലയം വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടും വിമാനക്കൂലിയിൽ വർധനവുണ്ടായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു

റദ്ദാക്കൽ ഫീസ്ഒഴിവാക്കി എയർ ഇന്ത്യ

പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ശ്രീനഗറിലേക്കുള്ള വിമാന ടിക്കറ്റുകളുടെ ക്യാൻസലേഷൻ ഫീസ് ഒഴിവാക്കി എയർ ഇന്ത്യ. ശ്രീനഗറിലേക്കും ശ്രീ നഗറിൽ നിന്നുമുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നതിനും ടിക്കറ്റ് മറ്റൊരു തിയതിയിലേക്ക് റീഷെഡ്യൂൾ ചെയ്യുന്നതിനും ഏപ്രിൽ 30 വരെ പ്രത്യേക ചാർജ് ഈടാക്കില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: kashmir flights
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+