Search
  • Follow NativePlanet
Share
» »പോണ്ടിച്ചേരിയിൽ കറങ്ങാൻ ഇ-ബൈക്കുകൾ വരുന്നു, യാത്രയെളുപ്പം,ചിലവ് കുറവും!

പോണ്ടിച്ചേരിയിൽ കറങ്ങാൻ ഇ-ബൈക്കുകൾ വരുന്നു, യാത്രയെളുപ്പം,ചിലവ് കുറവും!

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് പോണ്ടിച്ചേരി. കടൽത്തീരങ്ങളും ഫ്രഞ്ച് ഭരണകാലഘട്ടത്തിന്റെ ശേഷിപ്പുകളുമായി നിൽക്കുന്ന നഗരം കേരളത്തിൽ നിന്നും എളുപ്പം എത്തുവാൻ സാധിക്കുന്ന മനോഹരമായ യാത്രായിടമാണ്. വീക്കെൻഡ് ട്രിപ്പുകള്‍ക്കും ബാംഗ്ലൂരിൽ നിന്നും ചെന്നൈയിൽ നിന്നുമുള്ള ചെറിയ യാത്രകള്‌ക്കും പോണ്ടിച്ചേരിയോളം യോജിച്ച ഒരിടമുണ്ടായിട്ടില്ല.

പോണ്ടിച്ചേരിയിലെത്തിയാൽ ഇഷ്ടംപോലെ കാണുവാൻ സ്ഥലങ്ങളുണ്ട്. പലയിടങ്ങളും ദൂരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഓരോ ഇടവും പോകുവാൻ ഒന്നെങ്കിൽ ബൈക്കോ സ്കൂട്ടറോ വാടകയ്ക്ക് എടുക്കുകയോ അല്ലെങ്കിൽ ഓട്ടോകളെ ടാക്സികളെയോ ആശ്രയിക്കുകയും വേണം. ഇപ്പോഴിതാ പോണ്ടിച്ചേരിയിൽ ഇ-ബൈക്കുകൾ അഥവാ ഇലക്ട്രോണിത് ബൈക്കുകൾ എത്തുകയാണ്. കുറഞ്ഞ ചിലവിൽ പോണ്ടിച്ചേരി കറങ്ങുവാൻ കാത്തിരിക്കുന്നവർക്ക് തീർച്ചയായും ഒരു സന്തോഷവാർത്തയായിരിക്കുമിത്.

PC:Kishore V

pondicherry e bike

തുടക്കം ട്രിച്ചിയിൽ നിന്ന്

തമിഴ്നാട്ടിൽ ട്രിച്ചി റെയിൽവേ സ്റ്റേഷനിലാണ് പൊതുജനങ്ങൾക്ക് ഇ-ബൈക്കുകൾ വാടകയ്‌ക്കെടുക്കാനും ഗതാഗതത്തിനായി ഉപയോഗിക്കാനും കഴിയുന്ന സംവിധാനത്തിന് തുടക്കമിട്ടത്. 2021 ഡിസംബറിൽ ആയിരുന്നു ഇത്. തുടർന്നിത് വലിയ വിജയമായി മാറിയിരുന്നു. ഇപ്പോൾ ട്രിച്ചിയിൽ നിന്നും മറ്റു റെയിൽവേ സ്റ്റേഷനുകളിലേക്കും കൂടി ഈ സൗകര്യം വ്യാപിപ്പിക്കുകയാണ്. ഇവിടെ ഇ-ബൈക്ക് ഉപയോഗിക്കുന്ന ഉപഭോക്താക്കൾ 1,000 രൂപ ഡെപ്പോസിറ്റ് നൽകേണ്ടതുണ്ട്. അതോടൊപ്പം ആധാർ കാർഡിന്റെയും ഡ്രൈവിംഗ് ലൈസൻസിന്റെയും പകർപ്പ് നിർബന്ധമായും സമർപ്പിക്കണം. ഇ ബൈക്ക് ഉപയോഗിക്കുന്നതിനുള്ള നിരക്ക് ഓരോരുത്തരുടെയും ഉപയോഗവും സമയവും അനുസരിച്ചാണ്.

പോണ്ടിച്ചേരിയിലേക്ക്

വരുന്ന രണ്ട് മാസത്തിനുള്ളിൽ പോണ്ടിച്ചേരി റെയിൽവേ സ്റ്റേഷനിലേക്കു കൂടി ഇ-ബൈക്കുകൾ വാടകയ്‌ക്കെടുക്കുന്ന സൗകര്യം ലഭ്യമാകുമെന്ന് ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
റെയിൽവേ സ്റ്റേഷനുകളിലും ഇ-ബൈക്ക് വാടകയ്‌ക്ക് നൽകാനുള്ള സൗകര്യങ്ങൾ ലഭ്യമാക്കുവാൻ ആരംഭിച്ചിട്ടുണ്ട്.

PC:Sukanya Basu

pondicherry e bike

പോണ്ടിച്ചേരി റെയിൽവേ സ്റ്റേഷനിലേക്ക് ഇ-ബൈക്കുകൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിന് ഡിവിഷൻ ഒരു സ്വകാര്യ സ്ഥാപനവുമായി കരാർ ഒപ്പിട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ‌

കുംഭകോണം, മയിലാടുതുറൈ, തഞ്ചാവൂർ തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിലേക്കും ഇ-ബൈക്ക് വാടകയ്ക്ക് നൽകാനുള്ള സൗകര്യം ലഭ്യമാക്കുവാനാണ് പദ്ധതി. ട്രിച്ചി സ്റ്റേഷനിലെ ഇ-ബൈക്കുകളുടെ വിജയമാണ് പോണ്ടിച്ചേരി റെയിൽവേ സ്റ്റേഷനിൽ ഇ-ബൈക്കുകൾ അവതരിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് വഴിതെളിച്ചത്. ആഭ്യന്തര-അന്താരാഷ്ട്ര സഞ്ചാരികള്‍ എത്തിച്ച്രുന്ന ഇവിടെ പദ്ധതി വിജയമാകുമാന്നാണ് കരുതുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+