Search
  • Follow NativePlanet
Share
» »പൂജാ, ദീപാവലി.. നവംബർ 30 വരെ 6556 പ്രത്യേക ട്രെയിൻ സർവീസുമായി ഇന്ത്യൻ റെയിൽവേ, നേട്ടം ദക്ഷിണ റെയിൽവേയ്ക്കും

പൂജാ, ദീപാവലി.. നവംബർ 30 വരെ 6556 പ്രത്യേക ട്രെയിൻ സർവീസുമായി ഇന്ത്യൻ റെയിൽവേ, നേട്ടം ദക്ഷിണ റെയിൽവേയ്ക്കും

നീണ്ട അവധിക്കാലത്ത് യാത്രാ തിരക്ക് സർവ്വസാധാരണമാണ്. പ്രത്യേകിച്ച് രാജ്യമെങ്ങും ഒരുപോലെ ആഘോഷിക്കുന്ന പൂജ, ദീപാവലി സമയമാകുമ്പോൾ. ജോലി സ്ഥലത്തു നിന്ന് നാട്ടിലേക്കു മടങ്ങുന്നവരും അവധിക്കാല യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുന്നവരും അടക്കം വലിയ തിരക്ക് അനുഭവപ്പെടുന്ന സമയം. ഈ സമയത്തെ തിരക്ക് പരിഗണിച്ച് പ്രത്യേക ബസ്/ ട്രെയിൻ സർവീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യന് റെയിൽവേ മാത്രം വിവിധ സോണുകളിലായി ദുർഗാ പൂജാ, ദീപാവലി, ഛാത്ത് പൂജകളുടെ ഭാഗമായി 6556 പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും.

ഒക്ടോബർ 1 മുതൽ നവംബർ 30 വരെയുള്ള സമയത്താണ് പ്രത്യേക സർവീസുകൾ നടത്തുക. ലക്ഷക്കണക്കിന് ആളുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി ഈ സീസണിൽ യാത്രകൾക്ക് ട്രെയിനുകളെ ആശ്രയിക്കും, ഇവർക്ക് സുഗമമായ യാത്ര സൗകര്യവും മടക്ക യാത്രയും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം ഈ സീസണിൽ റെയിൽവേ 4429 സ്പെഷ്യൽ തീവണ്ടികളാണ് ഓടിച്ചത്. ഇത്തവണ തിരക്കും ആവശ്യകതയും പരിഗണിച്ചാണ് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.

Pooja Deepavali- Indian Railway Operates 6556 Special Trains

സ്ഥിരം ട്രെയിനുകളുടെ ബുക്കിങ് ഈ സീസണിൽ ആരംഭിക്കുമ്പോൾ തന്നെ പൂർത്തിയാകും. ബുക്കിങ് തുടങ്ങുന്ന ദിവസം മുതൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വെയിറ്റിങ് ലിസ്റ്റിലെത്തും. ഇതുകൊണ്ടുതന്നെ പലർക്കും യാത്ര സാധ്യമാകില്ല. സാധാരണക്കാരായ ആളുകളെ പരിഗണിച്ചാണ് റെയിൽവേ ഈ അധിക സർവീസുകൾ നടത്തുന്നത്.

ഒക്ടോബർ 8 വരെയുള്ള വിവരങ്ങൾ അനുസരിച്ച് ദക്ഷിണ റെയിൽവേ 44 ട്രെയിനുകളാണ് ദുർഗാ പൂജാ, ദീപാവലി, ഛാത്ത് ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ സോണുകൾക്കുള്ളിലും സോണുകൾക്കു പുറത്തുമായിസർവീസ് നടത്തുന്ന ആകെ ആധിക സർവീസുകളാണിത്. കഴിഞ്ഞ വർഷം 21 ട്രെയിനുകളും 78 സർവീസുകളുമാണ് ആകെയുണ്ടായിരുന്നത്. ഇത് കുടാതെ വടക്കേ ഇന്ത്യയിലേക്കുള്ള പല സർവീസുകളുിലും യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ചില മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.

കൊച്ചുവേളി - നിസാമുദ്ദീൻ, ചെന്നൈ - സാന്ത്രാഗച്ചി, താംബരം - രാമനാഥപുരം, ട്രിച്ചി - താംബരം, താംബരം - കോയമ്പത്തൂർ (മെയിൻ ലൈൻ വഴി, മയിലാടുംതുറൈ, കുംഭകോണം, തഞ്ചാവൂർ, ട്രിച്ചി എന്നിവിടങ്ങളിൽ സർവീസ് നടത്തുന്നു) തിരുനെൽവേലി - ഷാലിമാർ, ഈറോഡ് - സമ്പൽപൂർ, കോയമ്പത്തൂര്‍- ധൻബാദ്, കോയമ്പത്തൂർ - ചെന്നൈ എഗ്മോർ - പോഡനൂർ, ചെന്നൈ സെൻട്രൽ - നാഗർകോവിൽ, മധുര - കാൺപൂർ, കൊച്ചുവേളി - ലോകമാന്യ തിലക്, കൊല്ലം - വിശാഖപട്ടണം തുടങ്ങിയവയാണ് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്ന സെക്ടറുകൾ. -

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: pooja diwali train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+