Search
  • Follow NativePlanet
Share
» »ചെന്നൈ എഗ്മോർ - മംഗളൂരു എക്സ്പ്രസ് ഇനി നേരത്തേ എത്തും, പുതുക്കിയ സമയക്രമം അറിയാം

ചെന്നൈ എഗ്മോർ - മംഗളൂരു എക്സ്പ്രസ് ഇനി നേരത്തേ എത്തും, പുതുക്കിയ സമയക്രമം അറിയാം

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കേരളത്തിലൂടെ സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തി ദക്ഷിണ റെയിൽവേ. ചെന്നൈ എഗ്മോർ - മംഗളൂരു സെൻട്രൽ എക്സപ്രസ്, ലോകമാന്യതിലക് - മംഗളൂരു സെൻട്രൽ മത്സ്യഗന്ധ എക്സ്പ്രസ് എന്നീ രണ്ടു ട്രെയിനുകളുടെ സമയക്രമമാണ് റെയിൽവേ മാറ്റിയത്. ചില സ്റ്റേഷനുകളിൽ എത്തിച്ചേരുന്ന സമയത്തിലാണ് മാറ്റം. പുതിയ സമയക്രമം ജൂൺ 24 തിങ്കളാഴ്ച മുതല്‍ നിലവിൽ വരും.

ട്രെയിൻ നമ്പർ 16159 ചെന്നൈ എഗ്മോർ - മംഗളൂരു സെൻട്രൽ എക്സ്പ്രസ് തിങ്കളാഴ്ച മുതൽ 5.00 മിനിറ്റ് നേരത്തെ വിവിധ സ്റ്റേഷനുകളിലെത്തും. ട്രെയിൻ തിരൂർ, താനൂർ, പരപ്പനങ്ങാടി, കടലുണ്ടി സ്റ്റേഷനുകളിൽ എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്യുന്ന സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. യാത്രക്കാർ പുതിയ സമയക്രമമനുസരിച്ച് യാത്ര ക്രമീകരിക്കേണ്ടതാണ്.

Railway Revised Train Timings Of Chennai Egmore-Mangaluru Express

16159 ചെന്നൈ എഗ്മോർ - മംഗളൂരു സെൻട്രൽ എക്സ്പ്രസ് പുതുക്കിയ സമയക്രമം

എല്ലാ ദിവസവും രാവിലെ 11:15ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 11:20 ന് പാലക്കാട് എത്തിച്ചേരുന്നത്. ഈ യാത്രയിൽ തിരൂർ, താനൂർ, പരപ്പനങ്ങാടി, കടലുണ്ടി എന്നീ സ്റ്റേഷനുകളിൽ എത്തിച്ചേരുന്നതും യാത്ര തുടരുന്നതമായ സമയത്തിൽ മാത്രമാണ് മാറ്റം. പാലക്കാട് നിന്ന് ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി എന്നീ സ്റ്റേഷനുകളിൽ എത്തിച്ചേരുന്ന സമയം പഴയത് തുടരും. തുടർന്ന് തിരൂർ 13:23 ന് എത്തിച്ചേർന്ന് 13:24 ന് സ്റ്റേഷൻ വിടും (പഴയ സമയം 13:28/13:30). താനൂര്‍ സ്റ്റേഷനിൽ 13:33 ന് എത്തി 13:34 ന് യാത്ര തുടരും, പഴയ സമയം (13:39/13:40).

തുടർന്ന് പരപ്പനങ്ങാടിയിൽ 13:42 ന് എത്തി 3:43 ന് സ്റ്റേഷൻ വിടും (പഴയ സമയം 13:49/13:50).
കടലുണ്ടിയിൽ 13:52 ന് എത്തി 13:53 ന് വിടും (പഴയ സമയം13:52/13:53).
ഫറോക്കിൽ 13:59 ന് എത്തി 14:00 ന് വിടും (പഴയ സമയം 14:09/14:10). തുടർന്ന് കോഴിക്കോട് മുൻപ് വരുന്ന അതേ സമയത്ത് തന്നെ ട്രെയിൻ എത്തിച്ചേരും. തുടർന്ന് മംഗളൂരുവിലേക്കും പതിവ് പോലെ സർവീസ് നടത്തും. കണ്ണൂർ, കാസർകോട് വഴി സർവീസ് തുടരുന്ന ട്രെയിൻ കണ്ണൂരിൽ 16:20 നും കാസർകോഡ് 17:48 നും മംഗളരു സെൻട്രൽ സ്റ്റേഷനിൽ 19:15 നും നും എത്തിച്ചേരും.

മത്സ്യഗന്ധ എക്സ്പ്രസ് 12619 പുതുക്കിയ സമയക്രമം

ലോകമാന്യതിലക് ടെർമിനസ് - മംഗളൂര സെൻട്രൽ മത്സ്യഗന്ധ എക്സ്പ്രസ് ട്രെയിന്‍ നമ്പർ 12619 മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേരുന്ന സമയത്തിലാണ് മാറ്റം. ലവിൽ 10:10ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരുന്ന ട്രെയിൻ ഇനിമുതൽ 10:20ന് മാത്രമേ എത്തുകയുള്ളൂ. ജൂൺ 24 തിങ്കളാഴ്ച മുതലാണ് സമയ മാറ്റം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+