Search
  • Follow NativePlanet
Share
» »ശബരിമല തീർത്ഥാടനം: സ്‌പോട്ട് ബുക്കിങ് ഇല്ല, മണ്ഡല മകരവിളക്ക് കാലത്ത് ഇനി ഓൺലൈൻ ബുക്കിങ്

ശബരിമല തീർത്ഥാടനം: സ്‌പോട്ട് ബുക്കിങ് ഇല്ല, മണ്ഡല മകരവിളക്ക് കാലത്ത് ഇനി ഓൺലൈൻ ബുക്കിങ്

ശബരിമല തീർത്ഥാടനത്തിന് മകര വിളക്ക് മണ്ഡല കാലത്ത് ദർശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈ വർഷം മുതൽ ശബരിമലയിൽ ദര്‍ശനത്തിന് ഇനി സ്‌പോട്ട് ബുക്കിങ് ഇല്ല. പ്രതിദിന ബുക്കിങ് എണ്ണത്തിലും പരിധി കൊണ്ടുവന്നു. മണ്ഡല മകരവിളക്ക് തീർത്ഥാടനച്ചിന് ഓൺലൈൻ ബുക്കിങ് മാത്രമായിരിക്കും ലഭ്യമാവുക. ല്ല പ്രതിദിന ബുക്കിങ് 80,000 വരെയാക്കി ക്രമീകരിക്കുകയും ചെയ്യും. കൂടാതെ, തീർത്ഥാടന സീസൺ ആരംഭിക്കുന്നതിന് മൂന്നുമാസം മുൻപ് വെർച്വൽ ക്യൂ ബുക്കിങ് നടത്താനും കഴിയും.

ശബരിമലയിലെ തീർത്ഥാടന കാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. സ്പോട്ട് ബുക്കിങ് വഴി വിശ്വാസികൾ എത്തുന്നതും തിരക്ക് അനിയന്ത്രിതമായി വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. മാത്രമല്ല, സ്പോട്ട് ബുക്കിങ് വഴി എത്തുന്നവരുടെ എണ്ണം കൃത്യമായി കണക്കാക്കാൻ സാധിക്കാതെ വരികയും ചെയ്തു. തുകൂടി കണക്കിലെടുത്താണ് ഇത്തവണ പോട്ട്‌ ബുക്കിങ് ഒഴിവാക്കാന്‍ തീരുമാനിച്ചത്.

Sabarimala Mandala Pooja Makaravilakku 2025 Only Online Booking Availbale

PC: PTI

കഴിഞ്ഞ വർഷം ശബരിമലയിലെ തിരക്ക് അനിയന്ത്രിതമായത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വന്ന ഘട്ടത്തിൽ ദർശന സമയം വർധിപ്പിക്കണെന്ന ആവശ്യവും കഴിഞ്ഞ തവണ ഉണ്ടായിരുന്നു. ദര്‍ശനം പൂർത്തിയാക്കാൻ കഴിയാതെ നിരവധി ഭക്തർ മടങ്ങിയ അവസ്ഥയും കഴിഞ്ഞ തവണ സംഭവിച്ചിരുന്നു. പലർക്കും പ ദര്‍ശനം നടത്താന്‍ എട്ടും ഒന്‍പതും മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ടി വന്ന സാഹചര്യവും ഉണ്ടായിരുന്നു.

അതേസമയം തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് സമയങ്ങളിൽ ഓൺലൈൻ ബുക്കിങിന് ഇളവ് വരുത്തണോയെന്ന കാര്യത്തിൽ തീരുമാനം പീന്നീടെടുക്കും.

ശബരിമല മണ്ഡലകാല തീർത്ഥാടനം 2024

2024 ലെ ശബരിമല മകരവിളക്ക് മണ്ഡലകാല തീർത്ഥാടനത്തിന് നവംബര്‍ 15-ന് തുടക്കമാകും. നവംബർ 15 മുതൽ 26 വരെയാണ് മണ്ഡലകാലം. മണ്ഡലപൂജ- 2024 ഡിസംബർ 26 ന് നടത്തും. 2024 ഡിസംബർ 30 മുതൽ 2025 ജനുവരി 20 വരെയാണ് മകരവിളക്ക് തീർത്ഥാടന സമയം. പ്രസിദ്ധമായ മകരവിളക്ക് മകരവിളക്ക് 2025 ജനുവരി 14 നാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+