Search
  • Follow NativePlanet
Share
» » ശബരിമല തീർത്ഥാടകർക്ക് വഴികാട്ടിയായി സ്വാമി ചാറ്റ്ബോട്ട്, ഏറ്റെടുത്ത് വിശ്വാസികൾ, ഉപയോഗിക്കേണ്ടത് ഇങ്ങനെ

ശബരിമല തീർത്ഥാടകർക്ക് വഴികാട്ടിയായി സ്വാമി ചാറ്റ്ബോട്ട്, ഏറ്റെടുത്ത് വിശ്വാസികൾ, ഉപയോഗിക്കേണ്ടത് ഇങ്ങനെ

ശബരിമല തീർത്ഥാടകർക്കായി അവതരിപ്പിച്ച സ്വാമി ചാറ്റ്ബോട്ട് വൻ വിജയത്തിലേക്ക്. തീർത്ഥാടകർക്കിടയിൽ വൻ സ്വീകാര്യത നേടിയ ചാറ്റ്ബോട്ട് വാട്സ് ആപ്പ് വഴിയാണ് ഉപയോഗിക്കാന്‍ സാധിക്കുക. ഒരു എഐ അസിസ്റ്റന്‍റ് ആയ ഇത് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ ആണ് അവതരിപ്പിച്ചത്. മലകയറാനെത്തുന്ന തീർത്ഥാടകരുടെ ഇടയിൽ വലിയ പ്രചാരമാണ് ചാറ്റ്ബോട്ട് കിട്ടിയിരിക്കുന്നത്.

ശബരിമല തീർത്ഥാടകർക്ക് തത്സമയ വിവരണങ്ങളും സുരക്ഷ നടപടികളും പോലുള്ള വിവരങ്ങൾ അറിയുവാനാണ് ഇത് ഉപയോഗിക്കുന്നത്. തീർത്ഥാടന അനുഭവം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 2024 നവംബർ 15-ന് ആരംഭിച്ച ചാറ്റ്ബോട്ട് ഇറക്കി പത്ത് ദിവസത്തിനുള്ളിൽ 75,000-ത്തിലേറെ പേരാണ് ഉപയോഗിച്ചതെന്നാണ് കണക്കുകൾ പറയുന്നത്. തീർത്ഥാടകർക്ക് സമയബന്ധിതമായ സഹായവും നിർണായക വിവരങ്ങളും ഇതുവഴി കിട്ടും.

Sabarimala Pilgrimage 2024 Swami AI Chatbot Receives Overwhelming Response

തീർത്ഥാടകർക്കുള്ള ഭക്ഷണ ചാർട്ട്, ക്ഷേത്രം തുറക്കുന്നതും അടയ്ക്കുന്നതുമായ സമയങ്ങൾ,
കെഎസ്ആർടിസി ബസ് ഷെഡ്യൂളുകൾ തുടങ്ങിവ ഉൾപ്പെടെ വ്യത്യസ്തങ്ങളായ അന്വേഷണങ്ങളാണ് ചാറ്റ്ബോട്ട് കൈകാര്യം ചെയ്യുന്നത്.
സ്വാമി ചാറ്റ്ബോട്ട് പ്രതിദിനം ശരാശരി 5,000 മുതൽ 10,000 അഭ്യർത്ഥനകൾ കൈകാര്യം ചെയ്യുന്നു, ഇത് തീർഥാടകരുടെ ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിലെ കാര്യക്ഷമതയെ എടുത്തുകാണിക്കുന്നു.

ഇത് കൂടാതെ അടിയന്തര ഘട്ടങ്ങളിലും തീർത്ഥാടകർക്ക് സ്വാമി ചാറ്റ്ബോട്ട് ഉപയോഗപ്പെടുത്താം. മെഡിക്കൽ അത്യാഹിതങ്ങൾ, കാണാതായവരെ കണ്ടെത്തൽ, കൂട്ടം തെറ്റിപ്പോയവരെ കണ്ടെത്തൽ തുടങ്ങിയ ഉൾപ്പെടെ ഇതുവരെ, 1,768 അത്യാഹിത കേസുകൾ ബോട്ട് കൈകാര്യം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ തീർത്ഥാടകരുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിലും ചാറ്റ്ബോട്ടിന്‍റെ സേവനം എടുത്തുപറയേണ്ടതാണ്. വരുന്ന ആഴ്ചയില‍് ചാറ്റ്ബോട്ടിന് ആവശ്യമായ അപ്ഡേഷനുകൾ നടത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. തീർഥാടകർക്ക് അവരുടെ സന്ദർശനം കൂടുതൽ ഫലപ്രദമായി ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന വിധത്തിൽ തത്സമയ വിവരങ്ങൾ, കാലാവസ്ഥാ അപ്‌ഡേറ്റുകൾ തുടങ്ങിയവ ചേർക്കും.

ആറ് ഭാഷയിൽ വിവരങ്ങൾ

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ആറു ഭാഷകളിലിൽ ആപ്പിന്‍റെ സേവനം ലഭ്യമാണ്. 6238008000 എന്ന നമ്പരിൽ വാട്‌സ്ആപ്പിലിൽ ഒരു 'ഹായ്' അയച്ച് തുടങ്ങാം. ക്ഷേത്രത്തിലെ പൂജാ സമയങ്ങൾ, നടതുറപ്പ്, പ്രസാദം അടുത്തുള്ള ക്ഷേത്രങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, . പമ്പ,സന്നിധാനം എന്നിവിടങ്ങളിലെ ഭക്ഷണ സാധനങ്ങളുടെ വില വിവര പട്ടിക, വിമാനത്താവളങ്ങളിലേയ്ക്കുള്ള ഗൂഗിൾ മാപ്പ്, പൊലീസ്, ആരോഗ്യം, ഫയർഫോഴ്‌സ്, ഭക്ഷ്യ സുരക്ഷ, ഫോറസ്റ്റ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങൾ എന്നിങ്ങനെശബരിമല തീർത്ഥാടകർക്ക് പ്രയോജനപ്രദമായ ഒരുപാട് വിവരങ്ങൾ ഇതുവഴി ലഭ്യമാകും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: sabarimala pilgrimage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+