യാത്രക്കാർക്ക് ആശ്വാസമായി ദക്ഷിണ റെയിൽവേ ഷൊർണൂർ- കണ്ണൂർ എക്സ്പ്രസ് സർവീസ് നീട്ടി. മലബാർ മേഖലയിലെ യാത്രാ തിരക്ക് കുറയ്ക്കുവാനായി കണ്ണൂരിനും ഷൊർണൂരിനും ഇടയിൽ ആഴ്ചയിൽ നാലു ദിവസം സർവീസ് നടത്തുന്ന ഷൊർണൂർ- കണ്ണൂർ എക്സ്പ്രസ് സര്‍വീസ് ഈ മാസം അസാനിക്കാനിരിക്കുകയായിരുന്നു. തുടർന്നാണ് നവംബർ 1 മുതൽ ആഴ്ചയിൽ ഏഴ് ദിവസം സർവീസ് നടത്തുമെന്നും ഡിസംബർ 31 വരെ ദക്ഷിണ റെയിൽവേ സർവീസ് നീട്ടിയത്.
ജൂലൈയിൽ ചുരുങ്ങിയ കാലത്തേയ്ക്ക് മാത്രമായി ആരംഭിച്ച ഷൊർണൂർ- കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് പിന്നീട് പല ഘട്ടങ്ങളിലായി നീട്ടി ഒക്ടോബർ 31 വരെ എത്തിയിരുന്നു. തുടർന്നാണ് യാത്രാ തിരക്കും യാത്രക്കാരുടെ ആവശ്യകതയും പരിഗണിച്ച് ഈ വർഷം അവസാനം വരെ ട്രെയിൻ നീട്ടിയത്. അടുത്ത വെള്ളിയാഴ്ച മുതൽ ട്രെയിൻ എല്ലാ ദിവസവും ഓടിത്തുടങ്ങും. പരശുറാമിന്റെയും മംഗളയുടെയും ഇടയിൽ നടത്തുന്ന സർവീസിനെ നിരവധി ആളുകളാണ് ആശ്രയിക്കുന്നത്.

ഈ റൂട്ടിലെ യാത്രക്കാർ നേരിടുന്ന പ്രതിസന്ധികൾക്കെല്ലാം പരിഹാരമായിരുന്നു
കണ്ണൂർ- ഷൊര്‍ണൂർ എക്സ്പ്രസ്. വൈകുന്നേരം 5 മണിക്ക് ശേഷം കോഴിക്കോട് നിന്ന് ഷൊർണൂർ ഭാഗത്തേയ്ക്ക് ട്രെയിനുകൾ ഇല്ലായിരുന്നു. അഞ്ച് മണിക്ക് പരശുറാം പോയാൽ പിന്നീട് ട്രെയിനിലെ യാത്ര ആലോചിക്കുകയേ വേണ്ട. തുടർന്നെത്തുന്ന നേത്രാവതി എക്സ്പ്രസിൽ ആകെ രണ്ട് ജനറൽ കോച്ചുകൾ മാത്രമാണുള്ളത്. അതിനു ശേഷം 6.15 ന് കണ്ണൂർ എക്സ്പ്രസ് വരും. പിന്നീട് 9.30 ന് കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ആണുള്ളതെങ്കിലും വന്ദേ ഭാരതിനായി ഇത് വഴിയിൽ പിടിച്ചിടുന്നത് പതിവാണ്.
ഇത്തരമൊരു സാഹചര്യത്തിലാണ് റെയിൽവേ ഷൊർണൂർ- കണ്ണൂർ എക്സ്പ്രസ് സർവീസ് ആരംഭിച്ചത്. രാവിലെ കണ്ണൂർ ഭാഗത്തു നിന്നും വടകര, കോഴിക്കോട്, ഷൊർണൂർ ഭാഗത്തേയ്ക്കുള്ള ജോലിക്കാർക്കും വിദ്യാര്‍ത്ഥികൾക്കും മറ്റു സ്ഥിരം യാത്രക്കാർക്കും ഏറെ പ്രയോജനകരമായ സർവീസ് ആണിത്,
കണ്ണൂർ- ഷൊര്‍ണൂർ എക്സ്പ്രസ് 06032
കണ്ണൂർ - 8.10
തലശ്ശേരി - 8.25
മാഹി - 8.36
വടകര - 8.47
കൊയിലാണ്ടി - 9.09
കോഴിക്കോട് - 9.45
ഫറൂഖ് -10.05
പഴയങ്ങാടി - 10.17
താനൂർ - 10.26
തിരൂർ - 10.34
കുറ്റിപ്പുറം - 10.49
പട്ടാമ്പി - 11.10
ഷൊർണൂര്‍- 11.45
ഷൊര്‍ണൂർ -കണ്ണൂർ എക്സ്പ്രസ് 06031
ഷൊർണൂര്‍ - 15.00
പട്ടാമ്പി - 15.14
കുറ്റിപ്പുറം - 15.33
തിരൂർ - 16.05
താനൂർ - 16.16
പഴയങ്ങാടി - 16.24
ഫറൂഖ് - 16.41
കോഴിക്കോട് - 17.25
കൊയിലാണ്ടി - 17.54
വടകര - 18.13
മാഹി - 18.27
തലശ്ശേരി - 18.41
കണ്ണൂർ - 19.25
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













