Search
  • Follow NativePlanet
Share
» »യുനെസ്കോയുടെ പൈതൃക പട്ടികയിലേക്ക് നിർദ്ദേശം ചെയ്യപ്പെട്ട രണ്ടിടങ്ങൾ

യുനെസ്കോയുടെ പൈതൃക പട്ടികയിലേക്ക് നിർദ്ദേശം ചെയ്യപ്പെട്ട രണ്ടിടങ്ങൾ

ചരിത്രയിടങ്ങളുടെ കാര്യത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാൾ എന്നും ഒരുപടി മുന്നിലാണ് കർണ്ണാടക. വിശ്വാസങ്ങളും ഐതിഹ്യങ്ങളും നിറഞ്ഞു നിൽക്കുന്ന ക്ഷേത്രങ്ങൾ, ഇന്നലെകളുടെ ചരിത്രം ഒട്ടും മായാതെ സൂക്ഷിച്ചിരിക്കുന്ന ഇടങ്ങൾ എന്നിങ്ങനെ ഒന്നോ രണ്ടോ യാത്രകൾ കൊണ്ടാന്നും കണ്ടുതീർക്കാൻ കഴിയാത്ത ഇടങ്ങള് ഇവിടെയുണ്ട്. ഇപ്പോഴിതാ യുനസ്കോയുടെ പൈതൃക പട്ടികയിലേക്ക് കർണ്ണാടകയിലെ രണ്ട് ഇടങ്ങൾ നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുകയാണ്.

ഹാസൻ ജില്ലയിലെ ശ്രാവണബലഗോള, ഗദഗ് ജില്ലയിലെ ലക്കുണ്ടി എന്നീ സ്ഥലങ്ങളാണ് യുനസ്കോയുടെ പൈതൃക പട്ടികയിലേക്ക് ഉൾപ്പെടുത്താനുള്ള താത്കാലിക ലിസ്റ്റിലേക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ആർക്കിയോളജി മ്യൂസിയംസ് ആൻഡ് ഹെറിറ്റേജ് (DAMH) തിരഞ്ഞെടുത്തത് എന്ന് ടൈംസ് ഓഫ് ഇന്ത്യ ട്രാവൽ റിപ്പോർട്ട് ചെയ്തു.

 Shravanabelagola and Lakkundi

PC: Anandbora72

യുനെസ്കോയുടെ പൈതൃക സ്മാരകങ്ങളുടെ പട്ടികയിലേക്ക് പരിഗണിക്കാനുള്ള താൽക്കാലിക പട്ടികയിൽ നിലവിൽ 50 ഇന്ത്യൻ സ്മാരകങ്ങൾ ആണുള്ളത്. അവയിൽ ചിലതാവട്ടെ രണ്ട് പതിറ്റാണ്ടിലേറെയായി പട്ടികയിൽ ഉണ്ട്. ഈ പട്ടികയിൽ നിന്ന് ഓരോ വർഷവും ഏതൊക്കെ സ്മാരകങ്ങൾ നാമനിർദ്ദേശം ചെയ്യണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രവും എഎസ്ഐയും ആണ്.

വളരെ നീണ്ട നടപടിക്രമങ്ങളും കാത്തിരിപ്പും ആവശ്യമായ ഒരു പ്രക്രിയയാണിത്. അടുത്ത അഞ്ച് മുതൽ പത്ത് വർഷത്തിനുള്ളിൽ താത്കാലിക പട്ടികയിൽ സമർപ്പിക്കാൻ ഒരു സംസ്ഥാനം തീരുമാനിച്ചേക്കാവുന്ന ഇടങ്ങളെക്കുറിച്ചുള്ള ധാരണ തരാന് ഈ താൽക്കാലിക പട്ടികയ്ക്ക് സാധിക്കുന്നു.

യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായുള്ള അന്തിമ പ്രഖ്യാപനത്തിനായി പരിഗണിക്കുന്നതിന്, താൽക്കാലിക പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ആദ്യം ഒരു സ്മാരകം നാമനിർദ്ദേശം ചെയ്യണം. സ്റ്റേറ്റ് പാർട്ടി യുനെസ്‌കോ സൈറ്റിലേക്ക് നിർദ്ദേശിക്കുന്നതിന് മുമ്പ് സ്മാരകങ്ങൾ കുറഞ്ഞത് ഒരു വർഷമെങ്കിലും പട്ടികയിൽ ഉണ്ടായിരിക്കണം എന്ന നിബന്ധനയും ഉണ്ട്.

ശ്രാവണബലഗോള

കർണ്ണാടകയിലെ ഏറ്റവും പ്രസിദ്ധമായ ജൈനമത തീർത്ഥാട സ്ഥാനമാണ് ശ്രാവണബലഗോള. ഹാസൻ ജില്ലയുടെ ഭാഗമായ ഇവിടെ ഇന്ദ്രഗിരി കുന്നിൻ മുകളിലെ ഗോമതേശ്വരൻ അഥവാ ബാഹുമബലി പ്രതിമ ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ പ്രതിമ കൂടിയാണ്. ജൈനമതത്തിലെ ആദ്യ തീർത്ഥങ്കരനായ ഋഷഭന്‍റെ നൂറു പുത്രന്മാരിൽ രണ്ടാമനായിരുന്ന ഗോമതേശ്വരനെയാണ് ഇവിടെ കാണാൻ സാധിക്കുക. 18 മീറ്റർ നീളമുണ്ട് ഇവിടുത്തെ പ്രതിമയ്ക്ക്, സിഇ 981 ലാണ് ഈ പ്രതിമ കല്ലിൽ കൊത്തിയെടുത്തതെന്നാണ് ചരിത്രം പറയുന്നത്. അറുന്നൂറിലധികം പടികൾ കയറി വേണം ഇവിടെയെത്തുവാൻ.

ലക്കുണ്ടി

താത്കാലിക ഇടങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന അടുത്ത ഇടമാണ് ലക്കുണ്ടി അഥവാ ലോക്കിഗുണ്ടി. ചരിത്രമനുസരിച്ച് ആയിരക്കണക്കിന് വർഷങ്ങൾക്കു മുന്‍പ് ഹൊയ്സാല രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നുവത്രെ ഇവിടം. പുരാതന ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ ഇവിടെ കാണാം. ചാലൂക്യർ, കാലചൂരികൾ, സുയേന എന്നിവരുടെ കാലഘട്ടങ്ങളിലെ അവശിഷ്ടങ്ങളാണ് ഇതെന്നാണ് ചരിത്രം പറയുന്നത്. പടവുകിണറുകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.കല്യാണി എന്നും അറിയപ്പെടുന്ന 100 പടി കിണറുകൾ ഇവിടെ കാണാം.

നേരത്തെ ഒമ്പത് വർഷത്തെ കാത്തിരിപ്പിന് ശേഷം, ബേലൂർ, ഹലേബിഡു, സോമനാഥപൂർ എന്നിവിടങ്ങളിലെ ഹൊയ്‌സാല ക്ഷേത്രങ്ങൾ ലോക പൈതൃക സൈറ്റുകളായി ഉയർത്തപ്പെട്ടിരുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+