Search
  • Follow NativePlanet
Share
» »മംഗളുരു-ബെംഗളുരു റൂട്ടിലെ ഈ ട്രെയിനുകൾ ബുധനാഴ്ച വരെ റദ്ദാക്കി, വലയുന്നത് കണ്ണൂരില്‍ നിന്നുള്ള യാത്രക്കാർ

മംഗളുരു-ബെംഗളുരു റൂട്ടിലെ ഈ ട്രെയിനുകൾ ബുധനാഴ്ച വരെ റദ്ദാക്കി, വലയുന്നത് കണ്ണൂരില്‍ നിന്നുള്ള യാത്രക്കാർ

കണ്ണൂർ കാസർകോഡ് ഭാഗത്തു നിന്നുള്ള യാത്രക്കാർക്ക് വീണ്ടും തിരിച്ചടിയായി ട്രെയിൻ റദ്ദാക്കൽ തുടരുന്നു. ബെംഗളൂരു-മംഗളൂരു പാതയിൽ ഹാസൻ സക്ലേശ്പുരയ്ക്കടുത്ത് യടകുമേറി- കടഗരവള്ളി സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ പാതയിൽ ജൂലൈ 26 ന് മണ്ണിടിഞ്ഞിരുന്നു. ഇതിനെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള ട്രെയിൻ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കണ്ണൂർ- ബെംഗളുരു എക്സ്പ്രസ് ഉള്‍പ്പെടെ നിരവധി ട്രെയിനുകൾ ഇതിനെത്തുടർന്ന് റദ്ദാക്കുകയും ചെയ്തു. ഇപ്പോഴിതാ, ഈ റദ്ദാക്കൽ വരും ദിവസങ്ങളിലും തുടരുമെന്ന് അറിയിച്ചിരിക്കുകയാണ് ദക്ഷണ റെയിൽവേ.

തീവണ്ടി ഗതാഗം പുനസ്ഥാപിക്കുന്നതിനായി പാളത്തിലെ നിർമ്മാണ പ്രവർത്തികൾ തുടരുന്നതിനാൽ വീണ്ടും രണ്ടു ദിവസത്തേയ്ക്കു കൂടി ദക്ഷിണ റെയിൽവേ സർവീസ് റദ്ദാക്കൽ തുടരുകയാണ്. ചുരം പാതയിൽ മണ്ണിടിഞ്ഞത് ശരിയാക്കി പാളം പുനസ്ഥാപിച്ചുവെങ്കിലും സർവീസ് നടത്തുവാനുള്ള അനുമതി ഇനിയും ലഭിച്ചിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിൽ ഗുഡ്സ് ട്രെയിൻ കടത്തിവിട്ടുവെങ്കിലും സുരക്ഷ കമ്മിഷണറുടെ അനുമതി കൂടി ഇനി ലഭിക്കേണ്ടതുണ്ട്.

South Western Railway Cancelled Bangalore- Mangalore Route

ഓഗസ്റ്റ് 6,7,8 തിയതികളില് റദ്ദാക്കിയ ട്രെയിനുകൾ

സൗത്ത് വെസ്റ്റേൺ റെയില്‍വേ പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച് യടകുമേറി- കടഗരവള്ളി സ്റ്റേഷനുകൾക്കിടയിലെ മണ്ണിടിച്ചിൽ കാരണം ഓഗസ്റ്റ് 6,7,8 തിയതികളിൽ റദ്ദാക്കിയ ട്രെയിനുകൾ

1. ബാംഗ്ലൂരിൽ നിന്ന് രാത്രി 21.35 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16511 കെഎസ്ആർ ബെംഗളുരു- കണ്ണൂർ എക്സ്പ്രസ് ഓഗസ്റ്റ് 6,7 തിയതികളിൽ പൂർണ്ണമായും റദ്ദാക്കി.
2. കണ്ണൂരിൽ നിന്ന് വൈകിട്ട് 17.05 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16511 കണ്ണൂർ - കെഎസ്ആർ ബെംഗളുരു എക്സ്പ്രസ് ഓഗസ്റ്റ്7, 8 തിയതികളിൽ പൂർണ്ണമായും റദ്ദാക്കി.

3. ബെംഗളുരു എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ നിന്ന് വൈകിട്ട് 19.45 ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പർ 16585 മംഗളുരു ജംങ്ഷൻ, മംഗളുരു സെൻട്രൽ വഴിയുള്ള ബെംഗളുരു- മുരുഡേശ്വർ എക്സ്പ്രസ് ഓഗസ്റ്റ് 6,7 തിയതികളിൽ പൂർണ്ണമായും റദ്ദാക്കി.
4. മുരുഡേശ്വറിൽ നിന്ന് ഉച്ചകഴിഞ്ഞ് 14.10ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പർ 16586 മംഗളുരു ജംങ്ഷൻ, മംഗളുരു സെൻട്രൽ വഴിയുള്ള മുരുഡേശ്വർ- എസം എം വി ടി എക്സ്പ്രസ് ഓഗസ്റ്റ് 7, 8 തിയതികളിൽ പൂർണ്ണമായും റദ്ദാക്കി.

5. വിജയപുര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉച്ചകഴിഞ്ഞ് 15.30 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 07377 വിജയപുര- മംഗളുരു സെൻട്രൽ എക്സ്പ്രസ് ഓഗസ്റ്റ് 6,7 തിയതികളിൽ പൂർണ്ണമായും റദ്ദാക്കി.
6. മംഗളുരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉച്ചകഴിഞ്ഞ് 14.35 ന് ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 07378
മംഗളുരു സെൻട്രൽ- വിജയപുര എക്സ്പ്രസ് ഓഗസ്റ്റ് 7, 8 തിയതികളിൽ പൂർണ്ണമായും റദ്ദാക്കി.

7. യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 7.00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16515 യശ്വന്ത്പൂർ - കർവാർ എക്സ്പ്രസ് ഓഗസ്റ്റ് 7 ന് പൂർണ്ണമായും റദ്ദാക്കി.
8. കർവാറിൽ നിന്ന് രാവിലെ 5.30 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16516 കർവാർ- യശ്വന്ത്പൂർ എക്സ്പ്രസ് ഓഗസ്റ്റ് 8 ന് പൂർണ്ണമായും റദ്ദാക്കി.

9. യശ്വന്ത്പൂർ ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 7.00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16575 യശ്വന്ത്പൂർ- മംഗളുരു ജംങ്ഷൻ ഗോമതേശ്വര എക്സ്പ്രസ് എക്സ്പ്രസ് ഓഗസ്റ്റ് 6 ന് പൂർണ്ണമായും റദ്ദാക്കി.

10.മംഗളുരു ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 11.30 ന് പുറപ്പെടുന്ന മംഗളുരു ജംങ്ഷൻ ഗോമതേശ്വര എക്സ്പ്രസ് ഓഗസ്റ്റ് 7ന് പൂർണ്ണമായും റദ്ദാക്കി.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: train bangalore mangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+