സമയത്തിന് പ്രാധാന്യം കൊടുക്കുന്നവർ ഇപ്പോൾ വന്ദേ ഭാരത് യാത്രകളുടെ ആരാധകരായി മാറിയിട്ടുണ്ട്. സമയത്ത് പുറപ്പെട്ട് കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എന്നും എന്നതു തന്നെയാണ് വന്ദേ ഭാരതിന്‍റെ പ്രത്യേകത. ഇപ്പോഴിതാ, ട്രെയിൻ യാത്രകൾക്ക് പതിവിലും തിരക്കാണ്. വേനലവധി വന്നതും പെരുന്നാളും വിഷുവും ഉൾപ്പെടെയുള്ള ആഘോഷങ്ങൾ പടിവാതിൽക്കതിൽ എത്തിയതും തിരക്ക് കൂടാൻ ഇടയായിട്ടുണ്ട്.
സമ്മര് യാത്രകളിലെ തിരക്ക് പരിഗണിച്ച് സതേൺ റെയിൽവേ പ്രത്യേക വന്ദ ഭാരത് ട്രെയിൻ സർവീസ് നടത്തുകയാണ്. ചെന്നൈയിൽ നിന്നും ആരംഭിക്കുന്ന സ്പെഷ്യൽ വന്ദേ ഭാരത് ട്രെയിൻ ഈ സീസണിലെ തിരക്കിന് ഒരു പരിഹാരമാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. ചെന്നൈ എഗ്മോര്‍- നാഗർകോവിൽ റൂട്ടിലെ വന്ദേ ഭാരത് സ്പെഷ്യല് എക്സ്പ്രസിനെക്കുറിച്ച് വിശദമായി വായിക്കാം.

ചെന്നൈ എഗ്മോര്‍- നാഗർകോവിൽ വന്ദേ ഭാരത് 06057
ഏപ്രിൽ മാസത്തിൽ ആഴ്ചയിൽ മൂന്നു ദിവസം വീതം ചെന്നൈ എഗ്മോര്‍- നാഗർകോവിൽ റൂട്ടിൽ 06058/06057 സർവീസ് നടത്തും. ചെന്നൈ എഗ്മോറില് നിന്നും രാവിലെ 5.15 ന് പുറപ്പെടുന്ന ട്രെയിൻ അന്നേ ദിവസം ഉച്ചകഴിഞ്ഞ് 2.10 ന് നാഗർകോവിൽ ജംങ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തും. ഏപ്രിൽ 5,6,7,12,13,14,26,27,28 എന്നീ തിയതികളിലാവും സർവീസ്.
ചെന്നൈ എഗ്മോർ,താംബരം, വില്ലുപുരം, തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ, മധുര, വിരുദനഗർ, തിരുനെൽവേലി, നാഗർകോവിൽ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
ചെന്നൈ എഗ്മോർ - 5.15 am
താംബരം - 5.38 am
വില്ലുപുരം -7.00 am
തിരുച്ചിറപ്പള്ളി -9.03 am
ഡിണ്ടിഗൽ -10.09 am
മധുര - 10.56 am
വിരുദനഗർ -11.27 am
തിരുനെൽവേലി - 12.47 pm
നാഗർകോവിൽ -2.10 pm.
നാഗർകോവിൽ-ചെന്നൈ എഗ്മോര്‍ വന്ദേ ഭാരത് 06058
തിരികെ നാഗർകോവില്‍ നിന്ന് ഉച്ചയ്ക്ക് 2.50 ന് പുറപ്പെട്ട് അന്ന് രാത്രി 11.45 ന് ചെന്നൈ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനിൽ എത്തിച്ചേരും. ഏപ്രിൽ 5,6,7,12,13,14,26,27,28 എന്നീ തിയതികളിലാവും സർവീസ്.
ചെന്നൈ എഗ്മോർ, നാഗർകോവിൽ,തിരുനെൽവേലി, വിരുദനഗർ, മധുര, ഡിണ്ടിഗൽ, തിരുച്ചിറപ്പള്ളി, വില്ലുപുരം, താംബരം, ചെന്നൈ എഗ്മോർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.
നാഗർകോവിൽ - 2.50 pm
തിരുനെൽവേലി -3.55 pm
വിരുദനഗർ - 5.20 pm
മധുര - 5.50 pm
ഡിണ്ടിഗൽ - 6.40 pm
തിരുച്ചിറപ്പള്ളി - 7.54 pm
വില്ലുപുരം - 9.54 pm
താംബരം - 11.13 pm
ചെന്നൈ എഗ്മോർ -11.45 pm
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












