Search
  • Follow NativePlanet
Share
» » ശ്രീലങ്ക യാത്ര ഇനി എളുപ്പം.. വേഗത്തിൽ കിട്ടും ഇ-വിസ, അപേക്ഷിക്കാനും ഈസി

ശ്രീലങ്ക യാത്ര ഇനി എളുപ്പം.. വേഗത്തിൽ കിട്ടും ഇ-വിസ, അപേക്ഷിക്കാനും ഈസി

ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ് ശ്രീലങ്ക. തൊട്ടടുത്തുള്ള രാജ്യം എന്നതിനേക്കാൾ കുറഞ്ഞ ചെലവിൽ നീണ്ട യാത്രയില്ലാതെ കിടിലൻ വെക്കേഷൻ ആഘോഷിച്ച് മടങ്ങിയെത്താൻ കഴിയുന്ന ലക്ഷ്യസ്ഥാനം എന്നതാണ് പ്രധാന കാരണം. ഇപ്പോഴിതാ, ശ്രീലങ്കയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കാൻ സഞ്ചാരികൾക്ക് ഇ-വിസ സംവിധാനം അവതരിപ്പിച്ചിരിരിക്കുകയാണ് രാജ്യം.

വിസ നടപടികള്‍ വേഗത്തിൽ നടപ്പിലാക്കാൻ പുതിയ ഇ-വീസ ഓണ്‍ലൈന്‍ പോര്‍ട്ടലും ശ്രീലങ്ക തുറന്നു. വിസ അപേക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ പുതിയ പോർട്ടൽ വഴി എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും. വിനോദസഞ്ചാര രംഗത്ത് കൂടുതൽ വളർത്ത ലക്ഷ്യം വെച്ചാണ് ഇത്തരം പുതിയ നീക്കങ്ങൾ ശ്രീലങ്ക നടത്തുന്നത്. രാജ്യത്ത് നിലവിലുള്ള ഇ ടി എ എന്ന ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ രീതിക്ക് കരരമായാണ് ഇ-വിസ പോര്‍ട്ടൽ കൊണ്ടുവന്നിരിക്കുന്നത്.

Sri Lanka Tourism Government Introduces New E-Visa System

ശ്രീലങ്കയിലേക്ക് വിനോദ സഞ്ചാരം, ബിസിനസ് തുടങ്ങിയ ആവശ്യങ്ങൾക്കായിയാത്ര പോകാനാഗ്രഹിക്കുന്നവര്‍ക്കാണ് പുതിയ മാറ്റം കൂടുതൽ പ്രയോജനപ്പെടുക. വിമാനമാർഗ്ഗത്തിലും കപ്പൽ മാര്‍ഗ്ഗത്തിലും രാജ്യത്ത് വരുന്നവർക്ക് പുതിയ പോർട്ടല് വഴി അപേക്ഷിക്കാം. ഇതിനായി www.srilankaevisa.lk എന്ന വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്. എന്നാൽ നൈജീരിയ, കാമറൂണ്‍, ഘാന, ഐവറികോസ്റ്റ്, സിറിയ, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഇ-വിസ സൗകര്യം ലഭ്യമല്ല എന്ന കാര്യവും ഓർക്കണം. ഇവർക്ക് അതാത് രാജ്യങ്ങളിലെ ശ്രീലങ്കൻ എംബസി വഴി വേണം അപേക്ഷിക്കുവാൻ.

ശ്രീലങ്കൻ-വിസ എങ്ങനെ അപേക്ഷിക്കാം

www.srilankaevisa.lk. എന്ന വെബ്‌സൈറ്റില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. നേരത്തെ അക്കൗണ്ട് ഉണ്ടെങ്കിൽ അതിൽ ലോഗിൻ ചെയ്യുക.

ഇതിൽ ലഭ്യമായ ഓൺലൈൻ ആപ്ലിക്കേഷന്‌ ഫോം പൂരിപ്പിക്കുക

തുടർന്ന് നിങ്ങളുടെ പാസ്പോർട്ട്. സമീപകാലത്ത് എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്യുക
തുടർന്ന് ഇ-വിസ ഫീസ് ഓൺലൈൻ ആയി അടയ്ക്കാം
ഇത്രയം പൂർത്തിയാക്കി അപേക്ഷ സമർപ്പിച്ചാൽ ആപ്ലിക്കേഷൻ നമ്പർ ലഭിക്കും. അത് വഴി ഇ-വിസാ സ്റ്റാറ്റസ് പരിശോധിക്കാം.

അപേക്ഷ സ്വീകരിച്ചാൽ പ്രിന്‍റ് എടുത്ത് സൂക്ഷിക്കുക. പിന്നീട് ശ്രീലങ്കയിലെത്തുമ്പോൾ ഈ കോപ്പി ഇമിഗ്രേഷന്‍ ഓഫീസിൽ കാണിക്കാം.

ഈ യാത്രയിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം റിട്ടേൺ ടിക്കറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളും യാത്രയിൽ കൈവശം സൂക്ഷിക്കണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+