Search
  • Follow NativePlanet
Share
» »ശ്രീലങ്കയിലേക്ക് വരാം...ഒരൊറ്റ നിബന്ധന മാത്രം!!

ശ്രീലങ്കയിലേക്ക് വരാം...ഒരൊറ്റ നിബന്ധന മാത്രം!!

ലോക്ഡൗണില്‍ ടൂറിസം വരുമാനം തീര്‍ത്തും ഇല്ലാതായ രാജ്യത്ത് വിനോദ സഞ്ചാര മേഖലയെ തിരികെ കൊണ്ടുവരുന്നിനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്

ഇന്ത്യയുടെ ഭൂപ‌ടത്തിനു താഴെ ഒരു പൊട്ടുപോലെ കിടക്കുന്ന ശ്രീലങ്ക അയല്‍രാജ്യം എന്നതിനേക്കാള്‍ ഒരു സൗഹൃദരാഷ്ട്രമാണ് നമുക്ക്. ചെലവ് കുറഞ്ഞ അന്താരാഷ്ട്ര യാത്രകളില്‍ തിരഞ്ഞെടുക്കുന്ന ശ്രീലങ്ക മനോഹരമായ കാഴ്ചകളാല്‍ സമ്പന്നമാണ്. ലോക്ഡൗണില്‍ ടൂറിസം വരുമാനം തീര്‍ത്തും ഇല്ലാതായ രാജ്യത്ത് വിനോദ സഞ്ചാര മേഖലയെ തിരികെ കൊണ്ടുവരുന്നിനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിന്‍റെ ഭാഗമായി ഓഗസ്റ്റ് മാസത്തോടെ ശ്രീലങ്കയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തനം ആരംഭിക്കും. ശ്രീലങ്ക ടൂറിസം പ്രൊമോഷൻ ബ്യൂറോയാണ് ഇക്കാര്യം അറിയിച്ചത്.

നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

കര്‍ശന നിയന്ത്രണങ്ങളോടെയാണ് രാജ്യത്ത് ടൂറിസം പുനരാരംഭിക്കുക. അന്താരാഷ്ട്ര സഞ്ചാരികളെന്നോ ആഭ്യന്തര സഞ്ചാരികളെന്നോ വ്യത്യാസമില്ലാതെ സഞ്ചാരികള്‍ക്ക് രാജ്യത്ത് എവിടെയുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം. എന്നാല്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നത് നിര്‍ബന്ധമാണ്. വലിയ കൂട്ടങ്ങളായി പോകുന്നതിനു പകരം ചെറിയ കൂട്ടങ്ങളായി മാത്രമേ പോകുവാന്‍ അനുമതിയുള്ളൂ.

വിദേശികള്‍ക്ക് പ്രവേശനം ഓഗസ്റ്റില്‍

വിദേശികള്‍ക്ക് പ്രവേശനം ഓഗസ്റ്റില്‍

ജൂണ്‍ അവസാനത്തോടെ ശ്രീലങ്കയിലെ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആഭ്യന്തര സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുമെങ്കിലും വിദേശികള്‍ക്ക് ഓഗസ്റ്റ് വരെ കാത്തിരിക്കണം.

പരിശോധന നിര്‍ബന്ധം

പരിശോധന നിര്‍ബന്ധം

വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന സഞ്ചാരികള്‍ കോവിഡ് രോഗബാധയില്ല എന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കരുതേണ്ടതാണ്. കൂടാതെ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ കോവിഡ് പരിശോധനയ്ക്ക് നിര്‍ബന്ധമായും വിധേയരാവുകയും വേണം.

താമസം ഇങ്ങനെ

താമസം ഇങ്ങനെ

ശ്രീലങ്ക സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ താമസ സൗകര്യം കണ്ടെത്തേണ്ടത് സര്‍ക്കാര്‍ അംഗീകാരമുള്ള ഹോട്ടലുകളില്‍ മാത്രമായിരിക്കണം. മാത്രമല്ല, നിലവില്‍ പൊതുഗതാഗത സംവിധാനം ഇല്ലാത്തതിനാല്‍ സ്വകാര്യ വാഹനങ്ങളെയാണ് യാത്രകള്‍ക്ക് ആശ്രയിക്കേണ്ടി വരിക. ഇത്തരം കാര്യങ്ങള്‍ ഹോട്ടലുകള്‍ വഴി ന‌ടത്തുവാനാണ് നിലവിലെ തീരുമാനം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news lockdown
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+