Search
  • Follow NativePlanet
Share
» »ഫൈവ് സ്റ്റാർ ഫൂഡ് ഇനി റോഡരികിൽ, ധൈര്യമായി കഴിക്കാം, രുചികരമായ ഭക്ഷണം, കേരളത്തിൽ നാലിടങ്ങൾ

ഫൈവ് സ്റ്റാർ ഫൂഡ് ഇനി റോഡരികിൽ, ധൈര്യമായി കഴിക്കാം, രുചികരമായ ഭക്ഷണം, കേരളത്തിൽ നാലിടങ്ങൾ

പുറത്തുപോയി ഭക്ഷണം കഴിക്കുന്നത് ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. സ്ട്രീറ്റ് ഫൂഡ് ആണ് പരീക്ഷിക്കുന്നതെങ്കിൽ പറയുകയും വേണ്ട. കുറഞ്ഞ ചിലവും എല്ലാ നാടുകളിലെയും വൈവിധ്യം നിറഞ്ഞ രുചികളും മസാലയും ആരെയും ആകർഷിക്കുന്നതാണ്. എന്നാൽ എത്ര രുചികരമെന്നു പറഞ്ഞാലും ഭൂരിഭാഗം ആളുകളെയും ഇതിൽ നിന്നകറ്റുന്നത് വൃത്തിയാണ്. മലിനമായ സാഹചര്യങ്ങളും ശുദ്ധമല്ലാത്ത പാചകവും വെള്ളവുംഎന്നിങ്ങനെ കാരണങ്ങൾ നിരവധിയുണ്ട്.

 Food Streets in india

എന്നാൽ ഇതൊക്കെയും ഇതിനി പഴങ്കഥയാവുകയാണ്. മാത്രമല്ല, നിങ്ങൾ സ്ട്രീറ്റ് ഫൂഡിനും അതിന്‌റെ ഫൈവ് സ്റ്റാർ നല്കും! എങ്ങനെയന്നല്ലേ?കേന്ദ്ര ആരോഗ്യ മന്ത്രാലയം ഭവന, നഗരകാര്യ മന്ത്രാലയവുമായി സഹകരിക്കുന്ന പുതിയ പദ്ധതി വലിയൊരു മാറ്റത്തിനു തുടക്കം കുറിക്കുകയാണ്

ആരോഗ്യ മന്ത്രാലയം ഭവന, നഗരകാര്യ മന്ത്രാലയവുമായി സഹകരിച്ച് രാജ്യത്തെ 100 ജില്ലകളിൽ നിന്നുള്ള നൂറ് ഫൂഡ് സ്ട്രീറ്റുകൾ വികസിപ്പിക്കും. രാജ്യത്തെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലെ ഫൂഡ് സ്ട്രീറ്റുകൾ വിജയകരമാക്കുവാനും സുരക്ഷിതമായ ഭക്ഷണരീതികൾ പ്രോത്സാഹിപ്പിക്കുവാനും ലക്ഷ്യം വെച്ചുള്ള പദ്ധതിയാണിത്. ഒപ്പം, പ്രാദേശിക ഭക്ഷ്യ വ്യവസായങ്ങളുടെ ശുചിത്വ വിശ്വാസ്യത മെച്ചപ്പെടുത്തുവാനും തൊഴിലവസരങ്ങൾ, വിനോദസഞ്ചാരം, സമ്പദ്‌വ്യവസ്ഥ തുടങ്ങിവമികച്ചതാക്കുവാനം പുതിയ പദ്ധതി സഹായിക്കുമെന്നാണ് കരുതുന്നത് അതനുസരിച്ച് 100 ഫൂഡ് സ്ട്രീറ്റുകളുടെ മുഖച്ഛായ മൊത്തത്തിൽ മാറും. ഇതിനായുള്ള നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നല്കും.കേരളത്തിൽ നാല് ഫൂഡ് സ്ട്രീറ്റുകൾ ആണ് മന്ത്രാലയം ശുപാർശ ചെയ്തിട്ടുള്ളത്.

Food Streets in india

ശുചിത്വവും സുരക്ഷിതവുമായ ഭക്ഷണരീതികൾ ഉറപ്പുവരുത്തുന്നതിനായി രാജ്യത്തുടനീളം വരുന്ന ഇത്തരം തെരുവുകൾക്ക് മാതൃക സൃഷ്ടിക്കുന്നതിനുള്ള ഒരു പൈലറ്റ് പ്രോജക്റ്റ് എന്ന നിലയിലാണ് ഈ സംരംഭം ഏറ്റെടുക്കുന്നത്. ഭക്ഷ്യവ്യാപാരങ്ങൾക്കും കമ്മ്യൂണിറ്റി അംഗങ്ങൾക്കും ഇടയിൽ സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണരീതികൾ പ്രോത്സാഹിപ്പിക്കുക, അങ്ങനെ ഭക്ഷ്യജന്യ രോഗങ്ങൾ കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

നാഷണൽ ഹെൽത്ത് മിഷൻ വഴി നടപ്പാക്കുന്ന ഈ പദ്ധതിയിൽ ഭവന, നഗരകാര്യ മന്ത്രാലയം സഹകരിക്കുകയും എഫ്എസ്എസ്എഐ സാങ്കേതിക പിന്തുണ നല്കുകയും ചെയ്യും. ഓരോ ഫുഡ് സ്ട്രീറ്റിനും/ജില്ലകൾക്കും ഒരു കോടി രൂപ എന്ന നിലയിൽ സാമ്പത്തിക സഹായവും നല്കും. ഈ ഭക്ഷണ തെരുവുകളുടെ സ്റ്റാൻഡേർഡ് ബ്രാൻഡിംഗ് എഫ്എസ്എസ്എഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും.

ഓരോ സംസ്ഥാനം/ കേന്ദ്രഭരണ പ്രദേശത്തും വരുന്ന ഫൂഡ് സ്ട്രീറ്റുകൾ
ആന്ധ്രപ്രദേശ് - 4 , ബിഹാർ - 4, ഛത്തീസ്ഗഡ് - 4, അസം - 4 , ദില്ലി - 3, ഗോവ - 2, ഗുജറാത്ത് - 4, ഹരിയാന - 4, ഹിമാചൽ പ്രദേശ് - 3, ജമ്മു കശ്മീർ - 3, ജാർഖണ്ഡ് - 4, കർണാടക - 4, കേരളം - 4, ലഡാക്ക് - 1, മധ്യപ്രദേശ് - 4, മഹാരാഷ്ട്ര - 4 ,ഒഡീഷ - 4, പഞ്ചാബ് - 4 ,രാജസ്ഥാൻ - 4 , തമിഴ്നാട് - 4, തെലങ്കാന - 4 , ഉത്തർപ്രദേശ് - 4 , ഉത്തരാഖണ്ഡ് - 4, പശ്ചിമ ബംഗാൾ - 4 , അരുണാചൽ പ്രദേശ് - 1, മണിപ്പൂർ - 1, മേഘാലയ - 1 , മിസോറാം - 1 , നാഗാലാൻഡ് - 1, സിക്കിം - 1, ത്രിപുര - 1, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ - 1, ചണ്ഡീഗഡ് - 1, ദാദർ നഗർ ഹവേലി - 1 ,ലക്ഷദ്വീപ് - 1 പുതുച്ചേരി - 1.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+