സൂര്യനെ നോക്കി, വിരിഞ്ഞു നിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾ എന്നും നമുക്കൊരു കൗതുകമാണ്. ഒരു പ്രദേശത്തെ മുഴുവൻ ഭംഗിയിലാക്കി, മഞ്ഞനിറത്തിൽ നിൽക്കുന്നതു കാണുക എന്നതുതന്നെ രസകരമായ കാഴ്ചയാണ്. ഇതിന്‍റെ ഭംഗി അറിയാവുന്നതുകൊണ്ടാണ് മലയാളികൾ ഗുണ്ടൽപ്പേട്ടിലേക്കും സുന്ദരപാണ്ഡ്യപുരത്തേയ്ക്കുമെല്ലാം സീസണയാൽ പോകുന്നതും.
എന്നാൽ ഈ സൂര്യകാന്തിപ്പാടം ഗുണ്ടൽപ്പേട്ടിലേക്കോ സുന്ദരപാണ്ഡ്യപുരത്തേയ്ക്കോ പോവുകയോ വേണ്ട എന്നുമാത്രമല്ല പൂക്കളുടെ സീസൺ ആകുന്ന വരെകാത്തിരിക്കുകയും വേണ്ട. പകരം പത്തനംതിട്ട വരെയൊന്നു ചെന്നാൽ മാത്രം മതി. എംസി റോഡ് കടന്നു പോകുന്ന, ഏനാത്ത് എന്ന സ്ഥലത്താണ് സൂര്യകാന്തിപ്പൂക്കളുടെ വിരിഞ്ഞു നിൽക്കുന്ന കാഴ്ചയുള്ളത്. ഏകദേശം ഒന്നര ഏക്കർ സ്ഥലത്തിലെ സൂര്യകാന്തിപ്പാടം നിരവധി സന്ദർശകരെയാണ് ഇവിടേക്ക് ആകർഷിക്കുന്നത്.

സാധാരണ ഓഗസ്റ്റ് മാസത്തോടു കൂടിയാണ് സൂര്യകാന്തിപ്പാടങ്ങൾ പൂവിടുന്നത്. എന്നാൽ ആ പതിവും തെറ്റിച്ച് മേയ് മാസത്തിൽ വന്നാൽ നിങ്ങൾക്ക് ഈ കാഴ്ച എംജി റോഡിൽ കാണാം. കൊല്ലം സ്വദേശികളായ അനിൽ കുമാർ, മനു എന്നിവരാണ് തങ്ങളുടെ കൃഷിയിടത്തിൽ മറ്റു ജൈവ കൃഷികൾക്കൊപ്പം സൂര്യകാന്തിയും പരീക്ഷിച്ചത്. എന്തായാലും പരീക്ഷണം പൂര്‍ണ്ണമായും വിജയത്തിലായതോടെ നിരവധി ആളുകളാണ് പൂപ്പാടം കാണുവാനായി ഇവിടേക്ക് വരുന്നത്.
വയനാട്ടിലെ സൂര്യകാന്തി
വയനാട്ടിൽ നിന്നുള്ള സൂര്യകാന്തിപ്പാടങ്ങളും നേരത്തെ സമൂഹമാധ്യമത്തിൽ വൈറൽ ആയിരുന്നു. സൂര്യകാന്തി ഒരു വരുമാനമാർഗ്ഗമെന്ന നിലയിൽ നട്ട്, അത് പൂവിട്ടപ്പോള് ചെറിയ പ്രവേശനഫീസ് വാങ്ങി കൃഷി ലാഭകരമാക്കി മാറ്റിയ രീതിയായിരുന്നു ഇവിടെ. സംസ്ഥാന കൃഷിവകുപ്പിന്റെ ആത്മ പ്രദർശനത്തോട്ടം പദ്ധതിയുടെ ഭാഗമായി നൂൽപ്പുഴ, നെന്മേനി, പൊഴുതന, വെങ്ങപ്പള്ളി, മുട്ടിൽ എന്നീ പഞ്ചായത്തുകൾ ആണ് സൂര്യകാന്തി കൃഷിക്കായി കർഷകർക്ക് ധനസഹായം നല്കിയത്.
ഫാം ടൂറിസത്തിന്റെ മാതൃക വൻ വിജയമാണ് ഇവിടെ നേടിയത്. നിരവധി ആളുകള്‍ സമീപ ജില്ലകളിൽ നിന്നുപോലും ഇവിടെ സന്ദര്‍ശകരായെത്തി. കൂടാതെ, ഫോട്ടോഷൂട്ടുകൾ, ആൽബം ചിത്രീകരണങ്ങള്ഡ, വിവാഹ ഷൂട്ടുകൾ തുടങ്ങിയവയ്ക്കും ഇവിടം വേദിയായി മാറിയിരുന്നു. ഫെബ്രുവരിയിൽ വിത്തുപാകി ഏപ്രിൽ അവസാനത്തോടെയും മേയ് ആദ്യ വാരത്തോടെയും ഇവിടെ പൂക്കൾ വിരിഞ്ഞു.
ഗൂഢല്ലൂരിലെ സൂര്യകാന്തിപ്പാടം
കർണ്ണാടകയിലെ ഗൂഢല്ലൂരിലെ സൂര്യകാന്തിപ്പാടം സഞ്ചാരികളുടെയിടയിൽ പ്രസിദ്ധമാണ്. വയനാട്ടില്‍ നിന്നും മൈസൂരിലേക്കുള്ള വഴിയില്‍ ദേശീയപാത 766ല്‍ ഗുണ്ടല്‍പേട്ട് മധൂര്‍ റോഡിലാണ് സീസൺ ആയാൽ സൂര്യകാന്തിപ്പൂക്കളുടെ അതിമനോഹരമായ കാഴ്ച കാണാൻ കഴിയുന്നത്. ഇവിടെ നിന്നും 15 കിലോമീറ്റര്‍ ദൂരം മാത്രമേ ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തിലേക്കുള്ളൂ. സാധാരണയായി ഓഗസ്റ്റ് മാസത്തോടെയാണ് ഇവിടെ സൂര്യകാന്തി പൂവിടുന്നത്.

സുന്ദരപാണ്ഡ്യപുരം
കേരളത്തിൽ നിന്നും സൂര്യകാന്തിപ്പാടം കാണാൻ പോകാൻ പറ്റിയ സ്ഥലമാണ് സുന്ദരപാണ്ഡ്യപുരം. തിരുവനന്തപുരത്തു നിന്നും 120 കിമി അകലെ, തെങ്കാശിക്കടുത്താണ് ഇവിടമുള്ളത്. തെന്മല-ആര്യങ്കാവ്- ചെങ്കോട്ട വഴി ഇവിടേക്ക് വരാം. കേരളത്തിലെ ഓണക്കാലം കണക്കാക്കിയാണ് ഇവിടെ പൂ കൃഷി നടത്തുന്നത്. ഏകദേശം അയ്യായിരത്തിലധികം ഏക്കർ സ്ഥലത്ത് ഈ പൂക്കൃഷി കാണാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












