ഓണവും ആഘോഷങ്ങളും കഴിഞ്ഞെങ്കിലും ആകാശത്തിലെ ആഘോഷങ്ങൾ തുടങ്ങിയിട്ടേയുള്ളൂ. ഓഗസ്റ്റിൽ ഇനിയെന്താണ് കൗതുകം എന്നാലോചിക്കുകയാണെങ്കിൽ തലയുയർത്തി ആകാശത്തേയ്ക്ക് നോക്കിക്കോളൂ. അത്ഭുതവും കൗതുകവും ഒരുപോലെ പകരുന്ന അതിരസകരമായ ഒരു കാഴ്ച ഇന്ന് ഓഗസ്റ്റ് 30 ബുധനാഴ്ച ആകാശത്ത് തെളിയും. അതെ ഇന്നാണ് സൂപ്പർ ബ്ലൂ മൂൺ!
ഇന്ന് പൂർണ്ണ ചന്ദ്രൻ ആകാശത്ത് തെളിയുമ്പോൾ വരുന്നത് ഒരു സൂപ്പർ ബ്ലൂ മൂൺ ആയിട്ടാണ്. സാധാരണ കാണുന്നതിനേക്കാൾ വലുപ്പത്തിലും നിറത്തിലും വെളിച്ചത്തിലും ചന്ദ്രൻ പ്രത്യക്ഷനാകുന്ന ദിവസമാണിത്. ചന്ദ്രന്‍ അതിന്റെ ഭ്രമണപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന സമയ ത്താണ് സൂപ്പര്‍ ബ്ലൂ മൂൺ എന്ന പ്രതിഭാസം സംഭവിക്കുന്നത്.

സൂപ്പര്‍ ബ്ലൂ മൂൺ എന്ന പേരുകേട്ടിട്ട് ചന്ദ്രനെ നീലനിറത്തിൽ എവിടെ കാണാം എന്ന് ആലോചിക്കേണ്ട. പേരിൽ മാത്രമേ ഈ നീലയുള്ളൂ. നിറത്തിൽ അല്പം തിളങ്ങുകയും വിളങ്ങുകയും ചെയ്യുമെങ്കിലും നീല നിറം ഇല്ലേയില്ല. രണ്ടു തരത്തിലുള്ള പ്രതിഭാസങ്ങളെയാണ് സൂപ്പർ ബ്ലൂമൂൺ എന്നു വിളിക്കുന്നത്. ഒരു കലണ്ടർ മാസത്തിൽ രണ്ട് തവണ പൂർണ്ണ ചന്ദ്രൻ വരുന്നതോ അല്ലെങ്കിൽ നാല് പൗർണ്ണമികളുള്ള സീസണിലെ മൂന്നാമത്തെ പൂർണ്ണ ചന്ദ്രനെയോ ആണിത് സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് 30ന് സംഭവിക്കുന്ന ബ്ലൂ മൂൺ ഒരു കലണ്ടർ മാസത്തിലെ രണ്ടാമത്തെ പൂർണ്ണ ചന്ദ്രൻ ആണ്.
സൂപ്പർ ബ്ലൂമൂൺ സമയം
ഈസ്റ്റേൺ ഡേലൈറ്റ് ടൈം അനുസരിച്ച് ഓഗസ്റ്ര് 30ന് രാത്രി 7.30ന്
സൂപ്പർ ബ്ലൂമൂൺ കാണാം. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയത്തിൽ രാത്രി 9.30നാണ് സൂപ്പർ ബ്ലൂമൂൺ ആരംഭിക്കുന്നത്. ഓഗസ്റ്റ് 31 ന് രാവിലെ 7:30 ന് ഇന്ത്യൻ സമയം അത് ഒരു സൂപ്പർ ബ്ലൂ മൂൺ പദവിയിലെത്തും. ഇന്ത്യൻ സമയം ഓഗസ്റ്റ് 31-ന് രാവിലെ 6:07 ന് ആണ് സൂപ്പൻ ബ്ലൂമൂൺ ഏറ്റവും മനോഹരമായ കാഴ്ച കാണാനാവുക.
ഇനി കാണണമെങ്കിൽ ഇന്ന് കണ്ടില്ലെങ്കിൽ പിന്നെ അടുത്ത ബ്ലൂ മൂണിനെ കാണണമെഹിതിൽ കാത്തിരിക്കേണ്ടത് 2034 വരെയാണ്. നീണ്ട 14 വർഷങ്ങൾക്ക് ശേഷം മാത്രമാണ് അടുത്ത സൂപ്പർ ബ്ലൂമൂൺ പ്രതിങാസം സംഭവിക്കുകയെന്നാണ് ശാസ്ത്രലോകം പറയുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












