Search
  • Follow NativePlanet
Share
» »യാത്രക്കാരുടെ ശ്രദ്ധക്ക്; തീവണ്ടിയാത്ര താറുമാറാകും..ഈ ട്രെയിൻ റദ്ദാക്കി, ഇവ വഴിതിരിച്ച് വിടും

യാത്രക്കാരുടെ ശ്രദ്ധക്ക്; തീവണ്ടിയാത്ര താറുമാറാകും..ഈ ട്രെയിൻ റദ്ദാക്കി, ഇവ വഴിതിരിച്ച് വിടും

യശ്വന്ത്പൂർ- കൊച്ചുവേളി എക്സ്പ്രസ് ട്രെയിൻ നിശ്ചിത ദിവസങ്ങളില്‍ സർവീസ് പൂർണ്ണമായും റദ്ദാക്കി. ബെംഗളുരു യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ പുരോഗമിക്കുന്ന നവീകരണപ്രവർത്തനങ്ങളെ തുടർന്നാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ ചില ട്രെയിനുകളുടെ സർവീസിൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയത്. എയർ കോൺകോഴ്‌സ് നിർമ്മാണത്തിനായി യശ്വന്ത്പൂരിലെ പ്ലാറ്റ്‌ഫോം നമ്പർ .2, 3, 4, 5 എന്നിവയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

ട്രെയിന്‍ നമ്പര്‍ 12257 യശ്വന്ത്പൂർ- കൊച്ചുവേളി എക്സ്പ്രസ്, ട്രെയിൻ നമ്പർ 12258 കൊച്ചുവേളി-യശ്വന്ത്പൂർ എക്സ്പ്രസ്, ട്രെയിൻ നമ്പർ ട്രെയിൻ നമ്പർ 16211 യശ്വന്ത്പൂർ - സേലം എക്സ്പ്രസ്, ട്രെയിൻ നമ്പർ 16212 സേലം - യശ്വന്ത്പൂർ എക്സ്പ്രസ്, ട്രെയിൻ നമ്പർ 16207 യശ്വന്ത്പൂർ - സേലം എക്സ്പ്രസ്, ട്രെയിൻ നമ്പർ 22697 ഹുബ്ബള്ളി - ഡോ എം.ജി.ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തുടങ്ങിയ ട്രെയിൻ സർവീസുകളിലാണ് മാറ്റം.

SW Railway Notifies Change In Pattern Of Trains Including Yesvantpur-Kochuveli Express

റദ്ദാക്കിയ ട്രെയിൻ സർവീസുകൾ

1. 2257 യശ്വന്ത്പൂർ - കൊച്ചുവേളി എക്സ്പ്രസ്
യശ്വന്ത്പൂരിൽ നിന്ന് രാത്രി 20.45 ന് പുറപ്പെടുന്ന യശ്വന്ത്പൂർ - കൊച്ചുവേളി എക്സ്പ്രസ് ട്രെയിൻ ആഗസ്റ്റ് 20, 22, 25, 27 എന്നീ തിയതികളിലും സെപ്റ്റംബർ 01, 03, 05, 08, 10, 12, 15, 17എന്നീ തിയതികളിൽ പൂർണ്ണമായി റദ്ദാക്കിയിരിക്കുന്നു.

2. 12258 കൊച്ചുവേളി - യശ്വന്ത്പൂർ എക്സ്പ്രസ്
കൊച്ചുവേളിയിൽ നിന്ന് വൈകിട്ട് 17.00 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12258 കൊച്ചുവേളി - യശ്വന്ത്പൂർ എക്സ്പ്രസ് ട്രെയിൻ ഓഗസ്റ്റ് 21, 23, 26, 28, 30 എന്നീ തിയതികളിലും സെപ്റ്റംബർ 02, 04, 06, 09, 11, 13, 16, 18, ഈ തിയതികളിലുംപൂർണ്ണമായി റദ്ദാക്കിയിരിക്കുന്നു.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

1. 16211 യശ്വന്ത്പൂർ - സേലം എക്സ്പ്രസ്
യശ്വന്ത്പൂരിൽ നിന്ന് ഉച്ചകഴിഞ്ഞ് 15.55 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16211 യശ്വന്ത്പൂർ - സേലം എക്സ്പ്രസ് 21 ആഗസ്റ്റ് 2024 മുതൽ 19 സെപ്റ്റംബർ വരെ യശ്വന്ത്പൂരിനും ഹെബ്ബാളിനും ഇടയിൽ ഭാഗികമായി റദ്ദാക്കിയിരിക്കുന്നു.

2. 16212 സേലം - യശ്വന്ത്പൂർ എക്സ്പ്രസ്
സേലത്തിൽ നിന്ന് രാവിലെ 05.20 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16212 സേലം - യശ്വന്ത്പൂർ എക്സ്പ്രസ് 21 ഓഗസ്റ്റ് മുതൽ 19 സെപ്റ്റംബർ വരെ ഹെബ്ബാളിനും - യശ്വന്ത്പൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കിയിരിക്കുന്നു.

3. 16207 യശ്വന്ത്പൂർ - സേലം എക്സ്പ്രസ്
യശ്വന്ത്പൂരിൽ നിന്ന് ഉച്ചയ്ക്ക് 12.15 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16207 യശ്വന്ത്പൂർ - സേലം എക്സ്പ്രസ് 21 ആഗസ്റ്റ് 2024 മുതൽ 19 സെപ്റ്റംബർ 2024 വരെ യശ്വന്ത്പൂരിനും ചിക് ബണവാറിനും ഇടയിൽ ഭാഗികമായി റദ്ദാക്കിയിരിക്കുന്നു.

വഴിതിരിച്ചുവിട്ട ട്രെയിനുകൾ

1. ഹുബ്ബള്ളി - ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്എക്സ്പ്രസ് 22697
ഹുബ്ബളിയിൽ നിന്ന് രാത്രി 20.25 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22697 ഹുബ്ബള്ളി - ഡോ എം.ജി.ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഓഗസ്റ്റ് 24, 31 തിയതികളിലും സെപ്റ്റംബർ 07, 14 തീയതികളിൽ അർസിക്കെ, ചിക് ബണവാർ, യശ്വന്ത്പൂർ എ കാബിൻ, ലോട്ടെഗൊല്ലഹള്ളി, ബനസ്വാടി, എസ്.എം.വി.ടി. ബെംഗളൂരു, കൃഷ്ണരാജപുരം എന്നിവിടങ്ങളിലൂടെ വഴിതിരിച്ച് വിടുന്നു. യശ്വന്ത്പൂർ സ്റ്റോപ്പേജ് ഒഴിവാക്കുകയും പകരം എസ്.എം.വി.ടി. ബെംഗളൂരുവിൽ അധിക സ്റ്റോപ്പേജ് നൽകുകയും ചെയ്തിട്ടുണ്ട്.

2. ഹുബ്ബള്ളി - ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്എക്സ്പ്രസ് 22698

ഡോ എം.ജി.ആർ ചെന്നൈ സെൻട്രലിൽ നിന്ന് ഉച്ചകഴിഞ്ഞ് 15.00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22698 ഡോ എം ജി ആർ ചെന്നൈ സെൻട്രൽ - ഹുബ്ബള്ളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഓഗസറ്റ് 25, സെപ്റ്റംബർ 01, 08, 15 തീയതികളിൽ കൃഷ്ണരാജപുരം, എസ്.എം.വി.ടി. ബെംഗളൂരു, ബനസ്വാടി, ലോട്ടെഗൊല്ലഹള്ളി, യശ്വന്ത്പൂർ എ കാബിൻ, ചിക് ബണവാർ, അർഷിക്കെ എന്നിവിടങ്ങളിലൂടെ വഴിതിരിച്ച് വിടുന്നു. യശ്വന്ത്പൂർ സ്റ്റോപ്പേജ് ഒഴിവാക്കുകയും പകരം എസ്.എം.വി.ടി. ബെംഗളൂരുവിൽ അധിക സ്റ്റോപ്പേജ് നൽകുകയും ചെയ്തിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: train indian railway travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+