Search
  • Follow NativePlanet
Share
» »കുമരകവും ബേപ്പൂരും സ്വദേശ്‌ ദര്‍ശന്‍ പദ്ധതിയിൽ

കുമരകവും ബേപ്പൂരും സ്വദേശ്‌ ദര്‍ശന്‍ പദ്ധതിയിൽ

10 സംസ്ഥാനങ്ങളിൽ നിന്നായി ആകെ 36 ലക്ഷ്യസ്ഥാനങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള വിനോദ സഞ്ചാരരംഗത്തിന്റെ അഭിമാനമായി കുമരകവും ബേപ്പൂരും. കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ പദ്ധതിയിയുടെ രണ്ടാം ഘട്ടത്തിൽ ആണ് വിനോദസഞ്ചാര വകുപ്പിന്റെ നിർദ്ദേശം പരിഗണിച്ച് ഈ രണ്ടിടങ്ങളും ഉൾപ്പെടുത്തിയത്. 10 സംസ്ഥാനങ്ങളിൽ നിന്നായി ആകെ 36 ലക്ഷ്യസ്ഥാനങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Kumarakom

PC: Pradeepkumar K P/ Unsplash

ഈ ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതിയിലൂടെ സാധിക്കും. വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തിൽ മികച്ച സൗകര്യങ്ങളാകും ഈ ഡെസ്റ്റിനേഷനുകളിൽ ഒരുക്കുക. ബേപ്പൂരിലെ ഉരു ടൂറിസം, ജല സാഹസിക ടൂറിസം , കുമരകത്തെ കായൽ ടൂറിസം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാകും പദ്ധതികൾ ഒരുക്കുകയെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നേരത്തെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു
കോവിഡാനന്തരം സംസ്ഥാനത്തെ പ്രധാന ഡെസ്റ്റിനേഷനുകളുടെ വികസനത്തിനുള്ള സാധ്യതകൾ സംസ്ഥാന ടൂറിസം വകുപ്പ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. പദ്ധതികൾ സമബന്ധിതമായി നടപ്പാക്കാനുള്ള ഇടപെടലും സഹായവും ടൂറിസം വകുപ്പ് ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സമഗ്ര ടൂറിസം കേന്ദ്രമാക്കാനുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്നത്. കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾ നടപ്പാക്കുന്നതിന് ഈ തീരുമാനം സഹായകരമാകും. കൊവിഡാനന്തരം അന്തർദേശീയ തലത്തിൽ തന്നെ കേരള ടൂറിസം ശ്രദ്ധേയമായ മുന്നേറ്റം സാധ്യമാക്കുകയാണ്. സംസ്ഥാന സർക്കാരിൻ്റെ നിർദേശം അംഗീകരിച്ച് ഡെസ്റ്റിനേഷനുകളെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് നന്ദി മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഹംപിയെയും മൈസൂരുവിനെയും ആണ് കർണ്ണാടകയിൽ നിന്നും തിരഞ്ഞെടുത്തിരിക്കുന്നത്.

എന്താണ് കേന്ദ്രസർക്കാരിന്റെ സ്വദേശ് ദർശൻ സ്കീം?
തീം അടിസ്ഥാനമാക്കിയുള്ള ടൂറിസ്റ്റ് സർക്യൂട്ടുകളുടെ സംയോജിത വികസനത്തിനായി ഇന്ത്യൻ ഗവൺമെന്റിന്റെ ടൂറിസം, സാംസ്കാരിക മന്ത്രാലയം 2014-15 ൽ ആരംഭിച്ച ഒരു കേന്ദ്ര മേഖലാ പദ്ധതിയാണ് സ്വദേശ് ദർശൻ സ്കീം എന്നാണ് ഇതിനെ ഔദ്യോഗിക വെബ്സൈറ്റിൽ വിശദീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ അനുവദിച്ച 76 പദ്ധതികളില്‍ 52 എണ്ണവും പൂര്‍ത്തിയായെന്ന് ക്രേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഇന്ത്യയിലെ വിനോദസഞ്ചാര സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു. സ്വദേശ് ദർശൻ പദ്ധതിക്ക് കീഴിൽ, സർക്യൂട്ടുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ടൂറിസം മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സാമ്പത്തിക സഹായം നല്കുന്നു

വിനോദസഞ്ചാര മേഖലയെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമ്പത്തിക വളർച്ചയ്ക്ക് പ്രേരകശക്തിയായും വിവിധ മേഖലകളുമായുള്ള സമന്വയം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു പ്രധാന എഞ്ചിനായി സ്വച്ഛ് ഭാരത് അഭിയാൻ, സ്കിൽ ഇന്ത്യ, മെയ്ക്ക് ഇൻ ഇന്ത്യ തുടങ്ങിയ മറ്റ് പദ്ധതികളുമായി സമന്വയിപ്പിക്കാനാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.
1,151 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രം വകയിരുത്തിയിരിക്കുന്നത്.

'ലോക്കൽ ഫോർ ലോക്കൽ' എന്ന മുദ്രാവാക്യത്തോടെ, നവീകരിച്ച പദ്ധതിയായ സ്വദേശ് ദർശൻ 2.0 ഒരു ടൂറിസം കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ മുഴുവൻ സാധ്യതകളും തിരിച്ചറിഞ്ഞ് "ആത്മനിർഭർ ഭാരത്" കൈവരിക്കാൻ ശ്രമിക്കുന്നു. സ്വദേശ് ദർശൻ 2.0 എന്നത് വർദ്ധിച്ചുവരുന്ന മാറ്റമല്ല, മറിച്ച് സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ ടൂറിസം ഡെസ്റ്റിനേഷനുകൾ വികസിപ്പിക്കുന്നതിനുള്ള ഒരു സമഗ്ര ദൗത്യമായി സ്വദേശ് ദർശൻ സ്കീമിനെ വികസിപ്പിക്കും.

സ്വദേശ് ദർശൻ സ്കീം 2.0യ്ക്ക് കീഴിൽ ടൂറിസത്തിന് ഇനിപ്പറയുന്ന പ്രധാന തീമുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്:
സംസ്കാരവും പൈതൃകവും
സാഹസിക ടൂറിസം
ഇക്കോ ടൂറിസം
വെൽനസ് ടൂറിസം
മൈസ് ടൂറിസം
ഗ്രാമീണ ടൂറിസം
ബീച്ച് ടൂറിസം
ക്രൂയിസ് - സമുദ്രവും ഉൾനാടും

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news kumarakom kerala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+