Search
  • Follow NativePlanet
Share
» » വരുമാനം നല്കുന്ന പ്രണയ സ്മാരകം! ടിക്കറ്റിലൂടെ മാത്രം താജ് മഹൽ നേടിയത് 98 കോടി! അമ്പരപ്പിക്കുന്ന കണക്ക്

വരുമാനം നല്കുന്ന പ്രണയ സ്മാരകം! ടിക്കറ്റിലൂടെ മാത്രം താജ് മഹൽ നേടിയത് 98 കോടി! അമ്പരപ്പിക്കുന്ന കണക്ക്

താജ് മഹൽ എന്നാൽ അത്ഭുതമാണ്. നിർമ്മിതിയുടെയും പൂർണ്ണതയുടെയും പ്രണയത്തിന്‍റെയും തലയുയർത്തി നിൽക്കുന്ന അടയാളം. ഇന്ത്യക്കാർ മാത്രമല്ല, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നു സ‍ഞ്ചാരികൾ ഇവിടേക്ക് എത്തുന്നു. ഇന്ത്യയെ ലോകത്തിനു മുന്നിൽ അയാളപ്പെടുന്ന ഒന്നുകൂടിയാണിത്. എന്നാൽ ഇതു മാത്രമല്ല, ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ചരിത്രസ്മാരകങ്ങളിലൊന്നു കൂടിയാണ് താജ്മഹലെന്ന് പറയുകയാണ് കണക്കുകൾ.

അതെ, സാമ്പത്തിക വർഷം 2024 ൽ ടിക്കറ്റ് മാത്രം വിറ്റ വകയിൽ 98 കോടി രൂപയാണ് താജ് മഹല്‌ കേന്ദ്ര പുരാവസ്തു വകുപ്പിന് നേടിക്കൊടുത്തത്. കൃത്യമായി പറയുകയാണെങ്കിൽ 98,55,27,533 രൂപ. ഇതോടെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംരക്ഷിക്കുന്ന സ്മാരകങ്ങളുടെ വരുമാന പട്ടികയിൽ ഒന്നാമതും താജ്മഹൽ എത്തി. കൂടാതെ, കഴിഞ്ഞ അഞ്ച് വര്‌ഷത്തിൽ ടിക്കറ്റ് ഇനത്തിൽ മൊത്തത്തില്‍ അഞ്ച് വർഷത്തിനിടെ 297 കോടി രൂപയാണ് താജ്മഹൽ വരുമാനം നേടിയത്.

Taj Mahal Earns Rs 297 Crore in 5 Years

കഴിഞ്ഞ അഞ്ച് വർഷങ്ങളിലും ഏറ്റവും കൂടുതൽ ആളുകൾ ,സന്ദർശിച്ച സ്മാരകങ്ങളുടെ പട്ടികയിൽ താജ്മഹൽ തന്നെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. 2025 ൽ 67,80,215 ആളുകൾ ആഗ്രയിലെ ഏഴ് ലോകമഹാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ സന്ദർശിച്ചു.
കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ചോദ്യത്തിന് കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്ത് ആണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ വിവിധ സ്മാരകങ്ങളിലേക്ക് പ്രവേശന ടിക്കറ്റുകൾ വിൽക്കുന്നതിൽ നിന്ന് ലഭിച്ച തുക, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ പ്രവേശന ടിക്കറ്റുകൾ വിൽക്കുന്നതിലൂടെ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച സ്മാരകങ്ങളെക്കുറിച്ചുള്ള വിവരം തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് കേന്ദ്ര മന്ത്രി ഉത്തരം നല്കിയത്.

വരുമാനത്തിൽ മുന്നിൽ നിൽക്കുന്ന പുരാവസ്തു വകുപ്പിന്‍റെ സ്മാരകങ്ങൾ

1. താജ് മഹൽ - 98.5 കോടി
2. കുത്തബ് മിനാർ - 23.8 കോടി
3. ചെങ്കോട്ട - 18 കോടി
4. ആഗ്രാ കോട്ട - 15.3കോടി
5. കൊണാർക്ക് സൂര്യ ക്ഷേത്രം - 12.7 കോടി
6. ഹുമയൂൺ ശവകുടീരം - 10 കോടി
7. മാമല്ലപുരം, ചെന്നൈ - 7.4 കോടി
എല്ലോറ ഗുഹകൾ - 7.1 കോടി
9. ഫത്തേപൂർ സിക്രി - 6.7 കോടി
10. ചിറ്റോർഗഡ് കോട്ട - 4.3 കോടി

മുൻ വർഷങ്ങളിലെ വരുമാനം

കഴിഞ്ഞ അഞ്ച് വർഷവും വരുമാനത്തിൽ ഒന്നാം സ്ഥാനം താജ് മഹലിന് തന്നെയാണ്.
2020ല ൽ ആഗ്രയിലെ ആഗ്ര കോട്ട, ഡൽഹിയിലെ കുത്തബ് മിനാർ എന്നിവയായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉണ്ടായിരുന്നത്. സാമ്പത്തിക വർഷം 2021 ൽ തമിഴ്നാട്ടിലെ മാമല്ലപുരം രണ്ടാ സ്ഥാനവും കൊണാർക്കിലെ സൂര്യക്ഷേത്രം മൂന്നാം സ്ഥാനവും നേടി. 2024 ൽ കുത്തബ് മിനാർ, ചെങ്കോട്ട എന്നിവയാണ് രണ്ടും മൂന്നും സ്ഥാനം വരുമാനത്തിൽ കരസ്ഥമാക്കിയത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: taj mahal
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+