താജ് മഹൽ.. അനശ്വര പ്രണയത്തിന്‍റെ അടയാളമായി ഉയർന്നു നിൽക്കുന്ന സ്മാരകം. ജീവിതത്തിലൊരിക്കലെങ്കിലും ഇതിന്‍റെ കാഴ്ച നേരിട്ട് കാണണമെന്ന് ആഗ്രഹിക്കാത്ത ആരും കാണില്ല! വെണ്ണക്കല്ലിൽ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന അതിന്‍റെ മനോഹരമായ രൂപത്തിനു മുന്നിൽ ഒന്നു ചെന്നു നിൽക്കുവാൻ ആരാണ് ആഗ്രഹിക്കാത്തത്?
താജ്മഹലിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതിനു പറ്റിയ സമയം ഇതാ വന്നിരിക്കുകയാണ്. കാലാവസ്ഥ കൊണ്ടും സമയം കൊണ്ടും മാത്രമല്ല. ഇത്തവണ താജ്മഹൽ സഞ്ചാരികളെ ക്ഷണിക്കുന്നത് മറ്റൊരു പ്രത്യേകത കൊണ്ടാണ്.

PC: Ali Al-Sheiba/Unsplash
ഫെബ്രുവരിയിലെ വരുന്ന മൂന്ന് ദിവസങ്ങളില്‍ താജ്മഹലിലേക്കുള്ള പ്രവേശനം സഞ്ചാരികൾക്ക് സൗജന്യമാണ്.
താജ്മഹൽ എന്ന അത്ഭുത നിർമ്മിതിക്ക് നേതൃത്വം നല്കിയ മുഗൾ ചക്രവർത്തിയായ ഷാജഹാന്‍റെ മരണദിനത്തിന്‍റെ ഓർമ്മയ്ക്കായാണ് സൗജന്യ പ്രവേശനം അനുവദിക്കുന്നത്. ഈ വർഷം ഫെബ്രുവരി 17,18, 19 തിയ്യതികളിലായാണ് ഇത്തവണത്തെ അനുസ്മരണ ചടങ്ങുകൾ നടക്കുന്നത്.
ഈ ദിവസങ്ങളിൽ മാത്രമാണ് ഷാജഹാന്റെയും മുംതാസിന്റെയും ശവകുടീരങ്ങൾ ബേസ്‌മെന്റിൽ പൊതുജനങ്ങൾക്ക് കയറികാണുവാനായി സാധിക്കുന്നത്. താജ്മഹലിന്‍റെ കാഴ്ചകൾക്കൊപ്പം അതിന്‍റെ സമ്പന്നമായ ചരിത്രവും പാരമ്പര്യവും വാസ്തുവിദ്യയും കൂടി അറിയുവാനും പരിചയപ്പെടുവാനും ആഗ്രഹിക്കുന്നവർക്ക് അസുലഭമായ ഒരു അവസരമായിരിക്കുമിത്.
മൂന്ന് ദിവസം
ഉർസ് എന്നു പേരിട്ടിരിക്കുന്ന ഈ ചടങ്ങിന്റെ മൂന്ന് ദിവസങ്ങളിലും പ്രത്യേകം ചടങ്ങുകളാണ് ഉള്ളത്. "ചദർ പോഷി, സാൻഡൽ, ഗുസുൽ, "കുൽ എന്നിങ്ങനെ വിവിധ ചടങ്ങുകൾ നടക്കും.
ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് അനുസരിച്ച്, ഫെബ്രുവരി 17 ന് 'ഗുസ്ൽ' ചടങ്ങ് നടക്കും. മറ്റ് ആചാരങ്ങൾ ആരംഭിക്കുന്നതിനു മുൻപുള്ള നിർബന്ധിത പൂർണ്ണ ശരീര ശുദ്ധീകരണമാണ്. ഫെബ്രുവരി 18-ാം തിയതിയും സവിശേഷമായ ചില ചടങ്ങുകൾ ഇവിടെ നടക്കും. അവസാന ദിവസമായ ഫെബ്രുവരി 19-ന് ആണ് കുൽ എന്ന ചടങ്ങ് നടക്കുന്നത്. വിശുദ്ധ ഖുർആനിലെ നാല് അടിസ്ഥാന അധ്യായങ്ങളുടെ പാരായണമാണ് കുൽ.
താജ് മഹോത്സവ് 2023
താജ് മഹലിൽ നടക്കുന്ന വാർഷികോത്സവമാണ് താജ് മഹൽ. ഫെബ്രുവരിയിലാണ് യാത്രയെങ്കിൽ ഇത്തവണ താജ് മഹോത്സവും കൂടി കണ്ട് വരാം.
പത്ത് ദിവസം നീണ്ടു നിൽക്കുന്ന താജ് മഹോത്സവം ഈ വർഷം ഫെബ്രുവരി 18 മുതൽ 28 വരെയാണ്. ആധുനികതയുടെയും പാരമ്പര്യത്തിന്റെയും ഏറ്റവും മികച്ച രീതിയിലുള്ള കൂടിച്ചേരൽ എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലകളും കരകൗശല വിദ്യകളും പാരമ്പര്യങ്ങളും രീതികളും പരിചയപ്പെടുവാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












