ലോകാത്ഭുതങ്ങളിലൊന്നായി തലയുയര്‍ത്തി നിൽക്കുന്ന താജ്മഹൽ...വെണ്ണക്കല്ലിൽ തീര്‍ത്ത ഈ നിർമ്മിതി നേരിട്ടു കാണുവാൻ ആഗ്രഹിക്കാത്തവരാരും കാണില്ല! ആഗ്രയിൽ യമുനാ നദിയുടെ തീരത്ത് കടന്നുപോയ തലമുറകളെയും ഇനി വരാനിരിക്കുന്നവരെയും എല്ലാം വിസ്മയിപ്പിക്കുവാൻ പോന്ന താജ്മഹൽ പൂർണ്ണമായും വെണ്ണക്കല്ലിലാണ് നിർമ്മിച്ചിരിക്കുന്നത്. ആയിരക്കണക്കിന് തൊഴിലാളികൾ നീണ്ട 22 വർഷമെടുത്തു പൂർത്തിയാക്കിയ ഇത് ലോകത്തെ മുഴുവൻ ആകർഷിക്കുന്നു.

PC:Shan Elahi/ Unsplash
ഒരിക്കലെങ്കിലും ഈ നിര്‍മ്മിതി നേരിട്ടു കാണുവാനുള്ള ഒരു യാത്രയ്ക്കായി തയ്യാറെടുക്കുകയാണെങ്കിൽ അത് 2023 ഫെബ്രുവരിയിൽ ആയാലോ? അങ്ങനെയാമെങ്കിൽ താജ്മഹൽ മാത്രമല്ല, സാംസ്കാരിക വൈവിധ്യങ്ങൾ അണിനിരക്കുന്ന കാഴ്ചകളും കലയെയും ചരിത്രത്തെയും പരിചയപ്പെടുത്തുവാൻ നിൽക്കുന്ന കലാകാരന്മാരും ഒക്കയായി നിരവധി കാഴ്ചകൾ കാത്തിരിക്കുന്നുണ്ട്. അതെന്താണ് ഫെബ്രുവരിയിൽ ഇത്ര ആഘോഷമെന്നല്ല?!
താജ് മഹോത്സവ് 2023
ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും ആഘോഷം നിറഞ്ഞതുമായ സാംസ്കാരിക മേളയാണ് താജ് മഹോത്സവ്. രാജ്യത്തിന്‍റെ ചരിത്രവും സംസ്കാരവും സമ്പന്നമായ കലകളും പാരമ്പര്യവും നൃത്തവും സംഗീതവും രുചികളും ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുന്ന അസുലഭ ദിവസങ്ങളാണിത്. വെറും പത്ത് ദിവസത്തിൽ രാജ്യത്തിന്റെ വൈവിധ്യം ഇവിടെ ആസ്വദിക്കുവാൻ സാധിക്കില്ലെങ്കിൽപ്പോലും ഒരു തുടക്കമെന്ന നിലയിൽ ഇത് മതിയാവും. മാത്രമല്ല, താജ്മഹൽ മാത്രം കാണാൻ പ്ലാൻ ചെയ്തു പോകുന്ന യാത്രയേക്കാളും കുറച്ചുകൂടി യാത്രാനുഭവങ്ങള്‍ ലഭിക്കുവാനും ആളുകളെ പരിചയപ്പെടുത്തുവാനുമെല്ലാം ഇത് സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ആധുനികതയുടെയും പാരമ്പര്യത്തിന്റെയും ഏറ്റവും മികച്ച രീതിയിലുള്ള കൂടിച്ചേരൽ എന്നാണിതിനെ വിശേഷിപ്പിക്കുന്നത്.
അതുല്യമായ കലാസൃഷ്ടികൾ കാണാം
രാജ്യത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ അതുല്യമായ കലാസൃഷ്ടികളും കരകൗശല കഴിവും ഇവിടെ നേരിട്ടു ദർശിക്കാം. ഇന്ത്യയിലെമ്പാടുമുള്ള നൂറുകണക്കിന് പ്രശസ്ത കരകൗശല വിദഗ്ധർ മേളയിൽ പങ്കെടുക്കുകയും അവരുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. വിവിധ പ്രദേശങ്ങളുടെ തനത് കലകളും പ്രത്യേകതകളുമാണ് ഓരോ താജ് മഹോത്സവത്തിലും സഞ്ചാരികളെ ആകർഷിക്കുന്നത്. വടക്കുകിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ള മുളയും ചൂരലും, ഉത്തർപ്രദേശിൽ നിന്നുള്ള മാർബിൾ, സർദോസി ജോലികൾ, കശ്മീരിൽ നിന്നുള്ള പരവതാനികൾ, ഷാളുകൾ എന്നിവ അതിൽ ചിലതു മാത്രമാണ്.
നൃത്തവും സംഗീതവും
ഏതു പ്രായക്കാർക്കും വ്യത്യസ്ത കലാഭിരുചികൾ ഉള്ളവർക്കും ഒട്ടും വിരസതയില്ലാതെ സമയം ചിലവഴിക്കുവാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൃത്തവും സംഗീതരൂപങ്ങളും നാടോടി നൃത്തരൂപങ്ങളും ഇവിടെ ആസ്വദിക്കാം. മറ്റൊരവസരത്തിലും നിങ്ങൾക്ക് കാണുവാൻ പോലും കാണുവാൻ സാധിക്കാത്ത കലാമുഹൂർത്തങ്ങളും നൃത്തരൂപങ്ങളും ഉറപ്പായും നിങ്ങള്‍ക്ക് ആസ്വദിക്കാം.
രുചികൾ
തദ്ദേശിയ രുചികളുടെ മഹാസമ്മേളനം തനന്െയാണ് താജ് മഹോത്സവം ഒരുക്കുന്നത്. ഗോത്രവിഭാഗങ്ങളുടെ തീർത്തും വ്യത്യസ്തമായ രുചികൾ മുതൽ ചില പ്രദേശങ്ങളുടെ മാത്രം പ്രത്യേകതകളായ പാചകരീതികളും വൈവിധ്യങ്ങളും ഇവിടെ ആസ്വദിക്കാം.
താജ് മഹോത്സവ് 2023- തിയതിയും പ്രവേശനവും
പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഈ വാർഷികോത്സവത്തിന് ഇപ്പോഴിതാ തുടക്കമായിരിക്കുകയാണ്. 2023 ഫെബ്രുവരി 18ന് തുടങ്ങിയ താജ് മഹോത്സവ് 27 വരെ നീണ്ടുനിൽക്കും. ആഗ്രയിലെ താജ് മഹോത്സവ് കമ്മിറ്റിയാണ് താജ് മഹോത്സവം സംഘടിപ്പിക്കുന്നത്. താജ്മഹലിന്റെ കിഴക്കൻ ഗേറ്റിന് സമീപമുള്ള (Eastern Gate of the Taj Mahal)ശിൽപ്ഗ്രാമിലാണ് ഇത് നടക്കുന്നത്. ആഗ്രയിലെ കരകൗശല ഗ്രാമമെന്നാണ് ശിൽപ്ഗ്രാം അറിയപ്പെടുന്നത്.
മുതിര്‍ന്നവര്‍ക്ക് 50 രൂപയാണ് പ്രവേശന ഫീസ്. അഞ്ച് വയസ്സു വരെ പ്രായമുള്ള കുട്ടികൾക്കും വിദേശ വിനോദ സഞ്ചാരികൾക്കും പ്രവേശന ഫീസ് ഇല്ല. 100 പേരടങ്ങുന്ന സ്കൂളില്‍ നിന്നുള്ള ഗ്രൂപ്പിന് 500 രൂപയ്ക്ക് പ്രവേശനം അനുവദിക്കും
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












