ട്രെയിൻ റദ്ദാക്കി; ബെംഗളൂരു, തിരുവനന്തപുരം ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, തിരുവനന്തപുരം- ബാംഗ്ലൂർ റൂട്ടിലെ സ്പെഷ്യൽ ട്രെയിൻ സർവീസ് റദ്ദാക്കി റെയില്‍വേ. ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച സ്പെഷ്യൽ സർവീസാണ് റദ്ദാക്കിയത്. പ്രവർത്തന കാരണങ്ങളാലാണ് സർവീസ് റദ്ദാക്കിയതെന്ന് ദക്ഷിണ റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു.
തിരുവനന്തപുരം നോർത്ത്- എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ, എസ്എംവിടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ എന്നീ സർവീസുകളാണ് ഇല്ലാത്തത്.

ചൊവ്വാഴ്ചകളിൽ വൈകിട്ട് 6.05 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06083 തിരുവനന്തപുരം നോർത്ത്- എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ 2025 ജനുവരി 21, 28 തിയതികളിലും ജനുവരി 22, 39 എന്നീ ബുധനാഴ്ചകളില്‍ ഉച്ചയ്ക്ക് 12.45 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06084 എസ്എംവിടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിനും ആണ് പൂർണ്ണമായും റദ്ദാക്കിയത്.
ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കി
തിരുവനന്തപുരം ഡിവിഷനിലെ വിവിധ സെക്ഷനുകളിൽ എഞ്ചിനീയറിംഗ് ജോലികൾ സുഗമമാക്കുന്നതിന് ഫിക്‌സഡ് ടൈം കോറിഡോർ ബ്ലോക്ക് കാരണം, ട്രെയിൻ സർവ്വീസുകളിൽ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
ഡോ. എംജിആര് ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് ജനുവരി 25 ന് രാത്രി 8.55 ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 22639 ഡോ. എംജിആര് ചെന്നൈ സെൻട്രൽ - ആലപ്പുഴ സൂപ്പർഫാസ്റ്റ് തൃശൂരിൽ സർവീസ് അവസാനിപ്പിക്കും. തൃശൂരിനും ആലപ്പുഴയ്ക്കും ഇടയിൽ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കി.
ആലപ്പുഴയിൽ നിന്ന് ജനുവരി 26 ന് ഉച്ചകഴിഞ്ഞ് 3.20 ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 22640 ആലപ്പുഴ - ഡോ എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് ആലപ്പുഴയ്ക്കും എറണാകുളം ജംങ്ഷനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. പകരം എറണാകുളം ജംങ്ഷനിൽ നിന്ന് അന്ന് വൈകിട്ട് 4.35 ന് ട്രെയിൻ പുറപ്പെടും.
അധിക സർവീസുകൾ
ദക്ഷിണ റെയിൽവേ സെക്കന്ദരാബാദ്- കൊല്ലം റൂട്ടിൽ അധിക സർവീസുകൾ നടത്തും.
ട്രെയിൻ നമ്പർ 07015 സെക്കന്ദരാബാദ്- കൊല്ലം എക്സ്പ്രസ് സ്പെഷ്യൽ ജനവുരി 23 വ്യാഴാഴ്ചയും ട്രെയിൻ നമ്പർ 07176 കൊല്ലം - സെക്കന്ദരാബാദ് എക്സ്പ്രസ് ജനുവരി 25 ശനിയാഴ്ചയു അധിക സർവീസ് നടത്തും.
ട്രെയിൻ വഴിമാറിയോടും
ഫെബ്രുവരി 2 ഞായറാഴ്ച രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22613 രാമേശ്വരം - അയോധ്യ കന്‍റോൺമെന്‍റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് റൂട്ട് മാറ്റി. മാണിക്‌പൂർ ജംക്ഷൻ,
പ്രയാഗ്രാജ് ജംക്ഷൻ, പ്രയാഗ്,ജൗൻപൂർ ജംക്ഷൻ
അയോധ്യ കന്‍റോൺമെന്‍റ് എന്ന റൂട്ട് മാറ്റി മാണിക്‌പൂർ,
പ്രയാഗ്രാജ് ഛെഓക്കി ജംക്ഷൻ, ജിയോനാഥ്പൂർ, വാരാണസി ജംക്ഷൻ വഴി അയോധ്യ കന്‍റോൺമെന്‍റ് എത്തും.
അതായത്, നൈനീ ജംക്ഷൻ, പ്രയാഗ്രാജ് ജംക്ഷൻ എന്നീ സ്റ്റേഷനുകൾ ഒഴിവാക്കുകയും പ്രയാഗ്രാജ് ഛെഓക്കി ജംക്ഷൻ കൂട്ടിച്ചേർക്കുകയും ചെയ്തു.
കൃത്യതയുള്ള ട്രെയിൻ
വൈകിയോടുന്ന ട്രെയിൻ സർവീസുകൾ ഇന്ത്യക്കാർക്ക് പുതുമയുള്ള ഒരു കാര്യമല്ല. നിസാരം മിനിറ്റുകൾ മുതൽ രണ്ടു ദിവസം വരെയൊക്കെ വൈകി ഓടുന്ന ട്രെയിനുകൾ പലപ്പോഴും നമ്മൾ കണ്ടിട്ടുമുണ്ട്. ഇന്ത്യയില്‍ ട്രെയിൻ ഏറ്റവും കൃത്യതയോടെ ഓടിയ വർഷമാണ് 2024 എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റെയിൽയാത്ര പുറത്തിറക്കിയ വിവരങ്ങളനുസരിച്ച് 2023 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഏകദേശം എട്ടു ശതമാനം കുറഞ്ഞിട്ടുണ്ട്. ഏറ്റവും കുറഞ്ഞ സമയത്തിൽ ട്രെയിനുകൾ വൈകിയോടുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി.
അതേസമയം, ഇന്ത്യയിലെ ഏറ്റവും കൃതൃത്യയുള്ള, സമയനിഷ്ഠ പാലിക്കുന്ന സർവീസായി വന്ദേ ഭാരത് മാറി. സമയം പാലിക്കുന്നതിൽ ഒരിക്കലും ശ്രദ്ധിക്കാത്ത ശതാബ്ദി ട്രെയിനുകള്‍ മികച്ച പ്രകടനം കാഴ്ചവെച്ച വർഷം കൂടിയാണ് 2024.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













