യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കും തിരികെയും ഇനി എയർ ഇന്ത്യാ സർവീസും. ഒരു മണിക്കൂറിൽ താഴെ സമയത്തിൽ തലസ്ഥാനത്തു നിന്നും കൊച്ചിയിലെത്താൻ ഇനി മറ്റു വഴി നോക്കേണ്ട. നവംബർ 23 ശനിയാഴ്ച എയർ ഇന്ത്യ എക്സ്പ്രസിന്റെ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കുള്ള സർവീസിന് തുടക്കമായി.
ആഴ്ചയിൽ രണ്ടു ദിവസം വീതമാണ് സർവസ്. ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 7:15നു തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് 8:05നു കൊച്ചിയിലെത്തും. 50 മിനിറ്റാണ് യാത്രാ സമയം. തിരികെ കൊച്ചി- തിരുവനന്തപുരം യാത്ര തിങ്കൾ, വെള്ളി ദിവസങ്ങളിലാണ്. രാത്രി 11 മണിക്ക് പുറപ്പെട്ടു 11:50നു തിരുവനന്തപുരത്തെത്തുന്ന വിധത്തിലാണ് ക്രമീകരണം.

തിരുവനന്തപുരം-കൊച്ചി റൂട്ടിൽ ഇൻഡിഗോയുടെ പ്രതിദിന സർവീസിന് പുറമേയാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങിയിരിക്കുന്നത്. ഇരുനഗരങ്ങളിലേക്കുമുള്ള യാത്രകൾക്ക് സഞ്ചാരികള്‍ക്ക് ഇതോടെ കൂടുതൽ ഓപ്ഷനുകളും സമയ ക്രമീകരണങ്ങളും ലഭിക്കും.
കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 325-ലധികം പ്രതിദിന ഫ്ലൈറ്റുകളെ അപേക്ഷിച്ച് ഈ ശൈത്യകാലത്ത് എയർലൈൻ പ്രതിദിനം 400-ലധികം ഫ്ലൈറ്റുകൾ നടത്തും. ചെന്നൈ-ഗോവ, ചെന്നൈ-ജയ്പൂർ, ചെന്നൈ-പുണെ, ഡൽഹി-ഇൻഡോർ, ഹൈദരാബാദ്-ഗ്വാളിയോർ, കൊച്ചി-പൂനെ, വിശാഖപട്ടണം-വിജയവാഡ തുടങ്ങിയ റൂട്ടുകളും ഷെഡ്യൂളില് ഉണ്ട്.
ഇത് കൂടാതെ, കൊൽക്കത്ത - ശ്രീ വിജയ പുരം (പോർട്ട് ബ്ലെയർ), കൊൽക്കത്ത - ഇൻഡോർ എന്നീ റൂട്ടുകളിലും നേരിട്ടുള്ള വിമാന സർവീസുകൾ ഇൻഡിഗോ അവതരിപ്പിക്കും. അടുതത് മാസത്തോടെ കൊൽക്കത്ത-പോർട്ട് ബ്ലെയർ ഫ്ലൈറ്റ് ആരംഭിക്കുമെന്നണ് റിപ്പോർട്ടുകൾ., 2024 ഡിസംബർ 1 മുതൽ ജമ്മു, ശ്രീ വിജയ പുരം (പോർട്ട് ബ്ലെയർ) എന്നീ രണ്ട് പുതിയസ്ഥലങ്ങളിലേക്ക് എയർ ഇന്ത്യ എയർലൈൻ പ്രവർത്തനം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













