തൃശൂർ പൂരമെന്നു കേട്ടാൽ തൃശൂരുകാർക്ക് മാത്രമല്ല, മലയാളികൾക്കു മുഴുവൻ ഒരു വികാരം തന്നെയാണ്. കൊട്ടും മേളവും വെടിക്കെട്ടും ആൾക്കൂട്ടവും എല്ലാം ചേരുന്ന പൂരക്കാലം. എന്നാൽ പൂരം കണ്ടവരേക്കാൾ ഇനിയും കാണാത്തവരായിരിക്കും കൂടുതലുള്ളത്. വര്‍ഷത്തിലൊരിക്കൽ നടക്കുന്ന പൂരം കാണാൻ സാധിക്കാത്തവർക്ക് ഇതാ ആഴ്ചയിലൊന്നു വെച്ച് പൂരം കാണാം. അതും ചടങ്ങുകളിലോ കാഴ്ചയിലോ ഒരു കുറവുമില്ലാതെ.
തൃശൂർ പൂരത്തിന്‍റെ പ്രതിവാര ത്രീഡി ലേസർ ഷോ നടത്തുവാനുള്ള പദ്ധതികൾ അണിയറയിൽ സജീവമായിരിക്കുകയാണ്. പൂരത്തിന്‍റെ കാഴ്ചകൾ സ്ഥിരമായി ആസ്വദിക്കുവാനായി തെക്കേ ഗോപുരനടയിൽ 10 എച്ച്ഡി പ്രോജക്ടറുകളുടെ സഹായത്തോടെ പ്രദർശിപ്പിക്കാനുള്ള പദ്ധതിയാണ് ഒരുങ്ങുന്നത്. സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് (സില്‍ക്ക്) ആണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്.

PC:രമേഷ്ങ്
തൃശൂർ പൂരത്തിലെ പ്രധാന ചടങ്ങുകളായ കൊടിയേറ്റം മുതൽ കുടമാറ്റം, ഇലഞ്ഞിത്തറ മേളം, വെടിക്കെ്, ഉപചാരം ചൊല്ലിപ്പിരിയുന്നത് വരെയുള്ള ചടങ്ങുകൾ ഈ ലേസർ ഷോ വഴി സന്ദർശകർക്ക് ആസ്വദിക്കാം. അതോടൊപ്പം പൂരത്തിന്‍റെയും വടക്കുംനാഥൻ ക്ഷേത്രത്തിന്റെ ചരിത്രവും ഷോയിൽ ഉൾപ്പെടുത്താനും തീരുമാനമുണ്ട്. പൂരത്തിന്റെ താളത്തിനും മേളത്തിനും ഒരു കുറവുമില്ലാതെ ചടങ്ങുകളെല്ലാം അതേപടിയാണ് ലേസർഷേയിൽ ആസ്വദിക്കാൻ സാധിക്കുക. 20 മിനിറ്റിലധികം ദൈർഘ്യം ഷോയ്ക്കുണ്ടാകും.
ഏറ്റവും ആധുനിക വിദ്യകളുടെ സഹായത്തോടെ തയ്യാറാക്കുന്ന ലേസർ ഷോയ്ക്ക് പക്ഷേ, എന്തെങ്കിലും സ്ഥിരം സംവിധാനങ്ങളോ നിർമ്മാണ പ്രവർത്തനങ്ങളോ ആവശ്യമില്ല. ഷോ നടക്കുന്ന സമയത്ത് മാത്രം സജ്ജീകരിക്കുവാൻ കഴിയുന്ന സംവിധാനങ്ങളേ ഇതിനാവശ്യമായി വരികയുള്ളൂയ ഏകദേശം മൂന്നര കോടി രൂപയാണ് ഇതിന്റെ ചെലവ്. കേരളാ ടൂറിസം വകുപ്പാണ് ഇതിനാവശ്യമായ ഫണ്ട് നല്കുന്നത്.
പൂരത്തിന്‍റെ മേളവും താളവും സ്ഥിരമായി ഒരുക്കുന്ന ഈ പദ്ധതിയിൽ പൂരക്കാലത്ത് അല്ലാതെ തൃശൂരിലെത്തുന്നവർക്കും പൂരം കണ്ടേ അതേ അനുഭവത്തോടെ മടങ്ങാം. നാലുമാസത്തിനുള്ളിൽ പൂരം ത്രീഡി ലേസർ ഷോ ആരംഭിക്കുമെന്നാണ് വിവരം. പൂരം ലേസർ ഷോയുമായി ബന്ധപ്പെട്ട ആലോചനാ യോഗം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേർന്നു. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ദേവസ്വം അധികൃതരും ക്ഷേത്ര ഭാരവാഹികളും യോഗത്തില്‍ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.
Read Also: ഓഗസ്റ്റിലെ യാത്രകൾ കുറയ്ക്കേണ്ട! വള്ളസദ്യ കഴിക്കാം,നാലമ്പല ദർശനം, മൂന്നാറും അമ്പനാടും കയറാം

PC:Arunjayantvm
തൃശൂർ പൂരം ചരിത്രം
പൂരങ്ങളുടെ പൂരം എന്നാണ് തൃശൂർ പൂരം അറിയപ്പെടുന്നത്. ഓരോ വർഷവും ലക്ഷക്കണക്കിനാളുകളാണോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പൂരക്കാലത്ത് തൃശൂരിൽ എത്തുന്നത്. മലയാളമാസമായ മേടത്തിലെ പൂരം നാളിലാണ് തൃശൂർ പൂരം നടക്കുന്നത്. ശക്തൻ തമ്പുരാനാണ് പൂരം ആരംഭിച്ചതെന്നും അന്നു പിന്തുടർന്ന് അതേ രീതികളും ചടങ്ങുകളുമാണ് ഇന്നും പിന്തുടരുന്നതെന്നുമാണ് കരുതുന്നത്. ഏകദേശം 200 വർഷത്തോളം പഴക്കമുണ്ട് തൃശൂർ പൂരത്തിനെന്നാണ് ചരിത്രം പറയുന്നത്. പാറമേക്കാവ് ഭഗവതീ ക്ഷേത്രവും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമാണ് തൃശൂര്‍ പൂരത്തിലെ പങ്കാളികള്‍.
ഇത് കൂടാതെ എട്ടു ചെറുപൂരങ്ങളും തൃശൂർ പൂരത്തിനരങ്ങേറും. കണിമംഗലം ശാസ്താവ്, കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂർ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോൾ കാർത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നിവരാണ് ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പിന് വരുന്നത്. പൂരത്തിന്റെ പ്രധാന ദിവസം തന്നെയാണ് ഈ എഴുന്നള്ളിപ്പ് നടക്കുന്നതും.
Cover Image: Kerala Tourism, വിവരങ്ങൾക്ക് കടപ്പാട്:Kerala PRD News
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












