കേരളത്തിലെ ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,റെയിൽവേ ട്രാക്കുകളിൽ അറ്റുകുറ്റപ്പണികൾ നടക്കുന്നതിനാൽ കേരളത്തിലെ വിവിധ ട്രെയിൻ സര്‍വീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. തൃശൂർ ജില്ലയിലെ ഒല്ലൂര്‍ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ ജനുവരി 19 ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ശനിയാഴ്ചയും ട്രെയിൻ സർവീസുകളിൽ മാറ്റമുണ്ട്.
ഞായറാഴ്ച രാവിലെ 3.30നും 7.30നും ഇടയിലാണ് ട്രെയിനുകൾക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിന്‍റെ ഭാഗമായി ചില ട്രെയിനുകൾ പൂർണ്ണമായും മറ്റു ചില ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. മറ്റുചില ട്രെയിനുകളുടെ സർവീസിൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തി. വിശദമായി അറിയാം.

പൂർണ്ണമായി റദ്ദാക്കിയ ട്രെയിനുകൾ
18 ശനിയാഴ്ച എറണാകുളം - ഷൊർണൂർ മെമു (66320)
19 ഞായറാഴ്ച ഷൊർണൂർ - എറണാകുളം മെമു (66319)
18 ശനിയാഴ്ച എറണാകുളം - ഗുരുവായൂർ പാസഞ്ചർ (56318)
19 ഞായറാഴ്ച ഗുരുവായൂർ - എറണാകുളം പാസഞ്ചർ (56313)
19 ഞായറാഴ്ച എറണാകുളം - കോട്ടയം (56005) പാസഞ്ചർ
19 ഞായറാഴ്ച കോട്ടയം - എറണാകുളം പാസഞ്ചർ (56006)
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
18 ശനിയാഴ്ച സർവീസ് തുടങ്ങുന്ന എഗ്മൂർ - ഗുരുവായൂർ എക്സ്പ്രസ് (16127) ചാലക്കുടിയിൽ സർവ്വീസ് അവസാനിപ്പിക്കും.
19 ഞായറാഴ്ച സർവീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷൻ - കണ്ണൂർ (16305) ഇന്റർസിറ്റി എക്‌സ്പ്രസ് എറണാകുളത്തിനും തൃശൂരിനും മധ്യേ യാത്ര റദ്ദാക്കി തൃശൂരിൽ നിന്നാകും സർവീസ് ആരംഭിക്കുക.
18 ശനിയാഴ്ച സർവീസ് തുടങ്ങുന്ന തിരുവനന്തപുരം സെൻട്രൽ - ഗുരുവായൂർ ട്രെയിൻ (16342) എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും.
19 ഞായറാഴ്ച സർവീസ് തുടങ്ങുന്ന ഗുരുവായൂർ - തിരുവനന്തപുരം സെൻട്രൽ (16341) എറണാകുളത്ത് നിന്ന് യാത്ര ആരംഭിക്കും.
18 ശനിയാഴ്ച സർവീസ് തുടങ്ങുന്ന കാരൈക്കൽ - എറണാകുളം ട്രെയിൻ (16187) പാലക്കാട് വച്ച് യാത്ര അവസാനിപ്പിക്കും.
19 ഞായറാഴ്ച സർവീസ് തുടങ്ങുന്ന എറണാകുളം - കാരൈക്കൽ ട്രെയിൻ (16188) യാത്ര തിരികെ ആരംഭിക്കുന്നത് പാലക്കാട് നിന്നാകും.
18 ശനിയാഴ്ച സർവീസ് തുടങ്ങുന്ന മധുരൈ - ഗുരുവായൂർ (16327) ട്രെയിൻ ആലുവയിൽ യാത്ര അവസാനിപ്പിക്കും.
19 ഞായറാഴ്ച സർവീസ് തുടങ്ങുന്ന ഗുരുവായൂർ - മധുരൈ (16328) ട്രെയിൻ ആലുവയിൽ നിന്നാകും യാത്ര ആരംഭിക്കുക.
18 ശനിയാഴ്ച യാത്ര തുടങ്ങുന്ന ചെന്നൈ സെൻട്രൽ - ആലപ്പുഴ എക്‌സ്പ്രസ് പാലക്കാട് വരെയേ സർവീസുണ്ടാകൂ.
19 ഞായറാഴ്ച സർവീസ് തുടങ്ങുന്ന ആലപ്പുഴ ചെന്നൈ സെൻട്രൽ (22640) എക്‌സ്പ്രസ് പാലക്കാട് നിന്നാകും സർവീസ് ആരംഭിക്കുക.
ട്രെയിൻ സർവീസ് നിയന്ത്രണങ്ങൾ
ചെന്നൈ സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ (12623) ട്രെയിനിന് 120 മിനിറ്റ് നിയന്ത്രണം.
മംഗള ലക്ഷദ്വീപ് (12618) ട്രെയിനിന് 110 മിനിറ്റ് നിയന്ത്രണം.
ബംഗളൂരു സിറ്റി - കന്യാകുമാരി എക്‌സ്പ്രസ് (16526) ട്രെയിനിന് 100 മിനിറ്റ് നിയന്ത്രണം.
കേരള സമ്പർക്ക് ക്രാന്തി എക്‌സ്പ്രസ് (12218) ട്രെയിനിന് 70 മിനിറ്റ് നിയന്ത്രണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












