Search
  • Follow NativePlanet
Share
» »പാസ്പോർട്ടിൽ വിസ സ്റ്റാമ്പിങ് ഇനിയില്ല ..സന്ദർശക വിസ പുതുക്കാൻ പുതിയ നിയമം, പുതിയ തീരുമാനവുമായി യുഎഇ

പാസ്പോർട്ടിൽ വിസ സ്റ്റാമ്പിങ് ഇനിയില്ല ..സന്ദർശക വിസ പുതുക്കാൻ പുതിയ നിയമം, പുതിയ തീരുമാനവുമായി യുഎഇ

ദുബായ് ഉൾപ്പെടെയുള്ള എമിറേറ്റുകൾ പൂർണ്ണമായും പാസ്പോർട്ടിൽ വിസ പതിപ്പിക്കുന്നത് ഒഴിവാക്കി പുതിയ തീരുമാനം നിലവിൽ വന്നു

പാസ്പോർട്ടിൽ വിസ സ്റ്റാമ്പിങ് പൂര്‍ണ്ണമായും ഒഴിവാക്കി യുഎഇ.. മറ്റു ചില എമിറേറ്റസുകളിൽ നേരത്തെ തന്നെ ഇത് പ്രാബല്യത്തിൽ വന്നിരുന്നു. ഇനി മുതൽ പാസ്പോർട്ടിനു പകരം എമിറേറ്റ്സ് ഐഡി ഉപയോഗിക്കാം. വിസ സ്റ്റാമ്പ് ചെയ്ത സമയത്ത് നല്കിയ എല്ലാ വിവരങ്ങളും ഐഡി കാർഡിലുമുണ്ടാകും.

UAE Stopped Visa Stamping On Passport

PC:David Rodrigo

എമിറേറ്റ്സ് ഐഡി

യുഎഇയിലെ തിരിച്ചറിയൽ കാർഡാണ് എമിറേറ്റ്സ് ഐഡി.
ഇതിൽ രാജ്യത്ത് താമസിക്കുന്ന ആളുകളുടെ മുഴുവൻ വിവരങ്ങളും ഈ തിരിച്ചറിയൽ കാർഡിലുണ്ട്,
വ്യക്തിഗത വിവരങ്ങള്‍, ജോലി ചെയ്യുന്ന കമ്പനിയുടെ പേര്, തസ്തിക, കാര്‍ഡ് നമ്പര്‍, കാലാവധി, കാർഡ് ഇഷ്യു ചെയ്ത എമിറേറ്റ് തുടങ്ങി വിസയിലെ വിവരങ്ങളെല്ലാം എമിറേറ്റ്‌സ് ഐഡിയിലും കാണാം. മാത്രമല്ല, റസിഡന്‍റ് വിസയുള്ളവർക്ക് ലോകത്തിന്‍റെ ഏതു ഭാഗങ്ങളിൽ നിന്നും ഇവിടുത്തെ ഏത് എമിറേറ്റ്സിലേക്കും പാസ്പോർട്ട് ഇല്ലാതെ വിമാനയാത്ര ചെയ്യുവാൻ സാധിക്കും. ഇതിനായി ഐഡി കാർഡ് കൈവശം സൂക്ഷിക്കേണ്ടതുണ്ട്.
മറ്റ് എമിറേറ്റ്സുകളിൽ കഴിഞ്ഞ മേയ് മാസം മുതൽ തന്നെ ഇത് നിലവിൽ വന്നിരുന്നു. എമിറേറ്റ്സുകളിലേക്കുള്ള യാത്രയും മടക്കയാത്രയും സുഗമമാക്കുവാന് പുതിയ മാറ്റം സഹായിക്കുമെന്നാണ് കരുതുന്നത്.

നിലവിൽ പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്തവർക്ക് ഇതിന്‍റെ കാലാവധി അവസാനിക്കും വരെ അത് ഉപയോഗിക്കാം. നിലവിലെ വിസ പുതുക്കുന്നവർക്കും പുതിയ വിസയ്ക്ക് അപേക്ഷിക്കുന്നവർക്കും എമിറേറ്റ്സ് ഐഡിയാണ് നല്കുക.

എയർലൈൻസുകൾക്ക് യാത്രക്കാരന്റെ റസിഡന്‍സി സ്റ്റാറ്റസ് പരിശോധിക്കണമെങ്കില്‍ എമിറേറ്റ്സ് ഐഡി ചെക്ക് ചെയ്താല്‍ മതിയാകും. മറ്റുള്ള വിദേശ രാജ്യങ്ങളിലെ എമിഗ്രേഷനിൽ പാസ്പോർട്ട് റീഡർ മുഖേന എമിറേറ്റ്സ് ഐഡി കാർഡിലെ വിവരങ്ങൾ ലഭിക്കുവാൻ സൗകര്യമുള്ളതിനാൽ തടസ്സമില്ലാതെ യാത്ര ചെയ്യാം.

യുഎഇയിൽ സന്ദർശക വിസ പുതുക്കുവാൻ

യുഎയിൽ സന്ദർശക വിസ പുതുക്കുന്നതിന് പുതിയ നിയമങ്ങൾ നിലവിൽ വന്നു. ഇതനുസരിച്ച് രാജ്യത്തു തുടർന്നുകൊണ്ട് വിസ പുതുക്കുവാൻ സാധിക്കില്ല. പകരം, സന്ദര്‍ശകർക്ക് വിസ പുതുക്കുവാൻ രാജ്യം വിടണമെന്ന് അബുദാബി, ദുബായ് എമിറേറ്റുകളിലെ ട്രാവൽ ഏജന്‍റുമാർക്ക് നിർദ്ദേശം ലഭിച്ചു.
യുഎഇയില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് രാജ്യത്തിനുള്ളില്‍ നിന്നു തന്നെ വിസ മാറാമെന്ന നിയമമാണ് മാറുവാൻ പോകുന്നത്. നേരത്തെ, കൊവിഡ് സമയത്താണ് രാജ്യത്തിനുള്ളിൽ നിന്നുതന്നെ വിസ മാറുവാനോ പുതുക്കുവാനോ സാധിക്കുന്ന നിയമം വന്നത്. പുതിയ മാറ്റം പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്തിനു പുറത്ത് ഒമാനിലോ മറ്റോ പോയി എക്സിറ്റ് അടിച്ച് തിരിച്ചു വരേണ്ടി വരും.

അതോടെ, ഇനി മുതല്‍ വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് പുതിയ വിസയ്ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല, രാജ്യത്തിനു പുറത്തുപോകണമെന്നു മാത്രം. അങ്ങനെ തിരിച്ചുവരുന്നവര്‍ക്കാണ് വിസിറ്റ് വിസ പുതുക്കാന്‍ കഴിയുക.

ഇതു കൂടാതെ വിസയുടെ മറ്റു നടപടികളിലും യുഎഇയിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. നേരത്തെ 90 ദിവസത്തേയ്ക്കായി നല്കിയിരുന്ന വിസ 60 ദിവസമാക്കി കുറച്ചിരുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+