Search
  • Follow NativePlanet
Share
» »രാജ്യത്തെ ആദ്യത്തെ തണ്ണീർത്തട നഗരമാകാൻ ഉദയ്പൂർ

രാജ്യത്തെ ആദ്യത്തെ തണ്ണീർത്തട നഗരമാകാൻ ഉദയ്പൂർ

ഉദയ്പൂർ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് തടാകങ്ങൾ തന്നെയാണ്. തടാകങ്ങളും അതിനോട് ചേർന്നു കിടക്കുന്ന കൊട്ടാരങ്ങളും അതിനെല്ലാം അതിര് തീർത്ത് ഉയർന്നു നില്‍ക്കുന്ന ആരവല്ലി പർവ്വത നിരകളും.. ഇത്രയുമായാൽ ഉദയ്പൂരിന്‍റെ ചിത്രം പൂർത്തിയാക്കാം. വിനോദസഞ്ചാരികളും ചരിത്രകാരന്മാരും ബജറ്റ് യാത്രകരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഉദയ്പൂർ രാജസ്ഥാന്‍റെ അഭിമാന ഇടം കൂടിയാണ്.

ഇപ്പോഴിതാ, മറ്റൊരു ബഹുമതിക്കു കൂടി ഉദയ്പൂർ ഒരുങ്ങുകയാണ്.
റാംസർ കൺവെൻഷൻ ഓഫ് ഇന്റർനാഷണൽ ഇംപാർട്ടൻസ് അനുസരിച്ച് പരിസ്ഥിതി, വനം വകുപ്പ് ഉദയ്പൂരിലെ രാജ്യത്തെ ആദ്യത്തെ തണ്ണീർത്തട നദരം ആക്കിമാറ്റുവാനുള്ള തയ്യാറെടുപ്പിലാണ്. കേന്ദ്ര സർക്കാരിന്റെ ദേശീയ തടാക സംരക്ഷണ പദ്ധതിയുടെ പുനരുദ്ധാരണ പദ്ധതിയിൽ ഇതിനകം ഉൾപ്പെടുത്തിയിട്ടുണ്ട്.

Udaipur- Indias First Wetland City

അഞ്ച് തടാകങ്ങളാണ് ഉദ്പൂരിന്‌‍റെ ജീവനും സൗന്ദര്യവും. പിച്ചോള, ഫത്തേ സാഗർ, രംഗ് സാഗർ, സ്വരൂപ് സാഗർ, ദൂദ് തലായി എന്നിവയാണ് ഇവിടുത്തെ അഞ്ച് പ്രധാന തടാകങ്ങൾ. ഉദയ്പൂരിന്‍റെ ചരിത്രത്തിനും മറ്റ് ആകർഷണങ്ങൾക്കും ഒപ്പം ഇവിടുത്തെ തടാകങ്ങളുടെ സാന്നിധ്യവും വലിയ പങ്ക് വഹിക്കുന്നു. തടാകങ്ങളുടെ കാഴ്ച ആസ്വദിക്കാനായി കേട്ടറിഞ്ഞെത്തുന്നവരും കുറവല്ല. റിപ്പോർട്ടുകളനുസരിച്ച് സംസ്ഥാന പരിസ്ഥിതി-വനം വകുപ്പ് ഇവിടുത്തെ തടാകങ്ങളെ അന്താരാഷ്ട്ര നിലവാരമുള്ളതായി പ്രഖ്യാപിക്കുന്നതിനുള്ള നടപടി ക്രമങ്ങളിലേക്ക് കടക്കുകയാണ്.

37 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഉദയ്പൂർ ഒരു തണ്ണീർത്തട നഗരമെന്ന പദവി നേടുന്നതിന് വേണ്ട എല്ലാം ചേർന്ന ഇടമാണെന്നാണ് റിപ്പോര്‍ട്ട്. ഒരു തണ്ണീർത്തടം അന്തർദ്ദേശീയമായി പ്രാധാന്യമുള്ളതായി കണക്കാക്കേണ്ടതിന് പ്രകൃതിദത്തമോ പ്രകൃതിയോടടുത്തതോ ആയ ഒരു തണ്ണീർത്തടം, ഉചിതമായ ജൈവഭൂമിശാസ്ത്രപരമായ പ്രദേശത്തിനുള്ളിൽ കാണപ്പെടണമെന്നാണ്. ഇത് കൂടാതെ വേരെയും നിർദ്ദേശങ്ങളുണ്ട്.

തണ്ണീർത്തട നഗരങ്ങൾ
നിലവിൽ റാംസർ കൺവെൻഷൻ ഓഫ് ഇന്റർനാഷണൽ ഇംപാർട്ടൻസിന്റെ കീഴിൽ കാനഡയിലെ സാക്ക്‌വില്ലെ, ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൗൺ, മൊറോക്കോയിലെ ഇഫ്രാൻ എന്നിവയ്ക്കൊപ്പം ലോകത്തിലെ 25 നഗരങ്ങളാണ് തണ്ണീർത്തട നഗരങ്ങളായി 2022 ൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. നിലവിൽ, ലോകമെമ്പാടുമുള്ള 17 രാജ്യങ്ങളിലായി 42 തണ്ണീർത്തട നഗരങ്ങളുണ്ട്, ഇതിൽ 13 തണ്ണീർത്തട നഗരങ്ങളുള്ള ചൈനയാണ് പട്ടികയിൽ ഒന്നാമത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+