അവധിക്കാല യാത്രകളുടെ തിരക്ക് ആരംഭിച്ചു കഴിഞ്ഞു. സ്കൂൾ അടപ്പും പെരുന്നാളും ഈസ്റ്ററും വിഷുവും ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്കായി നാട്ടിലെത്താനുള്ള ഒരുക്കത്തിലാണ് മറുനാട്ടിലെ മലയാളികള്‍. സ്കൂളുകൾക്ക് മധ്യവേനലവധി ആയതിനാൽ തിരക്കു കൂടുതലാണ് ഈ സമയത്ത്. ഇപ്പോഴിതാ, ചെന്നൈയില്‍ നിന്നും നാഗർകോവിലിലേക്ക് കേരളം വഴി കടന്നു പോകുന്ന വിധത്തിൽ സ്പെഷ്യൽ പ്രഖ്യാപിച്ചിരിക്കുകയാണ് റെയിൽവേ.
ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്കു കൂടി പ്രയോജനകരമാരുന്ന വിധത്തിലാണ് ട്രെയിന്‍ റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം നോർത്ത്, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. രണ്ട് സര്‍വീസുകൾ വീതമായിരിക്കും കോട്ടയം വഴിയുള്ള ചെന്നൈ-നാഗർകോവിൽ ട്രെയിൻ നടത്തുക.

നാഗർകോവിൽ-ചെന്നൈ സെൻട്രൽ സ്പെഷ്യൽ ട്രെയിൻ (06019)
ട്രെയിൻ നമ്പര്‍ 06019, നാഗർകോവിൽ-ചെന്നൈ സെൻട്രൽ സ്പെഷ്യൽ ട്രെയിൻ മാർച്ച് 10, 24 എന്നീ തീയതികളിൽ വൈകുന്നേരം 5.45 ന് നാഗർകോവിലിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 12.10ന് ചെന്നൈയിലെത്തുന്ന വിധത്തിലാണ് യാത്ര.
ചെന്നൈ സെൻട്രൽ- നാഗർകോവിൽ സ്പെഷ്യൽ ട്രെയിൻ (06020)
മടക്ക യാത്രയില്‍ ട്രെയിൻ നമ്പർ (06020) മാർച്ച് 11, 25 തീയതികളിൽ വൈകുന്നേരം 3.10 ന് ചെന്നൈയിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.30-ന് നാഗർകോവിലിൽ എത്തും.
നാഗർകോവിൽ-ചെന്നൈ സെൻട്രൽ പ്രത്യേക തീവണ്ടി (06021)
ട്രെയിൻ നമ്പർ 06021 നാഗർകോവിൽ-ചെന്നൈ സെൻട്രൽ സ്പെഷ്യല്‍ ട്രെയിൻ മാർച്ച് 17,31 തീയതികളിൽ വൈകുന്നേരം 5.45 ന് നാഗർകോവിലിൽനിന്ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്ക് 12.10 ന് ചെന്നൈയിലെത്തും. (06022)
ചെന്നൈ സെൻട്രൽ- നാഗർകോവിൽ സ്പെഷ്യൽ ട്രെയിൻ
മടക്ക യാത്രയിൽ ട്രെയിൻ നമ്പർ (06022) ചെന്നൈ സെൻട്രൽ- നാഗർകോവിൽ സ്പെഷ്യൽ ട്രെയിൻ മാർച്ച് 18, ഏപ്രിൽ ഒന്ന് തീയതികളിൽ വൈകുന്നേരം 3.10-ന് ചെന്നൈയിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.30-ന് നാഗർകോവിലിൽ എത്തും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













