Search
  • Follow NativePlanet
Share
» »വാഗമൺ യാത്ര ബാധ്യതയാകില്ല, ഗ്ലാസ് ബ്രിഡ്ജ് പ്രവേശന നിരക്ക് പകുതിയായി കുറച്ചു

വാഗമൺ യാത്ര ബാധ്യതയാകില്ല, ഗ്ലാസ് ബ്രിഡ്ജ് പ്രവേശന നിരക്ക് പകുതിയായി കുറച്ചു

കേരള വിനോദ സഞ്ചാരത്തിലെ തന്നെ ഏറ്റവും പുതിയ ആകർഷണമാണ് വാഗമൺ ഗ്ലാസ് ബ്രിഡ്ജ്. ഇന്ത്യയിലെ ഏറ്റവും നീളം കൂടി കാന്‍റിലിവർ ഗ്ലാസ് ബ്രിഡ്ജ് ആയ വാഗമൺ കാണാനായി നൂറുകണക്കിന് ആളുകളാണ് ഓരോ ദിവസം വാഗമൺ അഡ്വഞ്ചർ പാർക്കിലേക്കെത്തുന്നത്. ഇപ്പോഴിതാ ഗ്ലാസ് ബ്രിഡ്ജിലേക്കുള്ള പ്രവേശന ഫീസ് പകുതിയായി കുറച്ചതായി അറിയിച്ചിരിക്കുകയാണ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

നിലവിൽ അഞ്ഞൂറ് രൂപയുള്ള പ്രവേശന ഫീസ് വളരെ കൂടുതൽ ആണെന്ന് ഉദ്ഘാടന ദിവസം മുതൽ തന്നെ ആളുകൾ അഭിപ്രായപ്പെട്ടിരുന്നു. ഇതേ കാര്യം ഉദ്ഘാട ദിവസം മന്ത്രിയുടെ ഫേസ് ബുക്ക് ലൈവിന്‍റെ താഴെയും നിരവധി ആളുകൾ ചൂണ്ടിക്കാണിക്കുകയും 500 രൂപയിൽ നിന്ന് കുറയ്ക്കുവാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ മന്ത്രി ഇടുക്കി ഇടുക്കി ജില്ലാ കളക്ടർക്ക് നിര്‍ദ്ദേശം നല്കിയിരുന്നു.

Vagamon Glass Bridge:

ഇതിനെത്തുടർന്നാണ് 500 രൂപയിൽ നിന്ന് 250 രൂപയായി വാഗമൺ ഗ്ലാസ് ബ്രിഡ്ജിന്‍റെ പ്രവേശന ഫീസ് കുറച്ചതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചത്. സെപ്റ്റംബർ ആറാം തിയതിയാണ് വാഗമൺ അഡ്വഞ്ചർ പാർക്കിൽ ചില്ലുപാലം സഞ്ചാരികൾക്കായി തുറന്നു കൊടുത്തത്. ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് ഗ്ലാസ് ബ്രിഡ്ജ് തയ്യാറാക്കിയിരിക്കുന്നത്.

മൂന്ന് കോടി രൂപാ ചെലവിൽ 120 അടി നീളത്തിൽ 35 ടൺ സ്റ്റീലിലാണ് ഗ്ലാസ് ബ്രിഡ്ജ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനാവശ്യമായ ഗ്ലാസ് ജർമ്മനിയിൽ നിന്നാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. ഒരു സമയം പരമാവധി 15 പേർക്ക് വരെയാണ് ഗ്ലാസ് ബ്രിഡ്ജിൽ പ്രവേശിക്കാൻ സാധിക്കുക. ഇതിൽ നിന്നാൽ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ തുടങ്ങിയ സ്ഥലങ്ങൾ ഇതിൽ നിന്നാൽ കാണാം. പത്ത് മിനിറ്റ് മുതൽ 15 മിനിറ്റ് വരെ സഞ്ചാരികൾക്ക് ഇതിൽ ചെലവഴിക്കാം. സമുദ്ര നിരപ്പിൽ നിന്നും 3500 അടി ഉയരത്തിലാണ് വാഗമൺ ചില്ലുപാലം ഉള്ളത്.

വാഗമൺ അഡ്വഞ്ചർ പാർക്ക്

വാഗമണ്ണിൽ എത്തുന്ന സഞ്ചാരികളുടെ പുതിയ ആവേശമാണ് വാഗമൺ അഡ്വഞ്ചർ പാർക്ക്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ കാര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ആകാശ ഊഞ്ഞാൽ, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളർ, റോക്കറ്റ് ഇജക്ടർ, ഫ്രീഫോൾ, ജയന്റ് സ്വിങ്, സിപ്‌ലൈൻ തുടങ്ങി സാഹസിക വിനോദങ്ങൾ ഇവിടെയുണ്ട്. കോലാഹലമേട്ടിലാണ് വാഗമൺ അഡ്വഞ്ചർ പാർക്ക് സ്ഥിതി ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: vagamon adventure
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+