ബെംഗളൂരു- ചെന്നൈ റൂട്ടിലെ യാത്രക്കാരെ, നിങ്ങൾക്കിതാ ഒരു സന്തോഷ വാർത്ത.. ബാംഗ്ലൂരിനും ചെന്നൈയ്ക്കും ഇടയിലുള്ള യാത്ര വീണ്ടും എളുപ്പവും സമയം കുറഞ്ഞതുമാകുന്നു. ഇരു നഗരങ്ങൾക്കിടയിലുള്ള യാത്രയുടെ വേഗതയും കാര്യക്ഷമതയും മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തിൽ മാറ്റങ്ങള് കൊണ്ടുവരികയാണ് ഇന്ത്യൻ റെയിൽവേ.
ബെംഗളൂരു- ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ യാത്രാ സമയം 25 മിനിറ്റ് കുറയ്ക്കുന്ന വിധത്തിൽ വേഗത വർധിപ്പിക്കാൻ ഒരുങ്ങുകയാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ. മാറ്റങ്ങൾ പൂർത്തിയാകുന്നതോടെ ബെംഗളൂരു- ചെന്നൈ വന്ദേ ഭാര് യാത്രാ വെറും നാല് മണിക്കൂറിലേക്ക് ചുരുങ്ങും.
വന്ദേ ഭാരതിനൊപ്പം തന്നെ ബെംഗളൂരു- ചെന്നൈ ശതാബ്ദി എക്സ്പ്രസിന്‍റെയും യാത്രാ സമയം കുറയുമെന്നും വേഗത കൂട്ടുമെന്നും റിപ്പോർട്ടുകളുണ്ട്. റിപ്പോർട്ടുകളനുസരിച്ച് ചെന്നൈ- ബെംഗളൂരു റൂട്ടിൽ ശതാബ്ദിയുടെ യാത്രാ സമയം 20 മിനിറ്റ് കുറഞ്ഞേക്കും. നിലവിൽ അഞ്ച് മണിക്കൂറാണ് ശതാബ്ദിക്ക് വേണ്ടസമയം.
ഡിസംബർ അഞ്ചാം തിയതി സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ബെംഗളൂരു ഡിവിഷൻ ബെംഗളൂരു-ജോലാർപേട്ട സെക്ഷനിൽ വേഗതാ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ നിന്ന് 130 കിലോമീറ്ററായി ഉയർത്തുന്ന ട്രയർ റണ്ണിന്‍റെ പൂർണ്ണ റിപ്പോർട്ടും വ്യക്തതയും സുരക്ഷാ ക്ലിയറൻസും ലഭിച്ചാൽ പുതിയ വേഗതയിലേക്ക് വരാം. കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റിയാണ് റിപ്പോർട്ട് നല്കേണ്ടത്.
പരീക്ഷണ ഓട്ടത്തിൽ വന്ദേ ഭാരതിന് മണിക്കൂറിൽ 183 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിച്ചുവെങ്കിലും ട്രാക്കിന്‍റെ പരിമിതികൾ കാരണം 160 കിലോമീറ്ററായി നിയന്ത്രിച്ചുവെന്ന് ഔദ്യോഗിക പ്രസ്ഥാവനയിൽ റെയിൽവേ അറിയിച്ചു. കഴിഞ്ഞ വർഷം ചെന്നൈ-ജോലാർപേട്ട റൂട്ട് മണിക്കൂറിൽ 130 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്ന വിധത്തിൽ മാറ്റിയിരുന്നു, ബെംഗളൂരു-ജോലാർപേട്ട സെക്‌ഷന്ററ അനുമതി ലഭിക്കുകയാണെങ്കിൽ ചെന്നൈ റൂട്ടിലെ വേഗപരിധി 130 കിലോമീറ്ററിലേക്ക് ഉയർത്താൻ സാധിക്കും.
ബെംഗളൂരു- ചെന്നൈ റൂട്ടിൽ സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരത് എക്സ്പ്രസുകൾക്കും രണ്ട് ശതാബ്ദി എക്പ്രസുകൾക്കും വേഗത വർധിപ്പിക്കുന്നതിന്‍റെ ഗുണം ലഭിക്കും. നിരവധി ആളുകളാണ് ഈ റൂട്ടിൽ സ്ഥിരം യാത്ര ചെയ്യുന്നത്. പൊതുവേ ഇന്ത്യൻ റെയിൽവേയുടെ തിരക്കേറിയ റൂട്ടുകളിലൊന്നും കൂടിയാണിത്.
അതേസമയം, 360 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു- ചെന്നൈ റൂട്ടിൽ വേഗത മണിക്കൂറിൽ 130 കിലോമീറ്ററിൽ കൂടുതൽ വർധിപ്പിക്കുന്നത് എളുപ്പമായേക്കില്ല. അടിസ്ഥാന സൗകര്യ വികസനം ഇതിനത്യാവശ്യമാണ്. ലെവൽ ക്രോസിംഗുകൾ ഒഴിവാക്കുന്നത്, പാലങ്ങൾ ബലപ്പെടുത്തുന്നത് വളവുകൾ നിവർത്തുന്നത് പോലുള്ള നിരവധി കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ ട്രെയിനിന്‍റെ സ്റ്റോപ്പുകളുടെ എണ്ണവും ശരാശരി വേഗതയെ ബാധിച്ചേക്കാം എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














