ഇന്ത്യയിലെ ട്രെയിൻ യാത്രകൾ ഏറ്റവും എളുപ്പമാക്കിയവയാണ് വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ. കുറഞ്ഞ സമയത്തില്‍ ദീര്‍ഘദൂര യാത്രകൾ സാധ്യമാക്കുന്നു എന്നത് മാത്രമല്ല, സുരക്ഷിതവും സുഖകരവുമായ യാത്രയും വന്ദേ ഭാരത് സർവീസുകളുടെ പ്രത്യേകതയാണ്. ഇപ്പോഴിതാ രാജ്യത്തെ ഒരു റൂട്ടിൽ വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ വെട്ടിക്കുറിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്.
മഴക്കാലത്ത് കൊങ്കൺ റൂട്ടിലൂടെ സർവീസ് നടത്തുന്ന വന്ദേ ഭാരത് ഉൾപ്പെടെ രണ്ട് ട്രെയിനുകളുടെ സര്‍വീസ് റെയിൽ കുറച്ചിരിക്കുകയായാണ്. ആഴ്ചയിൽ മൂന്നു ദിവസം മാത്രമായിരിക്കും ഈ ട്രെയിനുകൾ സർവീസ് നടത്തുക. ഇതാ ഏതൊക്കെ ട്രെയിനുകളുടെ സർവീസിനാണ് നിയന്ത്രണങ്ങൾ വന്നിട്ടുള്ളതെന്നും യാത്രയിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്നും നോക്കാം.

മൺസൂൺ സീസണും അതിനെത്തുടർന്ന് റെയിൽവേ ട്രാക്കുകളിലുണ്ടാകുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ട്രെയിനുകളുടെ യാത്രയെയും സമയത്തെയും ബാധിക്കാറുണ്ട്. ഇതിനെത്തുടർന്ന് കൊങ്കൺ റെയിൽവേ ഈ കൊങ്കൺ റൂട്ടിൽ സർവീസ് വന്ദേ ഭാരത് എക്സ്പ്രസ്, തേജസ് എക്സ്പ്രസ് ട്രെയിനുകളുടെ സർവീസ് കുറച്ചു. മുംബൈ സിഎസ്എംടി - മഡ്ഗാവ് വന്ദേ ഭാരത് (22229/22230) , മുംബൈ സിഎസ്എംടി - മഡ്ഗാവ് തേജസ് എക്പ്രസ് (22119/22120) എന്നിവയുടെ സര്‍വീസ് ആണ് കുറച്ചത്യ ഈ രണ്ടു ട്രെയിനുകളും 2024 ജൂൺ 10 മുതൽ ഒക്ടോബർ അവസാനം വരെ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ.
മുംബൈ സിഎസ്എംടി - മഡ്ഗാവ് വന്ദേ ഭാരത് (22229)
2024 ജൂൺ 10 മുതൽ ഒക്ടോബർ അവസാനം വരെ തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ മാത്രമായിരിക്കും ഒക്ടോബർ 31 വരെ സർവീസ് നടത്തുക. രാവിലെ 5.20ന് മുംബൈ സിഎസ്എംടിയിൽ നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് 10 മണിക്കൂർ 5 മിനിറ്റ് യാത്ര ചെയ്ത് ഉച്ചകഴിഞ്ഞ് 3.30 ന് മഡ്ഗോവയിൽ എത്തും. എസി ചെയർ കാറിന് 1815 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 3360 രൂപയുമാണ് നിരക്ക്. 765 കിലോമീറ്ററാണ് ആകെ സഞ്ചരിക്കുന്നത്.
മഡ്ഗാവ്- മുംബൈ സിഎസ്എംടി വന്ദേ ഭാരത് (22230)
മഡ്ഗാവ്- മുംബൈ സിഎസ്എംടി വന്ദേ ഭാരത് (22230) ചൊവ്വ, വ്യാഴം, ശനി എന്നീ 3 ദിവസങ്ങളിലാണ് ഒക്ടോബർ 31 വരെ സർവീസ് നടത്തുക. ഉച്ചയ്ക്ക് 12.20ന് മഡ്ഗാവിൽ നിന്നെടുക്കുന്ന ട്രെയിൻ 10 മണിക്കൂർ 5 മിനിറ്റ് യാത്ര ചെയ്ത് രാത്രി 10.25 ന് മുംബൈയിൽ എത്തും. എസി ചെയർ കാറിന് 1970 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 3535 രൂപയുമാണ് നിരക്ക്.
മുംബൈ സിഎസ്എംടി - മഡ്ഗാവ് വന്ദേ ഭാരത് തേജസ് എക്സ്പ്രസ് (22119)
2024 ജൂൺ 10 മുതൽ ഒക്ടോബർ അവസാനം വരെ മുംബൈ സിഎസ്എംടി - മഡ്ഗാവ് വന്ദേ ഭാരത് തേജസ് എക്സ്പ്രസ് (22119) ചൊവ്വ, വ്യാഴം, ശനി തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ ആയിരിക്കും സർവീസ് നടത്തുക. രാവിലെ 5.50ന് മുംബൈ സിഎസ്എംടിയിൽ നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് 11 മണിക്കൂർ 10 മിനിറ്റ് യാത്ര ചെയ്ത് ഉച്ചകഴിഞ്ഞ് 5.00 ന് മഡ്ഗോവയിൽ എത്തും. എസി ചെയർ കാറിന് 1610 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 3130 രൂപയുമാണ് നിരക്ക്.
മഡ്ഗാവ്- മുംബൈ സിഎസ്എംടി തേജസ് എക്സ്പ്രസ് (22120)
മഡ്ഗാവ്- മുംബൈ സിഎസ്എംടി തേജസ് എക്സ്പ്രസ് (22120) ബുധൻ വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുക. ഉച്ചയ്ക്ക് 12.50 ന് മഡ്ഗാവിൽ നിന്നെടുക്കുന്ന ട്രെയിൻ 11 മണിക്കൂർ 30 മിനിറ്റ് യാത്ര ചെയ്ത് രാത്രി 12.20ന് ന് മുംബൈയിൽ എത്തും. എസി ചെയർ കാറിന് 1775 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 3320 രൂപയും വിസ്റ്റാ ഡോം കോച്ചിന് 3450 രൂപയുമാണ് നിരക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












