Search
  • Follow NativePlanet
Share
» » പുത്തൻ വന്ദേ ഭാരത് സർവീസ് വരുന്നു, യാത്രക്കാർ മാറി നിൽക്കണം, ഇത് നിങ്ങൾക്കല്ല

പുത്തൻ വന്ദേ ഭാരത് സർവീസ് വരുന്നു, യാത്രക്കാർ മാറി നിൽക്കണം, ഇത് നിങ്ങൾക്കല്ല

ഇന്ത്യയിലെ ട്രെയിൻ യാത്രകളുടെ ഗതി മാറിയത് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസുകളുടെ വരവോടെയാണ്. യാത്രകളിൽ മണിക്കൂറുകൾ ലാഭിക്കാൻ സാധിക്കുന്ന, സുഖ യാത്ര ഉറപ്പുതരുന്ന വന്ദ ഭാരത് ചുരുക്കം ചില റൂട്ടുകളിലൊഴികെ മറ്റെല്ലായിടത്തും ഹിറ്റായി. ഇപ്പോഴിതാ, പുതിയൊരു വന്ദേ ഭാരത് അവതരിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ റെയിൽവേ.

നമോ ഭാരത് മെട്രോയ്ക്കും വന്ദേ ഭാരത് സ്ലീപ്പറിനും ശേഷം ഇതിയെന്താണ് വരുന്നതെന്നല്ലേ നിങ്ങൾ ആലോചിക്കുന്നത്. എന്നാൽ ഈ സർവീസ് നിങ്ങൾക്കു വേണ്ടിയുള്ളല്ല. രാജ്യത്തെ ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനമായി വന്ദേ ഭാരത് പാർസൽ അവതരിപ്പിക്കാൽ പോവുകയാണ് ഇന്ത്യൻ റെയിൽവേ എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വന്ദേ ഭാരത് പർസർ സർവീസ് എന്നു പേരിട്ടിരിക്കുന്ന ഈ ട്രെയിൻ സർവീസ് രാജ്യത്തിനുള്ളിലെ ചപരക്ക് ഗതാഗതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇ-കൊമേഴ്സ് ഷിപ്പിങ്ങ് ഇനങ്ങളെ ഉൾക്കൊള്ളിച്ചുള്ള ചരക്ക് ഗതാഗതത്തിൽ ചെറിയ, എന്നാൽ വിലപിടിപ്പുള്ള ഇനങ്ങളുടെ നീക്കമാണ് ഉദ്ദേശിക്കുന്നത്.

ഫോണുകൾ പോലുള്ള ഉയർന്ന മൂല്യമുള്ള വസ്തുക്കൾ, റോസാപൂക്കൾ, ഓർക്കിഡ് പോലെ വിലകൂടിയ എന്നാൽ പെട്ടന്ന് നാശമാകാന്‍ സാധ്യതയുള്ളവ, വസ്ത്രങ്ങൾ ഭാരം കുറഞ്ഞ സാധനങ്ങൾ തുടങ്ങിയവയാണ് വന്ദേ ഭാരത് പാർസർ സർവീസ് വഴി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് അതിനേഗം എത്തിക്കാൻ ഉദ്ദേശിക്കുന്നതാണ് പുതിയ സർവീസ്.

ചെറിയ ചരക്ക് കുറഞ്ഞ അളവിൽ കൊണ്ടുപോകുവാൻ സാധിക്കുന്ന വിധത്തിലാണ് പാർസൽ സർവീസിന് വേണ്ടിയുള്ള വന്ദേ ഭാരത് ട്രെയിൻ രൂപകല്പന ചെയ്യുക. ഈ പ്രത്യേക കോച്ചുകളുടെ പ്രോട്ടോടൈപ്പും ഡിസൈനിംഗും നടന്നുകൊണ്ടിരിക്കുകയാണ്.

ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയിലും മറ്റൊരിടത്തുമായി ച്ച് ഡിസൈനിംഗ് നടന്നുകൊണ്ടിരിക്കുകയാണെന്നും ഇവ ഉടനെതന്നെ അനുമതിക്കായി റെയിൽവെ ബോർഡിന് സമർപ്പിക്കുമെന്നും ഉതുബായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. അതിനുശേഷം ഈ കോച്ചുകളുടെ നിർമ്മാണം ആരംഭിക്കും.

മറ്റുചില റിപ്പോർട്ടുകൾ അനുസരിച്ച് ഈ പുതിയ ഇനം വന്ദേ ഭാരതിൽ 16 കോച്ചുകളുണ്ടാകുമെന്നും റാക്ക് ജോലികൾ പുരോഗമിക്കുകയാണെന്നും പറയുന്നു. പാസഞ്ചർ ഫെറി എക്സ്പ്രസ് ട്രെയിനുകളേക്കാൾ ഭാരം കുറഞ്ഞതായിരിക്കും കോച്ചുകൾ. മാത്രമല്ല ഏറ്റവും വേഗത്തിലും എളുപ്പത്തിലും ചരക്ക് കയറ്റാനും ഇറക്കുവാനും സാധിക്കുന്ന വിധത്തിലാണ് നിർമ്മാണം.

വന്ദേ ഭാരത് പാഴ്സൽ ട്രെയിനുകൾക്ക് അതിവേഗം സഞ്ചരിക്കാൻ സാധിക്കുന്ന റൂട്ടുകളാണ് ഇപ്പോൾ പരിഗണിക്കുന്നത്. ഡൽഹി - മുംബൈ, ഡൽഹി - ചെന്നൈ ൺന്നിവയാണവ. ഇതിൽ . ഡൽഹി - മുംബൈ റൂട്ടിലെ പത്ത് മണിക്കൂറിനുള്ളിലും . ഡൽഹി - ചെന്നൈ യാത്രയ്ക്ക് 24 മണിക്കൂറും വേണ്ടിവരും,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: vande bharat express train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+